• Logo

Allied Publications

Americas
2026ലെ ​ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ ന്യൂ​ജ​ഴ്സി​യി​ലെ അ​റ്റ്‌​ലാ​ന്‍റി​ക് സി​റ്റി​യി​ൽ
Share
ന്യൂ​ജ​ഴ്സി: 2026ലെ ​ഫൊ​ക്കാ​ന അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ന് ന്യൂ​ജേ​ഴ്സി​യി​ലെ അ​റ്റ്‌​ലാ​ന്‍റി​ക് സി​റ്റി വേ​ദി​യാ​കും. സം​ഘ​ട​നാ ത​ല​ത്തി​ലും ക​ലാ, സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രു​ടെ ഒ​രു ടീം ​ന​യി​ക്കു​ന്ന പാ​ന​ലി​ന്‍റെ വി​ജ​യം സു​ന​ശ്ചി​ത​മാ​കു​മ്പോ​ൾ അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​നും ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കേ​ണ്ട​തു​ണ്ട്.

അ​തി​നാ​ണ് ന്യൂ​ജേ​ഴ്സി​യി​ലെ അ​റ്റ്‌​ലാ​ന്റി​ക് സി​റ്റി​യെ ഫൊ​ക്കാ​ന അ​ന്താ​രാ​ഷ്ട്ര ക​ൺ​വ​ൻ​ഷ​ൻ വേ​ദി​യാ​ക്കി​യാ​കു​ന്ന​ത് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ന്യൂ​ജ​ഴ്സി​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ ലൈ​റ്റ് ഹൗ​സ് ആ​യ അ​ബ്സെ കോ​ൺ ലൈ​റ്റ് ഹൗ​സ് മു​ത​ൽ ലൂ​സി ദി ​എ​ലി​ഫ​ന്‍റ് മു​ത​ൽ ഐ​ക്ക​ണി​ക് അ​റ്റ്‌​ലാ​ന്‍റി​ക് സി​റ്റി ബോ​ർ​ഡ് വാ​ക്ക് വ​രെ അ​റ്റ്‌​ലാ​ന്‍റി​ക് സി​റ്റി ഏ​രി​യ​യി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ ആ​ണ്.

ആ​ഴ​ക്ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന ഉ​ല്ലാ​സ​യാ​ത്ര, ഔ​ട്ട്‌​ലെ​റ്റ് മാ​ൾ ഷോ​പ്പിം​ഗ്, കാ​റ്റാ​ടി പാ​ട​ങ്ങ​ൾ, ചു​വ​ർ​ച്ചി​ത്ര കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങി വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ങ്ങു​ടെ പ​റു​ദീ​സ കൂ​ടി​യാ​ണ് ന്യൂ​ജ​ഴ്സി അ​റ്റ്‌​ലാ​ന്‍റി​ക് സി​റ്റി.

അ​റ്റ്‌​ലാ​ന്‍റി​ക് സി​റ്റി​യി​ലെ ഡേ ​സ്പാ​ക​ൾ, ഈ​സ്റ്റ് കോ​സ്റ്റ് ബീ​ച്ച്, കു​ട്ടി​ക​ൾ​ക്കാ​യി സ്റ്റോ​റി ബു​ക്ക് ലാ​ൻ​ഡ് എ​ല്ലാം വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന ഇ​ട​ങ്ങ​ളാ​ണ്. അ​റ്റ്‌​ലാ​ന്‍റി​ക് ന​ഗ​രം ഫൊ​ക്കാ​നാ അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ന് തെ​ര​ഞ്ഞെ​ടു​ക്കു​വാ​നു​ള്ള കാ​ര​ണം ലോ​കോ​ത്ത​ര​മാ​യ താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ, ഷോ​പ്പിം​ഗ്, ലോ​കോ​ത്ത​ര വേ​ദി​ക​ൾ ന​ൽ​കു​ന്ന ഇ​ടം എ​ന്ന നി​ല​യി​ലാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് പ​ണി​ക്ക​ർ പ​റ​ഞ്ഞു.

മ​റീ​ന, ബോ​ർ​ഡ്വാ​ക് ക​ട​ൽ​ത്തീ​ര​ങ്ങ​ളും ക​ൺ​വ​ൻ​ഷ​ന് എ​ത്തു​ന്ന​വ​ർ​ക്ക് പു​തി​യ അ​നു​ഭ​വം ആ​യി​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​റ്റ്‌​ലാ​ന്‍റി​ക് സി​റ്റി​യി​ലെ ഹോ​ട്ട​ലു​ക​ളും റി​സോ​ർ​ട്ടു​ക​ളും വൈ​വി​ദ്ധ്യ​മാ​ർ​ന്ന സൗ​ക​ര്യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​വ​യും എ​ത്തു​ന്ന​വ​രു​ടെ ബ​ഡ്ജ​റ്റി​ൽ ഒ​തു​ങ്ങു​ന്ന​തു​മാ​യി​രി​ക്കു​മെ​ന്ന് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി രാ​ജ​ൻ സാ​മു​വേ​ൽ പ​റ​ഞ്ഞു

അ​തി​ശ​യ​ക​ര​മാ​യ കാ​ഴ്ച​ക​ളും മി​ക​ച്ച ഭ​ക്ഷ​ണ​വും ആ​ഡം​ബ​ര പൂ​ർ​ണ​മാ​യ താ​മ​സ സൗ​ക​ര്യ​വും ഒ​രു​ക്കു​ക​യും കു​ടും​ബ​മാ​യി ഫൊ​ക്കാ​ന ക​ൺ​വ​ൻ​ഷ​ൻ ആ​ഘോ​ഷി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​വും ഫൊ​ക്കാ​ന അ​ന്ത​ർ​ദേ​ശീ​യ ക​ൺ​വ​ൻ​ഷ​ൻ ഒ​രു​ക്കു​ക.

ഗോ​ൾ​ഫ് ക​ളി​ക്കാ​രു​ടെ കേ​ന്ദ്രം കൂ​ടി​യാ​യ അ​റ്റ്‌​ലാ​ന്‍റി​ക് സി​റ്റി​യി​ൽ ഡേ ​ക്രൂ​യി​സ്, ക​പ്പ​ലോ​ട്ടം, മീ​ൻ പി​ടു​ത്തം, ക​യാ​ക്ക്, അ​റ്റ്‌​ലാ​ന്‍റി​ക് കൗ​ണ്ടി പാ​ർ​ക്ക്, എ​ഡ്വി​ൻ ബി, ​ഫോ​ർ സൈ​ത്ത് പാ​ർ​ക്കു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി വ​ർ​ണ​വി​സ്മ​യ​ങ്ങ​ൾ​ക്കാ​യി 20242026 ഫൊ​ക്കാ​നാ ക​ൺ​വെ​ൻ​ഷ​ൻ വേ​ദി​യാ​കു​വാ​ൻ താ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡോ. ​ക​ല ഷ​ഹി, സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് പ​ണി​ക്ക​ർ, ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി രാ​ജ​ൻ സാ​മു​വേ​ൽ,

എ​ക്സി​വു​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഷാ​ജു സാം, ​വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി റോ​യ് ജോ​ർ​ജ്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ബി​ജു തൂ​മ്പി​ൽ, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ര്‍ സ്ഥാ​നാ​ർ​ഥി സ​ന്തോ​ഷ് ഐ​പ്പ്, അ​ഡീ​ഷ​ണ​ല്‍ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ഡോ. ​അ​ജു ഉ​മ്മ​ൻ, അ​ഡീ​ഷ​ണ​ല്‍ അ​സോ​സി​യേ​റ്റ് ട​ഷ​റ​ര്‍ സ്ഥാ​നാ​ർ​ഥി ദേ​വ​സ്സി പാ​ലാ​ട്ടി,

വി​മ​ൻ​സ് ഫോ​റം ചെ​യ​ർ സ്ഥാ​നാ​ർ​ഥി നി​ഷ എ​റി​ക്, നാ​ഷ​ണ​ൽ ക​മ്മി​റ്റി സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഡോ ​ഷെ​റി​ൻ വ​ര്‍​ഗീ​സ്, റോ​ണി വ​ര്‍​ഗീ​സ്, ഫി​ലി​പ്പ് പ​ണി​ക്ക​ർ, രാ​ജു എ​ബ്ര​ഹാം , വ​ര്‍​ഗീ​സ് തോ​മ​സ്, ജോ​യി കു​ടാ​ലി, അ​ഖി​ൽ വി​ജ​യ്‌, ഡോ ​നീ​ന ഈ​പ്പ​ൻ, ജെ​യ്സ​ൺ ദേ​വ​സ്യ, ഗീ​ത ജോ​ർ​ജ്‌, അ​ഭി​ലാ​ഷ് പു​ളി​ക്ക​ത്തൊ​ടി,

ഫി​ലി​പ്പോ​സ് തോ​മ​സ്, രാ​ജേ​ഷ് വ​ല്ല​ത്ത്‌, വ​രു​ൺ നാ​യ​ർ, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ ബെ​ൻ പോ​ൾ, ലി​ന്‍റോ ജോ​ളി, റോ​യ് ജോ​ർ​ജ്‌, പ്രി​ന്‍​സ​ണ്‍ പെ​രേ​പ്പാ​ട​ൻ, ഫാ​ൻ​സി​മോ​ൾ പ​ള്ള​ത്തു​മ​ഠം, ട്ര​സ്റ്റീ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ളാ​യി മ​ത്സ​രി​ക്കു​ന്ന ഡോ. ​ജേ​ക്ക​ബ് ഈ​പ്പ​ന്‍, അ​ല​ക്സ് എ​ബ്ര​ഹാം എ​ന്നി​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.