റിയാദ്: റിയാദ് ഇസ്ലാഹി സെന്റേഴ്സ് കോഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന അഹ്ലൻ റംസാൻ വെള്ളിയാഴ്ച നടക്കും. പുണ്യങ്ങളുടെ വസന്തകാലമായ റംസാനെ വരവേൽക്കാൻ വിശ്വാസികളെ സജ്ജമാക്കാനും ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയും പ്രായാഗികതയും വിവിധ പുണ്യ കർമ്മങ്ങളുടെ രൂപവും ആചരിക്കേണ്ട രീതികളും അടക്കം റമദാനുമായി ബന്ധപ്പെട്ട വ്യത്യസ്ഥ തലങ്ങൾ സംഗമത്തിൽ ചർച്ചചെയ്യും.
അഹ്ലൻ റമദാൻ സുൽത്താന ജാലിയാത്ത് മലയാള വിഭാഗം പ്രബോധകൻ ഉമർ ഫാറൂഖ് മദനി ഉദ്ഘാടനം നിർവഹിക്കും. ആർ.ഐസി.സി ചെയർമാർ ഉമർ ഫാറൂഖ് വേങ്ങര അധ്യക്ഷത വഹിക്കും. വിവിധ വിഷയങ്ങളിൽ പ്രമുഖ പ്രബോധകരും വാഗ്മിയുമായ ശിഹാബ് എടക്കര, സുബൈർ സലഫി പട്ടാമ്പി, അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല്, ആഷിക് ബിൻ അഷ്റഫ്, അമീൻ മദീനി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
വെള്ളിയാഴ്ച സുലൈ തൻഹാത്ത് ഇസ്തിരായയിൽ വൈകുന്നേരം നാല് മുതൽ 10 വരെ നടക്കുന്ന സംഗമത്തിൽ ആർഐസിസി ജനറൽ കൺവീനർ ജഅഫർ പൊന്നാനി, കൺവീനർമാരായ എഞ്ചിനിയർ അബ്ദുറഹീം, ഇക്ബാൽ കൊല്ലം, മൊയ്തു അരൂർ, മുഹമ്മദ് കുട്ടി പുളിക്കൽ, ഷഹീൻ അൽ ഹികമി, അബ്ദുറഊഫ് സ്വലാഹി തുടങ്ങിയവർ സംസാരിക്കും.
മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ആർ.ഐസിസി പ്രവർത്തക സംഗമം പരിപാടികൾക്ക് അന്തിമ രൂപം നൽകി. ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജാഫർ പൊന്നാനി, മൊയ്തു അരൂർ, ഒമർ ശരീഫ്അ ബ്ദുല്ല അൽ ഹികമി, അനീസ് എടവണ്ണ, അഷ്റഫ് തേനാരി, ശിഹാബ് മണ്ണാർക്കാട്, അബ്ദുൽ റൗഫ് സ്വലാഹി, ആഷിക് ബിൻ അഷ്റഫ്, റിയാസ് ചൂരിയോട്, അർഷദ് സേട്ട്, ബഷീർ കുപ്പോടൻ, ഷഹജാസ് പയ്യോളി തുടങ്ങിയവർ സംസാരിച്ചു.
|