• Logo

Allied Publications

Americas
ഐസിഎഎ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​നായി പോ​ൾ പി. ​ജോ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Share
ന്യൂയോ​ർ​ക്ക്: ഇ​ന്ത്യ കാ​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക​യു​ടെ 2024 വ​ർ​ഷ​ത്തെ ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ആ​യി പോ​ൽ പി ​ജോ​സി​നെ​യും, ബോ​ർ​ഡ് മെ​മ്പ​റാ​യി ഇ​ട്ടൂ​പ്പ് ദേ​വ​സി​യും തെ​ര​ഞ്ഞെ​ടു​ത്തു. മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ല​യി​ൽ, മു​ൻ സെ​ക്ര​ട്ട​റി മേ​രി ഫി​ലി​പ്പ് എ​ന്നി​വ​ർ നേ​ര​ത്തെ ന​ട​ന്ന തെ​ര​ഞ്ഞ​ടു​പ്പി​ൽ ട്ര​സ്റ്റീ ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഫെ​ബ്രു​വ​രി പ​ത്താം തി​യ​തി ശ​നി​യാ​ഴ്ച അ​ഞ്ചിന് ഫ്ലോ​റ​ൽ പാ​ർ​ക്കി​ലു​ള്ള ടൈ​സ​ൺ സെ​ന്‍ററി​ൽ വ​ച്ചാ​യി​രു​ന്നു മീ​റ്റിം​ഗ്.

മു​ൻ ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ട്ര​സ്റ്റീ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ജോ​ർ​ജു​കു​ട്ടി, ലി​ജോ ജോ​ൺ, ആന്‍റോ വ​ർ​ക്കി, ജോ​ൺ പോ​ൾ, ജോ​സ് മ​ല​യി​ൽ, മേ​രി ഫി​ലി​പ്പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ നാ​ല​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട കാ​ത്ത​ലി​ക്ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് അ​മേ​രി​ക്ക​യു​ടെ പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട ചെ​യ​ർ​മാ​ൻ പോ​ൾ പി. ​ജോ​സ്, ബോ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ ജോ​സ് മ​ല​യി​ൽ, മേ​രി ഫി​ലി​പ്പ്, ഇ​ട്ടൂ​പ്പ് ദേ​വ​സി, പ്ര​സി​ഡ​ന്‍റ് റോ​യി ആ​ന്‍റണി, സെ​ക്ര​ട്ട​റി തോ​മ​സ് പ്ര​കാ​ശ്, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഇ​ഞ്ച​ക്ക​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വ​ത്സ ജോ​സ​ഫ്, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലൈ​സി അ​ല​ക്സ്, സി​സി​ലി പ​ഴ​യം​പ​ള്ളി, ജെ​യിം​സ് ഇ​ളം​പു​ര​യി​ട​ത്തി​ൽ, ജോ​ർ​ജ് തോ​മ​സ് ഓ​ഡി​റ്റേ​ഴ്സാ​യി ജോ​ഫ്രി​ൻ ജോ​സ്, ജിം ​ജോ​ർ​ജ് എ​ന്നി​വ​രും സോ​ണ​ൽ ഡ​യ​റ​ക്ട​ർ​സും സ​ത്യ​പ്ര​തി​ഞ ചെ​യ്തു അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു. മു​ൻ ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സ് സ​ത്യ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. തു​ട​ർ​ന്ന് അ​ധി​കാ​ര കൈ​മാ​റ്റ​വും ന​ട​ന്നു.

മേ​രി​കു​ട്ടി മൈ​ക്കി​ന്‍റെ പ്രാ​ർഥന​ഗാ​ന​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച 2024 ലെ ​അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർത്തനോദ്ഘാനം ​പ്ര​സി​ഡ​ന്‍റ് റോ​യി ആന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ അ​മേ​രി​ക്ക കാ​ന​ഡ രൂ​പ​ത​യു​ടെ അ​ധ്യ​ക്ഷ​ൻ റൈ​റ്റ് റവ. ഡോ​. ഫി​ലി​പ്പോ​സ് മാ​ർ സ്റ്റേ​ഫ​നോ​സ് മെ​ത്രാ​പോ​ലി​ത്ത ഉ​ദ്ഘാനക​ർ​മ്മം നി​ർ​വ​ഹി​ച്ചു. സീ​റോ മ​ല​ബാ​ർ സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച അ​സി​സ്റ്റ​ന്‍റ് വി​കാ​ർ റവ. ഫാ​. ജോ​ബി​ൻ, ഫാ. സി​യാ തോ​മ​സ്, . ഫാ. ബി​ജി​ൽ, അ​സോ​സി​യേ​ഷ​ന്‍റെ ലൈ​ഫ് മെ​മ്പ​റും റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി ലെ​ജി​സ്ലേ​റ്റ​റു​മാ​യ ഹോ​ണോ​റ​ബി​ൾ ഡോ. ​ആ​നി പോ​ൾ, ചെ​യ​ർ​മാ​ൻ പോ​ൾ പി ​ജോ​സ്, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് മ​ല​യി​ൽ, മു​ൻ ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സെ​ക്ര​ട്ട​റി തോ​മ​സ് പ്ര​കാ​ശ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മാ​ത്യു ജോ​സ​ഫ് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​നു മാ​റ്റു​കൂ​ട്ടി. പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ​സ് ആ​യി ജോ​ൺ കെ ​ജോ​ർ​ജ്, ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​രും എം ​സി മാ​രാ​യി സ്വ​പ്‍​ന മ​ല​യി​ലും, സ്റ്റെ​ഫി​നി ജോ​സ​ഫ് പ്ര​വ​ർ​ത്തി​ച്ചു. ട്ര​സ്റ്റീ ബോ​ര്ഡി​ൽ​നി​ന്നു വി​ര​മി​ക്കു​ന്ന ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സ്, ജോ​ഫ്രി​ൻ ജോ​സ്, ജോ​ർ​ജ് കൊ​ട്ടാ​രം എ​ന്നി​വ​ർ​ക്ക് ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

1979 ൽ ​രൂ​പം കൊ​ണ്ട ഇ​ന്ത്യ കാ​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ൻ, സീ​റോ മ​ല​ബാ​ർ സ​ഭ​യും സി​റോ മ​ല​ങ്ക​ര സ​ഭ​യും ലാ​റ്റി​ൻ സ​ഭ​യി​ല​യും വി​ശ്യാ​സി​ക​ളേ ഒ​രേ കു​ട​കീ​ഴി​ൽ അ​ണി നി​ര​ത്തി​കൊ​ണ്ടു അ​വ​രു​ടെ വി​ശ്വാ​സം വ​ള​ർ​ത്തി വ​രും ത​ല​മു​റ​ക്ക് വി​ശ്വാ​സം പ​ക​ർ​ന്നു ന​ൽ​കി​കൊ​ണ്ട്, ക​ലാ​കാ​ല​ങ്ങ​ളാ​യി വ​രു​ന്ന നേ​തൃ​ത്വം അ​മേ​രി​ക്ക​യി​ലും ഇ​ന്ത്യ​യി​ലും അ​ർ​ഹ​രാ​യ​വ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്കു വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​കൊ​ണ്ട് ക​ഴി​ഞ്ഞ 45 വ​ർ​ഷ​മാ​യി​ട്ടു ഇ​ന്ത്യ കാ​ത്തോ​ലി​ക് അ​സോ​സി​യേ​ഷ​ൻ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ചു​കൊ​ണ്ടു മു​ൻ​പോ​ട്ടു പോ​യി​കൊ​ണ്ടീ​രി​ക്കു​ക​യാ​ണ്.

റോ​യി ആ​ന്റ​ണി​യു​ടെ​യും തോ​മ​സ് പ്ര​കാ​ശി​ൻ​റ്റേ​യും മാ​ത്യു ജോ​സ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ശ​ക്ത​മാ​യ ക​മ്മി​റ്റി​യാ​ണ് 2024 തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. 2019 ൽ ​പ്ര​സി​ഡന്‍റ്​ പോ​ൾ ജോ​സ് സെ​ക്ര​ട്ട​റി ആ​ന്റോ വ​ർ​ക്കി ട്ര​ഷ​റ​ർ ജോ​ർ​ജു​കു​ട്ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​മ്മി​റ്റിയായി​രു​ന്നു പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.

മു​ൻ പ്രസിഡന്‍റുമാ​രാ​യ കെ.ജെ. ഗ്രി​ഗ​റി, ലീ​ല മാ​രേ​ട്ട്, മേ​രി ഫി​ലി​പ്പ്, ജോ​ൺ കെ ​ജോ​ർ​ജ്, ജോ​ഫ്രി​ൻ ജോ​സ്, ലി​ജോ ജോ​ൺ, ആ​ന്‍റോ വ​ർ​ക്കി, ജോ​സ് മ​ല​യി​ൽ മു​ൻ ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സ്, ജോ​ർ​ജു​കു​ട്ടി എ​ന്നി​വ​ർ പ്രോ​ഗ്രാ​മി​നു നേ​തൃ​ത്വം ന​ൽ​കി. ന്യൂ​യോ​ർ​ക്കി​ലെ വി​വി​ധ അ​സോ​സി​യേ​ഷ​ന്‍റെ നേ​താ​ക്ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഡി​ന്ന​റോ​ടു​കൂ​ടി പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ചു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.