• Logo

Allied Publications

Delhi
ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ 20242026 വ​ർ​ഷ​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ലി​ന്‍റെ യോ​ഗം സം​ഘ​ടി​പ്പി​ച്ചു. ജ​സോ​ള ഔ​ർ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ഫൊ​റോ​ന ദൈ​വാ​ല​യ​ത്തി​ൽ വ​ച്ചാ​ണ് യോ​ഗം ന​ട​ന്ന​ത്. രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​ഭാ​സം​വി​ധാ​ന​ങ്ങ​ളി​ൽ അ​ൽ​മാ​യ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് രൂ​പ​ത ചാ​ൻ​സ​ല​ർ റ​വ. ഫാ. ​മാ​ത്യു ജോ​ൺ ആ​രം​ഭ​ത്തി​ൽ ക്ലാ​സെ​ടു​ത്തു. ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച​യെ എ​ങ്ങ​നെ ക​രു​താം എ​ന്ന​തി​നെ ആ​സ്പ​ദ​മാ​ക്കി ഡോ. ​കെ.​സി.​ജോ​ർ​ജ് ക്ലാ​സ് ന​യി​ച്ചു.

20202023 കാ​ല​ഘ​ട്ട​ത്തി​ലെ പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കു​ക​യും കോ​വി​ഡ് കാ​ല​ഘ​ട്ട​ത്തി​ൽ സ​ഭ​യ്ക്കും ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യ്ക്കും ഡ​ൽ​ഹി​യി​ലെ ജ​ന​ത​യ്ക്കും ന​ൽ​കി​യ സ്തു​ത്യ​ർ​ഹ സേ​വ​ന​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു.

ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​ന്ന പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സെ​ക്ര​ട്ട​റി​യാ​യി അ​ശോ​ക് വി​ഹാ​ർ സെ​ന്‍റ് ജൂ​ഡ് ഇ​ട​വ​ക​യി​ലെ ജോ​ജോ മാ​ത്യു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡ​ൽ​ഹി​യി​ൽ സി​വി​ൽ സ​ർ​വീ​സ് പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ പ​രി​ചി​ത​മാ​യ എ.​എ​ൽ.​എ​സ് അ​ക്കാ​ദ​മി​യു​ടെ സ്ഥാ​പ​ക ഡ​യ​റ​ക്ട​റാ​ണ് ഇ​ദ്ദേ​ഹം.

ജോ. ​സെ​ക്ര​ട്ട​റി​യാ​യി ക​ൽ​ക്കാ​ജി സെ​ന്‍റ് ജോ​സ​ഫ് ഇ​ട​ക​യി​ലെ മാ​ഗി മാ​ത്യൂ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഡ​ൽ​ഹി സെ​ന്‍റ് കൊ​ള​മ്പ​സ് സ്കൂ​ളി​ലെ ഗ​ണി​ത അ​ധ്യാ​പി​ക​യാ​ണ് മാ​ഗി.

2024 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ൽ പാ​ലാ​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​ഞ്ചാ​മ​ത് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ അ​സം​ബ്ലി​ക്ക് ഒ​രു​ക്ക​മാ​യ മാ​ർ​ഗ​രേ​ഖ​യു​ടെ വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ളും യോ​ഗ​ത്തി​ൽ ന​ട​ന്നു.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.