മയാമി: മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച സെവൻസ് സോക്കർ ടൂർണമെന്റിന് ആവേശോജ്വലമായ സമാപനം. കൂപ്പർ സിറ്റി ഫ്ലമിംഗോ വെസ്റ്റ് പാർക്കിൽ നടന്ന സെവൻസ് സോക്കർ ടൂർണമെന്റ് അഞ്ചാം സീസണിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ചാന്പ്യന്മാരായി.
ആഴ്സണൽ ഫിലാഡൽഫിയയെ 4 1 ക്രമത്തിൽ പരാജയപ്പെടുത്തിയാണ് ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ചാമ്പ്യന്മാരായത്. അമേരിക്കയിലെയും കാനഡയിലേയും പ്രമുഖരായ 16 ടീമുകൾ മാറ്റുരച്ച മത്സരം മുൻ ബ്രോ വാർഡ് കൗണ്ടി മേയർ സെയിൽ ഹോൾ നെസ് ഉദ്ഘാടനം ചെയ്തു.
ഓസ്റ്റിൻ സ്ട്രൈക്കേഴ്സ്, കാനഡ എഫ്സി, ആഴ്സണൽ ഫിലാഡൽഫിയ, ഓഹായോ ടസ്ക്കേഴ്സ്, അറ്റ്ലാന്റാ മാനിയാക്സ്, ബാൾട്ടിമോർ കിലാഡീസ്, മിന്നൽ ഷാർലറ്റ്, ഹൂസ്റ്റൺ യുണൈറ്റഡ്, എംഎഫ്സി ജാക്സൺ വിൽ, മാഡ് ഡേയ്ടോണ, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ്, മാസ്ക് മയാമി എന്നീ ടീമുകളാണ് ടൂർണമന്റിൽ പങ്കെടുത്തത്.
ടൂർണമെന്റ് വിജയമാകുവാൻ സ്പോൺസർമാർ നൽകിയ സഹായം ചെറുതല്ലെന്നു മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഭാരവാഹികൾ അറിയിച്ചു. മെഗാ സ്പോൺസറായ ജോർജ് നെടിയകാലായിൽ, ഡയമണ്ട് സ്പോൺസറന്മാരായ ജോൺ ടൈറ്റസ് & കുസുമം ടൈറ്റസ്, ലിന്റോ ജോളി, പ്രസിഡന്റ് മാഡ് ഡേടോണ, പ്ലാറ്റിനം സ്പോൺസർമാരായ ലോൺസ് ബൈ അക്കി, ജോസ് സി.പി.എ, സെയ്ജ് പബ്ലിക് അഡ്ജസ്റ്റിംഗ് സർവീസസ്,
ഗോൾഡ് സ്പോൺസർമാരായ ടാസ് ഫയർ പ്രൊട്ടക്ഷൻ, ഒണ്ടി വേരോ ലോ ആൻഡ് ടൈറ്റിൽ റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ് മെഡിക്സ്, മായ ഫിസിക്കൽ തെറാപ്പിസഞ്ജയ് നടുപ്പറമ്പിൽ, ബിനൂപ് (ഫോമ ട്രഷറർ കാൻഡിഡേറ്റ്), നന്മ ഗ്രോസറി, ദയാസ് കളക്ഷൻസ്, നോയൽ മാത്യു റിയാൽറ്റർ, ജെന്റില് ടീത് ബൈ ഡോ. ചാണ്ടി സാമുവൽ, പാലസ് ഇന്ത്യ റസ്റ്റോറന്റ്, മാൻഷൻ റെന്റൽ വർഗീസ് തമ്പാൻ, ബിജു ജോൺ റിയാൽറ്റർ, എസിഇ കോർപ്,
സിൽവർ സ്പോൺസർമാരായ ഫാമിലി മെഡിക്കൽ സെന്റർ, സിറ്റി വൈഡ് മോർഗേജ്, ഗോൾഡ് കോസ്റ്റ് ഡെന്റൽ ബൈ ജെറി കാരേടന്, താജ് റസ്റ്റോറന്റ്, ബിഗ് ബസാർ, സണ്ണി കാറ്ററിംഗ്, ലിജു പണിക്കർ റിയൽട്ടർ, യുഎസ് ടാക്സ് സർവീസ്, മാത്യു പൂവൻ, മോർഗേജ് ബൈ സിറിൽ നടുപറമ്പിൽ, ഡോ.തോമസ് എബ്രഹാം പനവേലിൽ, എ വൺ കൺസ്ട്രക്ഷൻ, റോസ് ഒപ്റ്റിക്കൽസ്
എന്നിവരോടുള്ള നന്ദി അറിയിക്കുന്നതായി മാസ്ക് മയാമിയുടെ പ്രസിഡന്റ് വിബിൻ വിൻസെന്റ്, ടൂർണമെന്റ് ഇൻചാർജ് ഷെൻസി മാണി, സെക്രട്ടറി ജോഷി ജോൺ, ട്രഷറർ അജിത് വിജയൻ, ടൂർണമെന്റ് കൺട്രോളർ നിധീഷ് ജോസഫ്, ടൂർണമെന്റ് കോഓർഡിനേറ്റർ നോയൽ മാത്യു, മാസ്ക്ക് ടീം ക്യാപ്റ്റൻ അജി വർഗീസ് മറ്റു ക്ലബ് അംഗങ്ങൾ എന്നിവർ അറിയിച്ചു.

ജേതാക്കൾക്കുള്ള ട്രോഫി നിർമാതാവ് ലിൻഡോ ജോളി, ഓസ്റ്റിൻ സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റൻ ഹരി രമേശിന് കൈമാറി. ചാമ്പ്യന്മാർക്കുള്ള 2001 ഡോളറിന്റെ കാഷ് അവാർഡ് സെക്രട്ടറി ജോഷി ജോണും റണ്ണറപ്പായ ടീമിനുള്ള 1001 ഡോളറിന്റെ കാഷ് അവാർഡ് മാസ്ക് അംഗം വിനു അമ്മാളും ചേർന്ന് വിതരണം ചെയ്തു.
ഓസ്റ്റിൻ സ്ട്രൈക്കേഴ്സിന്റെ ബാഹിർ അബ്ദുൾ ഖാനി മികച്ച താരവും ആഴ്സണൽ ഫിലാഡൽഫിയയുടെ ജിം കല്ലറക്കൽ ടോപ് സ്കോററും ഓസ്റ്റിൻ സ്ട്രൈക്കേഴ്സിന്റെ ജിബി എബ്രഹാം മികച്ച ഡിഫൻഡർക്കും കലേഷ് തെക്കേതിൽ മികച്ച ഗോൾ കീപ്പർക്കുമുള്ള ട്രോഫികൾ ഏറ്റുവാങ്ങി.
മെഡിക്കൽ സപ്പോർട്ടുമായി ഡോ. മഞ്ജു സാമുവേൽ, ഡോ. ബോബി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ത്യൻ നേഴ്സസ് അസോസിയേഷനും മീഡിയാ പാർട്ട്ണർമാരായി ഫ്ലവേഴ്സ് ടിവി യുഎസ്എയും മല്ലു കഫെയും (റേഡിയോ) ഒപ്പമുണ്ടായിരുന്നു.
ഡ്രം ലവേഴ്സ് സൗത്ത് ഫ്ലോറിഡ, ശ്രുതി മേളം ടീമുകളുടെ ചെണ്ടമേളമായിരുന്നു മത്സരത്തിന്റെ മറ്റൊരു ഹൈലൈറ്റ്. മയാമി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ അഭിമാന പരിപാടിയായ സെവൻസ് സോക്കർ ടൂർണമെന്റിന്റെ മത്സരത്തെ അമേരിക്കൻ മലയാളികൾ ഇരുകെെയും നീട്ടി സ്വീകരിച്ചതിൽ അങ്ങേയറ്റം സന്തോഷവും അഭിമാനവുമുണ്ടെന്ന് മാസ്ക് ഭാരവാഹികൾ അറിയിച്ചു .
വരും വർഷങ്ങളിൽ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി സെവൻസ് സോക്കർ ടൂർണമെന്റ് മത്സരം നടത്തുമെന്ന് പിആർഒ രഞ്ജിത്ത് രാമചന്ദ്രൻ അറിയിച്ചു.
|