ഡബ്ലിൻ : അയർലൻഡ് സീറോ മലബാർ സഭ ഡബ്ലിൻ സോണലിലെ വിവിധ കുർബാന സെന്ററുകൾക്കായി നടത്തപ്പെടുന്ന നോമ്പുകാല ധ്യാനം നയിക്കുന്നതിനായി അയർലൻഡിലെത്തിയ ഫാ ഡോ കുര്യൻ പുരമഠത്തിനു സ്വീകരണം നൽകി .
ഡബ്ലിൻ എയർപോർട്ടിൽ സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിൽ ,ഫാ. സെബാൻ വെള്ളമത്തറ,ഡബ്ലിൻ സോണൽ ഫിനാൻസ് ട്രസ്റ്റി ബിനോയ് ജോസ് , ഓ എൽ വി ചർച്ച് ധ്യാന കോർഡിനേറ്റർ ജോസ് പോളി ,തോമസ് കുര്യൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത് .ധ്യാനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സോണൽ ട്രസ്റ്റി ബിനുജിത് സെബാസ്റ്റ്യന് അറിയിച്ചു.
ബ്ലാഞ്ചാർസ്റ്റൗൺ, നാവൻ , സോഡ്സ് , ഫിബ്സ്ബറോ ബ്യൂമോണ്ട് മാസ് സെൻ്ററുകൾക്കായി ഫെബ്രുവരി 23, 24, 25 വെള്ളി ശനി ഞായർ ദിവസങ്ങളിൽ ബാലിമൻ ഓഎൽവി ചർച്ചിലും താല , ലൂക്കൻ , ഇഞ്ചിക്കോർ , അത്തായ്, ബ്രെ , ബ്ലാക്റോക്ക് എന്നീ കുർബാന സെന്ററുകൾക്കായി മാർച്ച് 1, 2, 3 തീയതികളിൽ ദി ചർച്ച് ഓഫ് ഗാർഡിയൻ എയ്ഞ്ചേൽ ബ്ലാക്റോക്കിലും ആയിട്ടാണ് ധ്യാനം ക്രമീകരിച്ചിട്ടുള്ളത്.
ഡബ്ലിൻ സോണലിലെ മാസ്സ് സെന്ററുകളിൽ ഉള്ളവർ ഏതെങ്കിലും ഒരു ധ്യാനത്തിൽ പങ്കെടുത്ത് ദൈവാനുഗ്രഹം നേടണമെന്ന് നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിൽ അഭ്യർത്ഥിച്ചു.
23 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതൽ 9.30 വരെയും, ശനിയാഴ്ച 12.30 മുതൽ 7 വരെയും. ഞായർ 12.30 മുതൽ 5 വരെയും ഓഎൽവി ദേവാലയത്തിൽ വച്ചും, മാർച്ച് ഒന്നിന് വെള്ളിയാഴ്ച വൈകുന്നേരം 5.30 മ മുതൽ 9.30 വരെയും, ശനിയാഴ്ച 12.30 മുതൽ 7 വരെയും,ഞായറാഴ്ച 1.30 മണി മുതൽ 7 :30 വരെയും ബ്ളാക്ക്റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വച്ചുമാണ് ധ്യാനം ക്രമീകരിച്ചിട്ടുള്ളത്.
|