• Logo

Allied Publications

Americas
ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം വെ​ബി​നാ​ർ ശ​നി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ടെ​ക്സാ​സ് റീ​ജി​യ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് (ഇ​എ​സ്‌​ടി) "മാ​താ​പി​താ​ക്ക​ളും അ​വ​രു​ടെ ന്യൂ ​ജ​ന​റേ​ഷ​ൻ കു​ട്ടി​ക​ളും' എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി വെ​ബി​നാ​ർ ന​ട​ക്കും.

കു​ട്ടി​ക​ളു​ടെ മ​നോ​രോ​ഗ വി​ദ​ഗ്‌​ധ ഡോ. ​സു​ന​ന്ദ മു​ര​ളി എം​ഡി പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യും അ​തി​ന് ശേ​ഷം പ്രേ​ഷ​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്യും. അ​നി​ല സ​ന്ദീ​പ് പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കും.

ഫൊ​ക്കാ​ന​യ്ക്കും നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കും അ​ഭി​മാ​ന​മാ​യി ഫൊ​ക്കാ​ന വി​മ​ൻ​സ് ഫോ​റം ചെ​യ​ര്‍​പേ​ഴ്‌­​സ​ണ്‍ ഡോ. ​ബ്രി​ജി​റ്റ്‌ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി ക​ർ​മ​പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും വി​വി​ധ റീ​ജി​യ​ണു​ക​ളി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് "മാ​താ​പി​താ​ക്ക​ളും ന്യൂ ​ജ​ന​റേ​ഷ​നും' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ത്തു​ന്ന​ത്.

മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം ആ​രോ​ഗ്യ​പ​ര​മാ​യ ഒ​രു കു​ടും​ബ​ബ​ന്ധ​ത്തി​ന്‌ അ​നി​വാ​ര്യ​മാ​ണ്‌. അ​തി​നു​വേ​ണ്ടി അ​റി​ഞ്ഞി​രി​ക്കേ​ണ്ടു​ന്ന കാ​ര്യ​ങ്ങ​ൾ കൂ​ടി​യാ​ണ് ആ​ണ് സെ​മി​നാ​റി​ന്‍റെ ച​ർ​ച്ചാ​വി​ഷ​യം.

വി​മ​ൻ​സ് ഫോ​റം വൈ​സ് ചെ​യ​ർ ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ലു കു​ര്യ​ൻ, അ​നി​ത ജോ​സ​ഫ് ടെ​ക്സ​സ് റീ​ജി​യ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ, റീ​ന സ​ജു റീ​ജി​യ​ണ​ൽ സെ​ക്ര​ട്ട​റി, ഫൊ​ക്കാ​ന റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ഐ​പ്പ് എ​ന്നി​വ​രും സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കും.

പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ, സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി, ട്ര​ഷ​ർ ബി​ജു ജോ​ണും എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും വി​മ​ൻ​സ് ഫോ​റം സെ​മി​നാ​റി​ന് പൂ​ർ​ണ​പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്.

അ​മേ​രി​ക്ക​യി​ൽ വ​ള​രു​ന്ന കു​ട്ടി​ക​ളും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളും അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ ആ​ണ് ഈ ​വെ​ബി​നാ​റി​ൽ ച​ർ​ച്ചാ​വി​ഷ​യം ആ​കു​ന്ന​ത്. എ​ല്ലാ​വ​രെ​യും കു​ടും​ബ​സ​മേ​തം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഡോ. ​ബ്രി​ജി​റ്റ്‌ ജോ​ർ​ജ് 847 208 1546, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം 713 933 7636.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.