• Logo

Allied Publications

Americas
സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ൾ​ക്ക്‌ കൃ​തി​ക​ൾ ക്ഷ​ണി​ച്ച് ഫൊ​ക്കാ​ന
Share
ന്യൂ​ജ​ഴ്‌​സി: ഫൊ​ക്കാ​ന സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ത്തി​നു​ള്ള ര​ച​ന​ക​ൾ ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ജൂ​ലൈ 18 മു​ത​ൽ ന​ട​ക്കു​ന്ന ഫൊ​ക്കാ​ന​യു​യെ 21ാമ​ത് ദേ​ശീ​യ ക​ൺ​വെ​ൻ​ഷ​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​ത്യേ​ക ച​ട​ങ്ങി​ൽ വ​ച്ചാ​ണ് മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ വി​വി​ധ ശാ​ഖ​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സാ​ഹി​ത്യ കൃ​തി​ക​ൾ​ക്ക് പു​ര​സ്‌​കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

മ​ല​യാ​ള ഭാ​ഷ​യെ​യും സാ​ഹി​ത്യ​ത്തെ​യും എ​ന്നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഫൊ​ക്കാ​ന​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ൽ ഫൊ​ക്കാ​ന സാ​ഹി​ത്യ അ​വാ​ർ​ഡു​ക​ൾ ന​ൽ​കി വ​രു​ന്ന​ത്. നോ​വ​ൽ, ചെ​റു​ക​ഥ, ക​വി​ത, ലേ​ഖ​നം, ത​ർ​ജി​മ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

1982ൽ ​ഫൊ​ക്കാ​ന രൂ​പം കൊ​ണ്ട​തു മു​ത​ൽ ആ​രം​ഭി​ച്ച സാ​ഹി​ത്യ പു​ര​സ്‌​കാ​ര​ങ്ങ​ൾ ഇ​ന്ന് ലോ​കം മു​ഴു​വ​നു​മു​ള്ള മ​ല​യാ​ള സാ​ഹി​ത്യ പ്രേ​മി​ക​ളു​ടെ അം​ഗീ​ക​ര​മേ​റ്റു വാ​ങ്ങി​യ​താ​ണ്. ഫൊ​ക്കാ​ന സാ​ഹി​ത്യ പു​ര​സ്ക്കാ​ര​ത്തി​ന് മ​ല​യാ​ള​ത്തി​ലെ മ​ൺ​മ​റ​ഞ്ഞു പോ​യ​വ​രും ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രു​മാ​യ ഒ​ട്ട​ന​വ​ധി പ്ര​ശ​സ്ത​രാ​യ സാ​ഹി​ത്യ​കാ​ര​ന്മാ​ർ അ​ർ​ഹ​രാ​യി​ട്ടു​ണ്ട്.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മു​ള്ള എ​ഴു​ത്തു​കാ​രി​ൽ നി​ന്നാ​ണ് പു​ര​സ്കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ന്ന് അ​വാ​ർ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി കു​ര്യ​ൻ അ​റി​യി​ച്ചു. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലും സം​സ്‌​കാ​ര​ത്തി​ലും ത​ത്പ​ര​രാ​യ അ​മേ​രി​ക്ക​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ളി​ൽ നി​ന്നാ​ണ് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള പു​ര​സ്‌​ക്കാ​ര​ങ്ങ​ൾ​ക്കാ​യി കൃ​തി​ക​ൾ ക്ഷ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

താ​ഴെ പ​റ​യു​ന്ന വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ഫൊ​ക്കാ​ന സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​നു​ള്ള എ​ൻ​ട്രി​ക​ൾ ക്ഷ​ണി​ക്കു​ന്ന​ത്.

∙ ഫൊ​ക്കാ​ന ത​ക​ഴി ശി​വ​ശ​ങ്ക​ര​പ്പി​ള്ള പു​ര​സ്‌​കാ​രം: നോ​വ​ൽ
∙ ഫൊ​ക്കാ​ന കാ​രൂ​ർ നീ​ല​ക​ണ്ഠ​പ്പി​ള്ള പു​ര​സ്‌​കാ​രം: ചെ​റു​ക​ഥ
∙ ഫൊ​ക്കാ​ന എ​ൻ. കെ. ​ദേ​ശം പു​ര​സ്‌​കാ​രം: ക​വി​ത
∙ ഫൊ​ക്കാ​ന സു​കു​മാ​ർ അ​ഴീ​ക്കോ​ട് പു​ര​സ്‌​കാ​രം: ലേ​ഖ​നം/​നി​രൂ​പ​ണം
∙ ഫൊ​ക്കാ​ന എം.​എ​ൻ. സ​ത്യാ​ർ​ത്ഥി പു​ര​സ്‌​കാ​രം: ത​ർ​ജ്ജ​മ

ര​ച​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 20 ആ​യി​രി​ക്കും. 2022 മെ​യ് ഒ​ന്നു മു​ത​ൽ പു​സ്‌​ത​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള കൃ​തി​ക​ളാ​യി​രി​ക്കും അ​വാ​ർ​ഡി​നു പ​രി​ഗ​ണി​ക്കു​ക. പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട കൃ​തി​ക​ളു​ടെ മൂ​ന്നു പ്ര​തി​ക​ൾ താ​ഴെ പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പു​ര​സ്കാ​ര​ത്തി​നാ​യി ല​ഭി​ക്കു​ന്ന സാ​ഹി​ത്യ കൃ​തി​ക​ൾ മ​ല​യാ​ള​ത്തി​ലെ പ്ര​ഗ​ത്ഭ​രാ​യ സാ​ഹി​ത്യ​കാ​ര​ന്മാ​ർ അ​ട​ങ്ങി​യ ജ​ഡ്ജിം​ഗ് പാ​ന​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും ജേ​താ​ക്ക​ളെ നി​ർ​ണ​യി​ക്കു​ക​യെ​ന്ന് എ​ന്ന് ഗീ​താ ജോ​ര്‍​ജ് കോ​ഓ​ർ​ഡി​നേ​റ്റ​റും ബെ​ന്നി കു​ര്യ​ൻ ചെ​യ​ർ​മാ​നും സ​ണ്ണി മ​റ്റ​മ​ന കോ​ചെ​യ​റു​മാ​യി​ട്ടു​ള്ള ക​മ്മ​റ്റി അ​റി​യി​ച്ചു.

അ​വാ​ർ​ഡു​ക​ൾ സം​ബ​ന്ധി​ച്ച കൂ​ടു​ത​ക​ൾ വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​ൻ ഫൊ​ക്കാ​ന വെ​ബ് സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക: http://fokanaonline.org/.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഇ​മെ​യി​ൽ fokana2024literary@gmail.com, ബെ​ന്നി കു​ര്യ​ൻ +1 201 951 6801.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.