• Logo

Allied Publications

Americas
ജാ​ക്സ​ൺ ഹൈ​റ്റ്സ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ യു​വാ​ക്ക​ൾ​ക്ക് സൗ​ജ​ന്യ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് രജി​സ്ട്രേ​ഷ​ൻ
Share
ജാ​ക്സ​ൺ ഹൈ​റ്റ്സ് (ന്യൂ​യോ​ർ​ക്ക്): ജാ​ക്സ​ൺ ഹൈ​റ്റ്സി​ലെ സെ​ന്‍റ് മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ റ​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. മാ​ത്യു ജോ​ഷ്വ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ), ജോ​ൺ താ​മ​ര​വേ​ലി​ൽ (ഫൈ​നാ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ), ര​ഘു നൈ​നാ​ൻ (അ​സി. ഫൈ​നാ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ), ഷെ​റി​ൻ കു​ര്യ​ൻ, ക്രി​സ്റ്റ​ൽ ഷാ​ജ​ൻ, ജോ​നാ​ഥ​ൻ മ​ത്താ​യി, ആ​ര​ൺ ജോ​ഷ്വ (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രു​ടെ ടീ​മാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം വി​കാ​രി ഫാ. ​ജോ​ൺ തോ​മ​സ് ആ​ലും​മൂ​ട്ടി​ൽ കോ​ൺ​ഫ​റ​ൻ​സ് പ്ര​തി​നി​ധി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. ഇ​ട​വ​ക സെ​ക്ര​ട്ട​റി സോ​ണി മാ​ത്യു സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജോ​ൺ താ​മ​ര​വേ​ലി​ൽ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ തീ​യ​തി​ക​ളെ​ക്കു​റി​ച്ചും പ്ര​സം​ഗി​ക​രെ​ക്കു​റി​ച്ചു​മു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി. ജോ​നാ​ഥ​ൻ മ​ത്താ​യി സു​വ​നീ​ർ, റാ​ഫി​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കി. രജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ ഷെ​റി​ൻ കു​ര്യ​ൻ പ​ങ്കു​വ​ച്ചു. സ്പോ​ൺ​സ​ർ​ഷി​പ്പി​നു​ള്ള അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ര​ഘു നൈ​നാ​ൻ സം​സാ​രി​ച്ചു. എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദാം​ശ​ങ്ങ​ൾ ക്രി​സ്റ്റ​ൽ ഷാ​ജ​ൻ വി​ശ​ദീ​ക​രി​ച്ചു.

ജോ​ൺ താ​മ​ര​വേ​ലി​ൽ സ്പോ​ൺ​സ​റാ​യി സം​ഭാ​വ​ന ന​ൽ​കി. മ​റ്റു നി​ര​വ​ധി അം​ഗ​ങ്ങ​ൾ പ​ര​സ്യ​ങ്ങ​ളും റാ​ഫി​ളു​ക​ളും ര​ജി​സ്ട്രേ​ഷ​നു​മാ​യി പി​ന്തു​ണ അ​റി​യി​ച്ചു. മു​പ്പ​തു വ​യ​സ്‌​സി​ൽ താ​ഴെ​യു​ള്ള ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്ക് മു​ഴു​വ​ൻ രജി​സ്ട്രേ​ഷ​ൻ ഫീ​സും സൗ​ജ​ന്യ​മാ​യി ന​ൽ​കാ​മെ​ന്ന് ഇ​ട​വ​ക പൊ​തു​യോ​ഗം തീ​രു​മാ​നം എ​ടു​ത്ത​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി വി​കാ​രി ഫാ. ​ജോ​ൺ തോ​മ​സ് ആ​ലും​മൂ​ട്ടി​ലും ഇ​ട​വ​ക ജ​ന​ങ്ങ​ളും ന​ട​ത്തു​ന്ന ഈ ​പു​തു​ശ്ര​മം മാ​തൃ​കാ​പ​ര​വും ശ്ലാ​ഘ​നീ​യ​വു​മാ​ണ്.

ഗീ​വ​ർ​ഗീ​സ് ജോ​സ​ഫ്, മോ​ൻ​സി മാ​ണി (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ), ജോ​ൺ താ​മ​ര​വേ​ലി​ൽ, ഗീ​വ​റു​ഗീ​സ് ജേ​ക്ക​ബ് (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​ങ്ങ​ൾ), ഷീ​ല തോ​മ​സ് (മ​ർ​ത്ത മ​റി​യം വ​നി​താ സ​മാ​ജം സെ​ക്ര​ട്ട​റി), ബി​ജി വ​റു​ഗീ​സ് (സ​ൺ​ഡേ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ), ആ​ൽ​വി​ൻ സോ​ട്ട​ർ (യൂ​ത്ത് സെ​ക്ര​ട്ട​റി) എ​ന്നീ ഇ​ട​വ​ക ഭാ​ര​വാ​ഹി​ക​ളും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.​മാ​ത്യു ജോ​ഷ്വ റ​ജി​സ്ട്രേ​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി കി​ക്ക് ഓ​ഫ് ചെ​യ്യു​ക​യും എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ​യ്ക്ക് നി​സ്‌​സീ​മ​മാ​യ ക​ട​പ്പാ​ട് അ​റി​യി​ക്കു​ക​യും ചെ​യ്തു.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:​ഫാ. അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോഓ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595). ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ. 516.439.9087)

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.