• Logo

Allied Publications

Europe
ജർമൻ മലയാളികളുടെ ചിത്രം "ദ ​ഒ​ബ്‌​വി​യ​സ്' ശ്ര​ദ്ധ​നേ​ടു​ന്നു
Share
ബ​ര്‍​ലി​ന്‍: പ്ര​ശ​സ്ത മാ​ന്ത്രി​ക​നും ടി​വി അ​വ​താ​ര​ക​നു​മാ​യ രാ​ജ് ക​ലേ​ഷ് യു​ട്യൂ​ബി​ലൂ​ടെ റി​ലീ​സ് ചെ​യ്ത ഇം​ഗ്ലീ​ഷ് ഷോ​ര്‍​ട്ട് "ഫി​ലിം ദ ​ഒ​ബ്‌​വി​യ​സ്' ശ്ര​ദ്ധ​നേ​ടു​ന്നു. ആ​കാം​ക്ഷ​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ര്‍​ത്തി പ്രേ​ക്ഷ​ക മ​ന​സു​ക​ളെ കീ​ഴ​ട​ക്കി​യ ഈ ​ഹ്ര​സ്വ​ചി​ത്രം പൂ​ര്‍​ണ​മാ​യും ജ​ര്‍​മ​നി​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ച​ത്.

എ​ല്‍​സ ബാ​സ്റ്റി​ന്‍ ഡാ​ക്സ് ബി ​ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ നി​ര്‍​മി​ച്ച ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച​ത് ബാ​സ്റ്റി​ന്‍ സേ​വ്യ​റാ​ണ്. ജ​ര്‍​മ​ന്‍ മ​ല​യാ​ളി​ക​ള്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ ദ ​ഒ​ബ്‌​വി​യ​സ് വ്യ​ത്യ​സ്ഥ​മാ​യ ക​ഥ​യി​ല്‍ ഇം​ഗ്ലീ​ഷ് സി​നി​മ​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന അ​വ​ത​ര​ണ​ശൈ​ലി​യി​ലാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

സ​സ്പെ​ന്‍​സ് നി​റ​ഞ്ഞ ഒ​രു സ​മ്പൂ​ര്‍​ണ സൈ​ക്കോ​ള​ജി​ക്ക​ല്‍ ത്രി​ല്ല​ര്‍ ചി​ത്ര​മാ​ണ് 16 മിനിറ്റുള്ള ദ ​ഒ​ബ്‌​വി​യ​സ്. മ​ല​യാ​ള സി​നി​മ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ്ര​ഗ​ത്ഭ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​യി​ല്‍. ഫി​ലി​പ്സ്, പ്ര​കാ​ശം പ​ര​ക്ക​ട്ടെ എ​ന്നീ മ​ല​യാ​ള സി​നി​മ​ക​ളു​ടെ ക​ള​റി​സ്റ്റ് ജോ​ജി പാ​റ​ക്ക​ല്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ള​റി​സ്റ്റ്. അ​ഭി​നേ​താ​ക്ക​ളാ​യ ബാ​സ്റ്റി​ന്‍ സേ​വ്യ​ര്‍, ഡോ​ണി ജോ​ര്‍​ജ് എ​ന്നി​വ​രു​ടെ പ്ര​ക​ട​നം സി​നി​മ​യു​ടെ മ​റ്റൊ​രു സ​വി​ശേ​ഷ​ത​യാ​ണ്.

അ​മി​രേ​ഷ് രാ​ജ​ന്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ കാ​മ​റ​യും എ​ഡി​റ്റിം​ഗും കൈ​കാ​ര്യം ചെ​യ്ത​ത്. സ​ഹ​സം​വി​ധാ​നം റീ​നു ട്രീ​സ​യും ബോ​ണി ളൂ​യീ​സ് സം​ഗീ​ത സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ചു. കു​ട്ടി ജോ​സ് (സൗ​ണ്ട് ഇ​ഫ​ക്ട് & മി​ക്സിം​ഗ്), അ​ഖി​ല അ​രു​ണ്‍, ഡി​ക്ക​ന്‍ ജോ​ര്‍​ജ്, (പോ​സ്റ്റര്‍ & ടൈ​റ്റി​ല്‍, ഡി​സൈ​ന്‍) മി​നു ജോ​ര്‍​ജ് എ​ന്നി​വ​രാ​ണ് മ​റ്റ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.

അ​നു​ശ്രീ ദാ​സ്, ലി​യ ജോ​ര്‍​ജ്, ഹാ​ന്‍​സ് പോ​ള്‍ അ​ല​ക്സ്, അ​രു​ണ്‍ ആ​ര്‍. നാ​യ​ര്‍ എ​ന്നി​വ​രാ​ണ് സ​ഹ​വേ​ഷ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ 26 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ അഞ്ച് വ​രെ അ​ര​ങ്ങേ​റു​ന്ന ഹാം​ബു​ര്‍​ഗ് ഫി​ലിം ഫെ​സ്റ്റിവ​ലി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍.

ക​ഥ, സം​വി​ധാ​നം: ബാ​സ്റ്റിന്‍ സേ​വ്യ​ര്‍, നി​ര്‍​മാ​ണം: എ​ല്‍​സ ബാ​സ്റ്റിന്‍. കാമ​റ & എ​ഡി​റ്റിം​ഗ്: അ​മി​രേ​ഷ് രാ​ജ​ന്‍. ക​ള​റിം​ഗ്: ജോ​ജി പാ​റ​ക്ക​ല്‍. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍: റീ​നു ട്രീ​സ. മ്യൂ​സി​ക് & ബാ​യ്ക്ക്ഗ്രൗ​ണ്ട് സ്കോ​ര്‍: ബോ​ണി ളൂ​യീ​സ്.

സൗ​ണ്ട് എ​ഫ​ക്ട് & മി​ക്സിം​ഗ്: കു​ട്ടി ജോ​സ്. സൗ​ണ്ട് സ​പ്പോ​ര്‍​ട്ട് & ലൊ​ക്കേ​ഷ​ന്‍: മി​നു ജോ​ര്‍​ജ്, പോസ്റ്റര്‍ & ടൈ​റ്റി​ല്‍: ഡി​ക്ക​ന്‍ ജോ​ര്‍​ജ്.

അ​ഭി​നേ​താ​ക്ക​ള്‍: ബാ​സ്റ്റിന്‍ സേ​വ്യ​ര്‍, ഡോ​ണി ജോ​ര്‍​ജ്, അ​രു​ണ്‍ ആ​ര്‍. നാ​യ​ര്‍, അ​നു​ശ്രീ ദാ​സ്, ലി​യ ജോ​ര്‍​ജ്, അ​മി​രേ​ഷ് രാ​ജ​ന്‍, ഹാ​ന്‍​സ് പോ​ള്‍ ആന്‍റ​ണി.


അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.