ന്യൂജഴ്സി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസിന്റെ കിക്ക്ഓഫ് മീറ്റിംഗിന് 18ന് നോർത്ത് പ്ലെയിൻഫീൽഡിലുള്ള സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക വേദിയായി.
കോൺഫറൻസ് പ്ലാനിംഗ് കമ്മിറ്റിയെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ദീപ്തി മാത്യു(കോൺഫറൻസ് സുവനീർ എഡിറ്റർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ജോഷിൻ എബ്രഹാം, ബിപിൻ മാത്യു (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
കുർബാനയ്ക്കുശേഷം കോൺഫറൻസിനുവേണ്ടി പൊതുസമ്മേളനം നടന്നു. ബിജു തോമസ് (ഇടവക ട്രസ്റ്റി), സണ്ണി ജേക്കബ് (സെക്രട്ടറി), സന്തോഷ് തോമസ് (ഭദ്രാസന അസംബ്ലി അംഗം) എന്നിവർ വേദിയിൽ ചേർന്നു.
വികാരി ഫാ. വിജയ് തോമസ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. സമ്പന്നമായ ആത്മീയ അനുഭവത്തിനായി കുടുംബമായി കോൺഫറൻസിൽ പങ്കെടുക്കാൻ അദ്ദേഹം എല്ലാവരെയും പ്രോത്സാഹിപ്പിച്ചു.
മുൻകാലങ്ങളിൽ ഫാമിലി കോൺഫറൻസ് ഡയറക്ടറായി ഫാ. വിജയ് തോമസ് നൽകിയ മഹത്തായ നേതൃത്വത്തെ ഉമ്മൻ കാപ്പിൽ ആമുഖ പ്രസംഗത്തിൽ അനുസ്മരിച്ചു. കുട്ടികൾ ജീവിതകാലം മുഴുവൻ നെഞ്ചിലേറ്റുന്ന സ്ഥായിയായ സ്മരണകൾ സൃഷ്ടിക്കാനുള്ള അവസരങ്ങളുള്ള ഒരു ആത്മീയ കൂട്ടായ്മ ആയിരിക്കും ഈ കോൺഫറൻസ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് റജിസ്ട്രേഷൻ പ്രക്രിയ, കോൺഫറൻസ് തീയതി, തീം, പ്രാസംഗികർ, വേദി എന്നിവയെക്കുറിച്ച് ഉമ്മൻ കാപ്പിൽ സംസാരിച്ചു. 21 വയസിന് താഴെയുള്ള വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ റജിസ്റ്റർ ചെയ്യാം.
എല്ലാവർക്കും സാമ്പത്തികമായി സഹായിക്കാൻ കഴിയുന്ന സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് ദീപ്തി മാത്യു വിശദാംശങ്ങൾ നൽകി. കോൺഫറൻസിന്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിൽ ഉൾപ്പെടുത്താൻ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള സാഹിത്യ സൃഷ്ടികളും ദീപ്തി ക്ഷണിച്ചു.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ എല്ലാ വീടുകളിലും എത്തുന്ന സുവനീറിൽ ബിസിനസ് പരസ്യങ്ങളും വ്യക്തിഗത ആശംസകളും ചേർക്കാവുന്നതാണ്. കോൺഫറൻസിന്റെ ധനശേഖരണാർഥം തയാറാക്കിയിട്ടുള്ള റാഫിളിനെപ്പറ്റിയും ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരത്തെക്കുറിച്ചും ബിപിൻ മാത്യു സംസാരിച്ചു.
കോൺഫറൻസിന്റെ ആകർഷണങ്ങളിലൊന്നായ എന്റർടെയ്ൻമെന്റ് നൈറ്റ് ഇടവക അംഗങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരമാണെന്ന് ജോഷിൻ എബ്രഹാം ഓർമിപ്പിച്ചു. ഫാ. വിജയ് തോമസും കുടുംബവും ഇടവകയിൽ നിന്നുള്ള ആദ്യ റജിസ്ട്രേഷൻ സമർപ്പിച്ചു.
ഇടവകയെ പ്രതിനിധീകരിച്ച് ബിജു തോമസ് (ഇടവക ട്രസ്റ്റി), സണ്ണി ജേക്കബ് (സെക്രട്ടറി) എന്നിവർ സുവനീറിനായി സംഭാവന സമർപ്പിച്ചു. എബി വർഗീസും ഡോ. ജോയ്സ് രാജുവും സുവനീറിൽ വ്യക്തിപരമായ ആശംസകൾ നൽകി പിന്തുണ വാഗ്ദാനം ചെയ്തു. വലിയൊരു വിഭാഗം ഇടവക അംഗങ്ങൾ റാഫിൾ ടിക്കറ്റുകൾ വാങ്ങി പിന്തുണ വാഗ്ദാനം ചെയ്തു.
ജേക്കബ് ഈശോ, സണ്ണി ജേക്കബ്, ജോജി ഡാനിയൽ, ഷേർളി സാജു തോമസ്, ഇവാ ജെറിൻ എബ്രഹാം, വിജയ് ഉമ്മൻ, ജോയൽ സക്കറിയ, മേഴ്സി മാത്യു, സന്തോഷ് തോമസ്, സ്വപ്ന കണ്ടത്തിൽ, ജെറമി മാത്യൂസ്, ഫാ.വിജയ് തോമസ്, ജോർജ് വർഗീസ്,
മാത്യു ജോർജ്, ലിയോൺ ജോൺ, സോണി ജോർജ്, നാൻസി നായർ, ബെനിൽ എബ്രഹാം, അരുൺ അരുണാലയം, ക്രിസ് സക്കറിയ, ഷിബു സക്കറിയ, ജോർജ് എബ്രഹാം, ബിനു ഈപ്പൻ, ബിജു തോമസ്, വിജയ് മത്തായി തുടങ്ങിയവരാണ് റാഫിൾ ടിക്കറ്റ് വാങ്ങി പിന്തുണ അറിയിച്ചത്.
കോൺഫറൻസിന് നിറഞ്ഞ പിന്തുണയും പ്രാർഥനയും നൽകിയ വികാരി, മാനേജിംഗ് കമ്മിറ്റി, ഇടവക അംഗങ്ങൾ എന്നിവർക്ക് കോൺഫറൻസ് ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിന് ഉദാരമായ പിന്തുണ നൽകിയ വികാരിക്കും ഭാരവാഹികൾക്കും ഇടവകാംഗങ്ങൾക്കും കോൺഫറൻസ് ഭാരവാഹികൾ നന്ദി പറഞ്ഞു.
ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും.
ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു പീറ്റർ (കോൺഫറൻസ് കോർഡിനേറ്റർ 914 806 4595), ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി 516 439 9087).
|