• Logo

Allied Publications

Middle East & Gulf
ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: ആ​ർ​ഐ​സി​സി പ്ര​ഫ​ഷ​ണ​ൽ വിം​ഗ് മ​ലാ​സ് ചെ​റീ​സ് ഹാ​ളി​ൽ ഫോ​ക്ക​സ് പ്ര​ഫ​ഷ​ണ​ൽ​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു. സ​കാ​ത്ത് സാ​മ്പ​ത്തി​ക വി​ശു​ദ്ധി​ക്ക് എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ത്തി​യ സം​ഗ​മ​ത്തി​ൽ പ്ര​മു​ഖ ഇ​സ്‌​ലാ​മി​ക സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നും കു​വൈ​റ്റ് ഇ​സ്‌​ലാ​മി​ക മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യ പി.​എ​ൻ. അ​ബ്‌​ദു​റ​ഹ്‌​മാ​ൻ അ​ബ്ദു​ല​ത്തീ​ഫ് വി​ഷ​യാ​വ​ത​ര​ണം നി​ർ​വ​ഹി​ച്ചു.

ചൂ​ഷ​ണ മു​ക്ത​മാ​യ സ​മൂ​ഹ​ത്തി​ൽ സാ​മ്പ​ത്തി​ക​മാ​യും വ്യ​ക്തി​പ​ര​മാ​യും വി​ശു​ദ്ധി​യാ​ണ് സ​കാ​ത്ത് നി​ർ​വ​ഹി​ക്കു​ന്ന​ത്. സ​മ്പ​ത്ത് കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ സ​മൂ​ഹ​ത്തി​ൽ നി​ർ​മാ​ണാ​ത്മ​ക ഇ​ട​പെ​ട​ൽ ന​ട​ത്തേ​ണ്ട​ത് സമ്പത്ത് വ്യ​വ​സ്ഥ​യു​ടെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സ​മ്പ​ത്ത് വി​നി​യോ​ഗി​ക്കു​ക​യും അ​തി​ൽ നി​ന്നും മി​ച്ചം വ​രു​ന്ന​തി​ൽ നി​ന്ന് ഒ​രു നി​ശ്ചി​ത ഭാ​ഗം അ​ർ​ഹ​രാ​യ​വ​ർ​ക്ക് ന​ൽ​ക​ൽ വി​ശ്വാ​സി​യു​ടെ നി​ർ​ബ​ന്ധ​ത ബാ​ധ്യ​ത​യാ​ണ് എ​ന്നും ഇ​സ്‌​ലാം പ​ഠി​പ്പി​ക്കു​ന്ന​ത്.

പ​ലി​ശ, പൂ​ഴി​ത്തി​വ​യ്പ്പ്, പി​ശു​ക്ക്, ധൂ​ർ​ത്ത് തു​ട​ങ്ങി​യ സാ​മ്പ​ത്തി​ക രം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ളെ മു​ഴു​വ​ൻ ഇ​ല്ലാ​താ​ക്കു​ക​യും ദാ​ന​ധ​ർ​മം, കാ​രു​ണ്യം, ക്രി​യാ​ത്മ​ക​മാ​യ സാ​മ്പ​ത്തി​ക വി​നി​യോ​ഗം തു​ട​ങ്ങി നി​ര​വ​ധി ന​ന്മ​ക​ൾ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് ഇ​സ്‌​ലാ​മി​ക സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ. പ്ര​ത്യേ​കി​ച്ച് സ​കാ​ത്ത് എ​ന്ന നി​ർ​ബ​ന്ധ ക​ർ​മ​ത്തി​ലൂ​ടെ വി​ശ്വാ​സി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത് എന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

ഓ​പ്പ​ൺ ഫോ​റ​ത്തി​ൽ ആ​ർ​ഐ​സി​സി ക​ൺ​വീ​ന​ർ ഉ​മ​ർ ശ​രീ​ഫ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പ്ര​ഫ​ഷ​ൻ വിം​ഗ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് റ​സ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ല്ല അ​ൽ ഹി​ക​മി, ജി​ഹാ​ദ് കൊ​ല്ലം, അ​നീ​സ് എ​ട​വ​ണ്ണ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ആ​ർ​ഐ​സി​സി ചെ​യ​ർ​മാ​ൻ ഉ​മ​ർ ഫാ​റൂ​ഖ് വേ​ങ്ങ​ര, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജ​അ​ഫ​ർ പൊ​ന്നാ​നി, ഹു​സ്‌​നി പു​ളി​ക്ക​ൽ, മു​ഫീ​ദ് ക​ണ്ണൂ​ർ, സു​ഹൈ​ൽ, ഷാ​ഹി​ർ കൊ​ള​പ്പു​റം, ന​വാ​സ് ന​ന്മ​ണ്ട, ജ​സീ​ല പൊ​ന്നാ​നി, ഷെ​റി​ഹാ​ൻ, ന​ജ്‌​മ, ഹ​സ്‌​ന, ഷാ​മി​ല, നു​ബി​ല തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കി​ഡ്സ് കോ​ർ​ണ​റി​ന് ആ​ഷി​ക് അ​ൽ ഹി​ക​മി, ഷ​ഹ​ജാ​സ് പ​യ്യോ​ളി, ശ​ബാ​ബ് കാ​ളി​കാ​വ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.