• Logo

Allied Publications

Middle East & Gulf
അ​ലൈ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ പെ​രു​ന്നാ​ളി​ന്‌ കൊ​ടി​യേ​റി
Share
അ​ലൈ​ൻ: സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ പെ​രു​ന്നാ​ളി​ന്‌ കൊ​ടി​യേ​റി. ഞാ​യ​റാ​ഴ്ച കു​ർ​ബാ​ന​യ്ക്ക്‌ ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ൺ​സ​ൺ ഐ​പ്പ്‌ പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ്‌ ക​ർ​മം നി​ർ​വ​ഹി​ച്ചു.

ഇ​ട​വ​ക വി​കാ​രി എ​മ​റാ​ൾ​ഡ്‌ ജൂ​ബി​ലി ഗാ​നം പ്ര​കാ​ശ​നം ചെ​യ്തു. സ​ഞ്ജു പ​ള്ളി​യ​നേ​ത്ത്‌ സം​ഗീ​തം ന​ല്കി​യ ഗാ​നം മ​നോ​ജ്‌ തോ​മ​സ്‌, ബെ​റ്റ്സി ജോ​ൺ ബ​ർ​സ്ളീ​ബി എ​ന്നി​വ​രാ​ണ്‌ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്‌.

ഇ​ട​വ​ക ട്ര​സ്റ്റി ജേ​ക്ക​ബ്‌ ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ്‌ കെ. ​ചെ​റി​യാ​ൻ, ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബെ​ൻ​സ​ൻ ബേ​ബി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ സി​ബി ജേ​ക്ക​ബ്‌, മാ​നേ​ജിം​ഗ്‌ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, പെ​രു​ന്നാ​ൾ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും ഇ​ട​വ​കാം​ഗ​ങ്ങ​ളും സ​ന്നി​ഹി​ത​ര​യി​രു​ന്നു.

വ​ട്ട​ശേ​രി​ൽ തി​രു​മേ​നി​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ളി​നോ​ടൊ​പ്പം ദേ​വാ​ല​യ കൂ​ദാ​ശ​യു​ടെ പ​ത്താം വാ​ർ​ഷി​ക​വും അ​ലൈ​ൻ പ്ര​ദേ​ശ​ത്തെ ഓ​ർ​ത്ത​ഡോ​ക്സ്‌ വി​ശ്വാ​സി​ക​ൾ​ക്കാ​യി ആ​ദ്യ​ത്തെ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ച്ച​തി​ന്‍റെ 55‍ാം വാ​ർ​ഷി​ക​വും മാ​ർ​ച്ച്‌ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് ആ​ച​രി​ക്കു​ന്ന​ത്.

മ​ല​ങ്ക​ര സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മോ​റാ​ൻ മാ​ർ ബ​സേ​ലി​യോ​സ്‌ മാ​ർ​ത്തോ​മ്മാ മാ​ത്യൂ​സ്‌ തൃ​തി​യ​ൻ കാ​തോ​ലി​ക്ക ബാ​വ​യാ​ണ് പെ​രു​ന്നാ​ളി​ന്‌ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന​ത്‌. ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ.​യൂ​ഹാ​നോ​ൻ മാ​ർ ദെ​മി​ത്രി​യോ​സ്‌ സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും.

അ​ഡ്വ. തോ​മ​സ്‌ പോ​ൾ റ​മ്പാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യി​രി​ക്കും. യു​എ​ഇ​യി​ലെ ഏ​ഴ്‌ എ​മി​റേ​റ്റു​ക​ളി​ലെ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും വി​ശ്വാ​സി​ക​ൾ പെ​രു​ന്നാ​ളി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന്‌ മീ​ഡി​യ ക​ൺ​വീ​ന​ർ ബെ​ൻ​സി ത​ര​ക​ൻ അ​റി​യി​ച്ചു.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ