• Logo

Allied Publications

Middle East & Gulf
ഐ​ക്യ​ത്തി​ന്‍റെ രാ​ഷ്‌​ട്രീ​യം തി​രി​ച്ചുപി​ടി​ക്കാ​ൻ കൈ​കോ​ർ​ക്ക​ണം: പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ
Share
റി​യാ​ദ്: സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര കാ​ല​ഘ​ട്ട​ത്തി​ലെ വി​ഭ​ജ​നം പോ​ലു​ള്ള വ​ലി​യ ദു​ര​ന്ത​മു​ഖ​ത്തും മ​തേ​ത​ര​ത്വ​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും രാ​ഷ്ട്രീ​യ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ച​വ​രാ​ണ് മ​ല​യാ​ളി​ക​ളെ​ന്ന് ക​വി​യും സ​ഹി​ത്യ​കാ​ര​നും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര ജേ​താ​വു​മാ​യ പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ റി​യാ​ദി​ൽ പ​റ​ഞ്ഞു.

ശു​ഭാ​പ്തി​വി​ശ്വാ​സ​ത്തോ​ടെ ആ ​ഐ​ക്യ​ത്തി​നാ​യി നാം ​ഓ​രോ​രു​ത്ത​രും കൈ​കോ​ർ​ക്കേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു. ഇ​നി​യും അ​മാ​ന്തി​ച്ച് നി​ന്നാ​ൽ നി​ല​നി​ൽ​പ്പ് ത​ന്നെ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പി.​എ​ൻ. ഗോ​പീ​കൃ​ഷ്ണ​ൻ. മ​ലാ​സി​ലെ ചെ​റീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ കേ​ളി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

കേ​ളി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ക്ക് സം​ഘ​ട​നാ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. കേ​ളി​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ലും കു​ടും​ബ​വേ​ദി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, പ്ര​സി​ഡ​ന്‍റ് പ്രി​യ വി​നോ​ദ്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്‌ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു.

കേ​ളി​യു​ടെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ക്ബാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. റി​യാ​ദി​ലെ സ്വ​ത​ന്ത്ര സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ചി​ല്ല സ​ർ​ഗ​വേ​ദി​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​യാ​ണ് അ​ദ്ദേ​ഹം റി​യാ​ദി​ൽ എ​ത്തി​യ​ത്.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.