• Logo

Allied Publications

Americas
ന്യൂ​ജ​ഴ്സി​യി​ൽ ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല ഭ​ക്തി​സാ​ന്ദ്ര​മാ​യി
Share
ന്യുജേ​ഴ്സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ആ​ഘോ​ഷ​ങ്ങ​ളി​ലൊ​ന്ന് ഫെ​ബ്രു​വ​രി 25 ഞാ​യ​റാ​ഴ്ച ന്യുജേ​ഴ്സി​യി​ൽ ആ​ഘോ​ഷി​ച്ചു. ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല ദി​വ​സം ത​ന്നെ​യാ​യി​രു​ന്നു ഭ​ക്തി​നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന്യുജേ​ഴ്സി​യി​ലെ​യും ആ​ഘോ​ഷം. ന്യുജേ​ഴ്സി​ക്ക് പു​റ​മെ മ​സാ​ച്യു​സെ​റ്റ്സ്, ക​ണ​ക്റ്റി​ക്ക​ട്ട്, ന്യൂ​യോ​ർ​ക്ക്, പെ​ൻ​സി​ൽ​വാ​നി​യ, ഡെ​ല​വെ​യ​ർ, വി​ർ​ജീ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​ക​ൾ മോ​ർ​ഗ​ൻ​വി​ല്ലി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലാ​ണ് പൊ​ങ്കാ​ല അ​ർ​പ്പി​ച്ച​ത്.

കെഎ​ച്ച്എ​ന്‍ജെ വ​ർ​ഷം​തോ​റും വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന പൊ​ങ്കാ​ല ഇ​ത്ത​വ​ണ​യും വി​ജ​യ​ക​ര​മാ​ക്കാ​ൻ സം​ഘ​ട​നാ​നേ​തൃ​ത്വം നി​ര​വ​ധി സം​സ്ഥാ​ന​ദേ​ശീ​യ സം​ഘ​ട​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ച്ചി​രു​ന്നു. പ്ര​സി​ഡന്‍റ്​ ല​ത നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രൂ​പാ ശ്രീ​ധ​ർ, ക​ൾ​ച്ച​റ​ൽ സെ​ക്ര​ട്ട​റി ലി​ഷ ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ ര​ഞ്ജി​ത്ത് പി​ള്ള, വൈ​സ് പ്ര​സി​ഡന്‍റ് അ​ജി​ത് പ്ര​ഭാ​ക​ർ, എ​ക്സ് ഒ​ഫി​ഷ്യോ സ​ഞ്ജീ​വ് കു​മാ​ർ, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി, ട്ര​സ്റ്റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കൊ​പ്പം ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പൊ​ങ്കാ​ല വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്ന​തി​നു​ള്ള നേ​തൃ​ത്വം വ​ഹി​ച്ചു. ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തി​രു​ന്നു.

ഈ ​മെ​ഗാ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് പി​ന്തു​ണ ന​ൽ​കി​യ എ​ല്ലാ​വ​ർ​ക്കും ടീം ​കെഎ​ച്ച്എ​ന്‍ജെ ന​ന്ദി അ​റി​യി​ച്ചു. കെഎ​ച്ച്എ​ന്‍ജെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ടു​ത്ത പ്ര​ധാ​ന പ​രി​പാ​ടി വി​ഷു ആ​ഘോ​ഷ​മാ​ണ്.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ