• Logo

Allied Publications

Americas
ലോ​ക ബാ​ങ്ക് ജി​ഇ​എ​ഫിന്‍റെ​ ആ​ദ്യ വ​നി​താ ഡ​യ​റ​ക്ട​റായി ഗീ​ത ബ​ത്ര നിയമിതയായി
Share
റി​ച്ച്മ​ണ്ട്: ലോ​ക​ബാ​ങ്കി​ന്‍റെ ഗ്ലോ​ബ​ൽ എ​ൻ​വ​യ​ൺ​മെ​ന്‍റ് ഫെ​സി​ലി​റ്റി​യു​ടെ ഇ​ൻ​ഡി​പെ​ൻ​ഡ​ൻഡ് ഇ​വാ​ലു​വേ​ഷ​ൻ ഓ​ഫീ​സി​ലെ പു​തി​യ ഡ​യ​റ​ക്ട​റാ​യി ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​യാ​യ ഗീ​ത ബ​ത്ര​യെ നി​യ​മി​ച്ചു.

57 കാ​രി​യാ​യ ബ​ത്ര നി​ല​വി​ൽ ലോ​ക ബാ​ങ്കു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന ജിഇഎഫിന്‍റെ ​ൻ​ഡി​പെ​ൻ​ഡ​ൻ്റ് ഇ​വാ​ലു​വേ​ഷ​ൻ ഓ​ഫീ​സി​ൽ മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള ചീ​ഫ് ഇ​വാ​ലു​വേ​റ്റ​റും ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​മാ​ണ്. വാ​ഷിം​ഗ്ട​ണി​ൽ ന​ട​ന്ന 66ാമ​ത് ജിഇഎഫ് കൗ​ൺ​സി​ൽ മീ​റ്റിം​ഗി​ൽ ഗീ​ത ബ​ത്രയുടെ പേ​ര് ഏ​ക​ക​ണ്ഠ​മാ​യി ഈ ​സ്ഥാ​ന​ത്തേ​ക്ക് ശു​പാ​ർ​ശ ചെ​യ്തു. ഈ സ്ഥാനത്ത് എത്തുന്ന വനിതയാണ് ഇവർ.

ന്യൂ​ഡ​ൽ​ഹി​യി​ൽ ജ​നി​ച്ച ബ​ത്ര, മും​ബൈ​യി​ലെ വി​ല്ല തെ​രേ​സ ഹൈ​സ്കൂ​ളി​ൽ പഠനത്തിനുശേഷം ചെ​ന്നൈ​യി​ലെ സ്റ്റെ​ല്ല മാ​രി​സ് കോ​ളേ​ജി​ൽ നി​ന്ന് സാ​മ്പ​ത്തി​ക ശാ​സ്ത്ര​വും തു​ട​ർ​ന്ന് മും​ബൈ​യി​ലെ എ​ൻ​എം​ഐ​എം​എ​സി​ൽ നി​ന്ന് ധ​ന​കാ​ര്യ​ത്തി​ൽ എം​ബി​എ​യും പൂ​ർ​ത്തി​യാ​ക്കി. എം​ബി​എ​യ്ക്ക് ശേ​ഷം സാ​മ്പ​ത്തി​ക ശാ​സ്ത്ര​ത്തി​ൽ പി​എ​ച്ച്ഡി നേ​ടാ​നാ​ണ് അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ത്.

ഡോ​ക്ട​റേ​റ്റ് നേ​ടി​യ അ​വ​ർ 1998ൽ ​ലോ​ക​ബാ​ങ്കി​ന്‍റെ സ്വ​കാ​ര്യ​മേ​ഖ​ലാ വി​ക​സ​ന വ​കു​പ്പി​ൽ ചേ​രു​ന്ന​തി​ന് മു​മ്പ് അ​മേ​രി​ക്ക​ൻ എ​ക്സ്പ്ര​സി​ൽ റി​സ്ക് സീ​നി​യ​ർ മാ​നേ​ജ​രാ​യി ര​ണ്ട് വ​ർ​ഷം ജോ​ലി ചെ​യ്തു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ