• Logo

Allied Publications

Americas
മ​ന്ത്രയു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പി​ച്ചു
Share
ന്യൂ​യോ​ർ​ക്ക് : മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ഹി​ന്ദു​സിന്‍റെ​ (മ​ന്ത്ര) നേ​തൃ​ത്വ​ത്തി​ൽ അ​മേ​രി​ക്ക​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ന​ട​ന്നു. പൈ​തൃ​ക പ്ര​ച​ര​ണാ​ർ​ഥം സ്ത്രീ​ക​ളോ​ടൊ​പ്പം മു​തി​ർ​ന്ന കു​ട്ടി​ക​ളും ച​ട​ങ്ങു​ക​ളു​ടെ ഭാ​ഗ​മാ​യി.

അ​മേ​രി​ക്ക​യി​ൽ ആ​ദ്യ​മാ​യി 11 വ​ർ​ഷം മു​ൻ​പ് പൊ​ങ്കാ​ല ആ​രം​ഭി​ച്ച ഷി​ക്കാ​ഗോ​യി​ലെ ഗീ​താ​മ​ണ്ഡ​ലം, ഹൂ​സ്റ്റ​ണി​ലെ ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം, സാ​ൻ ഡി​യാ​ഗോ ശി​വ വി​ഷ്ണു ടെം​പി​ൾ, ഷാ​ർ​ല​റ്റ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ട്ടും ന്യൂ​യോ​ർ​ക്കി​ൽ ഉ​ൾ​പ്പ​ടെ വി​വി​ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചും സം​ഘ​ടി​പ്പി​ച്ച ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്ക് അ​ഭൂ​ത പൂ​ർ​വ​മാ​യ ഭ​ക്ത​ജ​ന സാ​ന്നി​ധ്യം ദൃ​ശ്യ​മാ​യി.

ഷി​ക്കാ​ഗോ ഹി​ന്ദു ക്ഷേ​ത്ര ത​ന്ത്രി, ഗു​രു​വാ​യൂ​ർ സ്വ​ദേ​ശി​യാ​യ രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി അ​വ​ർ​ക​ളു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലാണ് ഷാ​ർ​ല​ട്ടി​ൽ പൊ​ങ്കാ​ല ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്. മ​ന്ത്ര​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ ച​ട​ങ്ങി​ന്‍റെ മു​ന്നോ​ടി​യാ​യി ആ​ശം​സ പ്ര​സം​ഗ​വും, ക്ഷേ​ത്ര സം​സ്കാ​ര​ത്തി​ൽ, ദേ​വി മാ​ഹാ​ത്മ്യ​ത്തി​നു​ള്ള പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ചും വി​ശ​ദീ​ക​രി​ക്കു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് കൈ​ര​ളി സ​ത് സംഗ് ഓ​ഫ് കരോളിനസിനെ ​പ്ര​തി​നി​ധീ​ക​രി​ച്ചു അം​ബി​ക ശ്യാ​മ​ള വി​ള​ക്കി​നു തി​രി​ കൊ​ളു​ത്തി​യ​തോ​ടു​കൂ​ടി ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു .

പാ​ർ​വ​തി ആ​റ്റു​കാ​ൽ ദേ​വി​ക്കു​ള്ള പൊ​ങ്കാ​ലയു​ടെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. രാ​വി​ലെ 9 മ​ണി​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങു​ക​ൾ, ദേ​വി പൂ​ജ ക​ഴി​ഞ്ഞു 10.30 യോ​ട് കൂ​ടി ഭ​ക്ത​രു​ടെ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്കു തീ ​പ​ക​ർ​ന്നു. 12 മ​ണി​യോ​ടു​കൂ​ടി രാ​ധാ​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി അ​വ​ർ​ക​ൾ തീ​ർ​ത്ഥം ത​ളി​ക്കു​ക​യും ച​ട​ങ്ങു​ക​ൾ അ​വ​യു​ടെ പ​രി​സ​മാ​പ്തി​യി​ലേ​ക്കു ക​ട​ക്കു​ക​യും ചെ​യ്തു. ദേ​വി​യോ​ടു​ള്ള പ്രാ​ർ​ഥ​ന​യി​ലും, ദേ​വി​യു​ടെ അ​നു​ഗ്ര​ഹ​ത്താ​ലും നി​റ​ഞ്ഞ മ​ന​സു​മാ​യി ഭ​ക്ത​ർ ഉ​ച്ച​തി​രി​ഞ്ഞു 2 മ​ണി​യോ​ടു​കൂ​ടി അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് പൊ​ങ്കാ​ല​യു​ടെ പ്ര​സാ​ദ​വു​മാ​യി തി​രി​ക്കു​ക​യും ചെ​യ്തു.

​സ്ത്രീ​ക​ളു​ടെ ശ​ബ​രി​മ​ല എ​ന്ന​റി​യ​പ്പെ​ടു​ന്ന ആ​റ്റു​കാ​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഏ​റ്റ​വും പ്ര​സി​ദ്ധ​മാ​യ ച​ട​ങ്ങാ​ണ് ആ​റ്റു​കാ​ൽ പൊ​ങ്കാ​ല. അ​ന്ന​പൂ​ർ​ണ്ണേ​ശ്വ​രി ദേ​വി​യു​ടെ ഇ​ഷ്ട​വ​ഴി​പാ​ടാ​ണ് പൊ​ങ്കാ​ല എ​ന്നാ​ണ് വി​ശ്വാ​സം. മ​ന്ത്ര വൈ​സ് പ്ര​സി​ഡ​ന്‍റ് ഡീ​റ്റ നാ​യ​രു​ടെ​യും വി​മ​ൻ​സ് ചെ​യ​ർ ഗീ​ത സേ​തു മാ​ധ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ൽ ക​വി​ത മേ​നോ​ൻ, ബാ​ലാ കെ ​യാ​ർ​കെ, ത​ങ്ക​മ​ണി രാ​ജു തു​ട​ങ്ങി​യ മ​ന്ത്ര പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.