• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ണി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Share
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ണി​ന്‍റെ​യും യൂ​റോ​പ്പ് റീ​ജ​ണി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ പ്രൊ​വി​ൻ​സു​ക​ളി​ലേ​യും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ പ്ര​തി​ജ്ഞാ​ച്ച​ട​ങ്ങും ഡോ. ​ജോ​ബി​ൻ എ​സ് കൊ​ട്ടാ​ര​ത്തി​ന്‍റെ പ്ര​വാ​സി​ക​ൾ ഭാ​ര​ത​ത്തി​ന്‍റെ അം​ബാ​സി​ഡ​ർ​മാ​ർ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള പ്ര​ഭാ​ഷ​ണ​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യി. യൂ​റോ​പ്പി​ലെ അ​നു​ഗ്ര​ഹീ​ത​ഗാ​യ​ക​നാ​യ സോ​ബി​ച്ച​ൻ ചേ​ന്ന​ങ്ക​ര​യു​ടെ പ്രാ​ർ​ഥ​ന​ഗാ​ന​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള യൂ​റോ​പ്പ് റീ​ജ​ൺ ഭാ​ര​വാ​ഹി​ക​ൾ​ക്ക് ദൈ​വ​നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി കൊ​ടു​ത്തു​കൊ​ണ്ട് 202425 ലേ​ക്കു​ള്ള യൂ​റോ​പ്പ് റീ​ജ​ൺ ഭാ​ര​വാ​ഹി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. റീ​ജ​ണി​ന്‍റെ​യും പ്രൊ​വി​ൻ​സു​ക​ളു​ടേ​യും എ​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കും അ​ദ്ദേ​ഹം അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​ർ​ന്നു.

ജോ​ളി ത​ട​ത്തി​ൽ(​ചെ​യ​ർ​മാ​ൻ), ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ(​പ്ര​സി​ഡ​ന്‍റ്), ബാ​ബു തോ​ട്ട​പ്പി​ള്ളി(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഷൈ​ബു ജോ​സ​ഫ്(​ട്ര​ഷ​റ​ർ), സു​നി​ൽ ഫ്രാ​ൻ​സി​സ്(​വൈ​സ് ചെ​ർ​മാ​ൻ), രാ​ജു കു​ന്ന​ക്കാ​ട്ട്(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ബൈ​ജു ജോ​സ​ഫ് എ​ട​ക്കു​ന്ന​ത്ത്(​വൈ​സ് പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രാ​ണ് യൂ​റോ​പ്പ് ജീ​ൺ ഭാ​ര​വാ​ഹി​ക​ൾ.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൺ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ യൂ​റോ​പ്പ് റീ​ജ​ണി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ പ്രൊ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ​ക്കും, പ്ര​ത്യേ​കി​ച്ച് യു​കെ പ്രൊ​വി​ൻ​സ്, യു​കെ നോ​ർ​ത്ത് വെ​സ്റ്റ് പ്രൊ​വി​ൻ​സ്, അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സ്, ഫ്ര​ങ്ക്ഫ​ർ​ട്ട് പ്രൊ​വി​ൻ​സ്, ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് എ​ന്നീ പ്രൊ​വി​ൻ​സു​ക​ൾ​ക്ക് ദൈ​വ​നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഭാ​ര​വാ​ഹി​ക​ളെ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​ർ​ന്നു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​നും ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റു​മാ​യ ഗ്രി​ഗ​റി മേ​ട​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു. യൂ​റോ​പ്പ് റീ​ജ​ൺ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ സാം​സ്കാ​രി​ക​വേ​ദി​യു​ടെ വി​ജ​യ​ത്തി​നാ​യ അ​ക്ഷീ​ണം പ​രി​ശ്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന യൂ​റോ​പ്പ് റീ​ജ​ൺ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പി​ള്ളി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ഡോ. ​ജോ​ബി​ൻ എ​സ്. കൊ​ട്ടാ​ര​ത്തി​ന്‍റെ പ്ര​വാ​സി​ക​ൾ ഭാ​ര​ത​ത്തി​ന്‍റെ അം​ബാ​സി​ഡ​ർ​മാ​ർ എ​ന്ന പ്ര​ഭാ​ഷ​ണം വി​ജ്ഞാ​ന​പ്ര​ദ​വും ചി​ന്താ​ദീ​പ്ത​വു​മാ​യി​രു​ന്നു. കേ​ര​ള​ത്തി​ലെ സാം​സ്കാ​രി​ക​രം​ഗ​ത്തു​ണ്ടാ​യ മു​ന്നേ​റ്റം മ​ല​യാ​ളി​യു​ടെ ആ​ത്മ​വി​ശ്വാ​സ​ത്തെ വ​ർ​ധി​പ്പി​ച്ചു​വെ​ന്നും, അ​താ​ണ് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ജീ​വി​ത​വി​ജ​യം നേ​ടി ഭാ​ര​ത​ത്തി​ന്‍റെ സാ​മൂ​ഹ്യ, സാം​സ്കാ​രി​ക അം​ബാ​സി​ഡ​ർ​മാ​രാ​കു​വാ​ൻ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നൂ​റി​ല​ധി​കം ഐ​എ​എ​സ്, ഐ​എ​ഫ്എ​സ്, ഐ​പി​എ​സ് പ്ര​തി​ഭ​ക​ളെ ഭാ​ര​ത​ത്തി​നു സ​മ്മാ​നി​ച്ച അ​ബ്സൊ​ലൂ​ട്ട്ഐ​എ​എ​സ് അ​ക്കാ​ദ​മി​യു​ടെ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ഡോ. ​ജോ​ബി​ൻ എ​സ് . കൊ​ട്ടാ​രം അ​ൻ​പ​തി​ല​ധി​കം മോ​ട്ടി​വേ​ഷ​ന​ൽ ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൺ ട്ര​ഷ​റ​ർ ഷൈ​ബു ജോ​സ​ഫ് കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു. യു​കെ​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ അ​ന്നാ ടോ​മാ​ണ് ഈ ​ക​ലാ​സാം​സ്കാ​രി​ക​വേ​ദി മോ​ഡ​റേ​റ്റ് ചെ​യ്ത​ത്.

എ​ല്ലാ മാ​സ​ത്തി​ന്‍റേ​യും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഈ ​ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യി​ൽ എ​ല്ലാ പ്ര​വാ​സി​ക​ൾ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു കൊ​ണ്ടു​ത​ന്നെ ഇ​തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും അ​വ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നും ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തു​വാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ര​ണ്ടു​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ത്തെ ഒ​രു​മ​ണി​ക്കൂ​ർ പ്ര​വാ​സി​ക​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക. ഇ​തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത വി​ഷ​യ​ങ്ങ​ളെ ആ​ധി​കാ​രി​ക​മാ​യി പ്ര​തി​ക​രി​ക്കു​വാ​ൻ ക​ഴി​യു​ന്ന ഉ​ദ്യോ​ഗ​ക​സ്ഥ​രോ, മ​ന്ത്രി​മാ​രോ പ​ങ്കെ​ടു​ക്കു​ന്ന ച​ർ​ച്ച​യാ​യി​രി​ക്കും ന​ട​ക്കു​ക. അ​ടു​ത്ത ക​ലാ സാം​സ്കാ​രി​ക​വേ​ദി ന​ട​ക്കു​ന്ന മാ​ർ​ച്ച് 30ന് ​എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ളേ​യും ഈ ​ക​ലാ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യി​ലേ​ക്ക് വേ​ൾ​ഡ്മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജ​ൺ സ്വാ​ഗ​തം ചെ​യ്യു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ