• Logo

Allied Publications

Americas
കല്ലുമാത്തുക്കുട്ടിമാരുടെ മാന്ത്രിക മിശ്രിതം ഫൊക്കാന കൺവൻഷനിലും
Share
വാഷിംഗ്ടണ്‍: അമേരിക്കൻ മലയാളികൂട്ടായ്മയുടെ ശക്തി തെളിയിക്കുന്ന വേദിയായിരിക്കും ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് രാജ്യാന്തര കൺവൻഷൻ എന്ന് പ്രതീക്ഷനൽകുന്ന വാർത്തകളാണ് പുറത്തു വരുന്നത്. മലയാളികളുടെ അഭിമാനമായ വിശ്വപൗരന്മാരും നേതാക്കൾക്കും വ്യവസായികൾക്കും കലാകാരന്മാർക്കും ഒരുപോലെ സമ്മേളിക്കാനാകുന്ന വേദിയാകും ഇത്തവണ വാഷിംഗണിൽ ഒരുങ്ങുകയെന്നു ഫൊക്കാനയുടെ പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ വെളിപ്പെടുത്തി.

ലോകം മുഴുവനുമുള്ള നിരവധി വേദികളിൽ രസച്ചരട് പൊട്ടാതെ പ്രേക്ഷകരെ മുന്നോട്ടു നയിക്കുന്ന കല്ലുമാത്തുക്കുട്ടിമാരുടെ മാന്ത്രികമിശ്രിതം ഇത്തവണ കൺവൻഷൻ വേദിയെയും രസിപ്പിക്കും. നേരമ്പോക്കിന് സമവാക്യങ്ങളില്ലെങ്കിലും ഈ കൂട്ടുകെട്ടിൽ വിസ്മയിപ്പിക്കുന്ന ഒരു കാഥികചേരുവ ഒളിഞ്ഞു കിടപ്പുണ്ട്. മാജിക്കും ഡാൻസും പാചകവുമായി മലയാളിയെ രസിപ്പിച്ച കലേഷും റേഡിയോ ജോക്കിയായിരുന്ന മാത്തുക്കുട്ടിയും ഒത്തുചേർന്നപ്പോൾ വിനോദത്തിന്‍റെ അതിരുകൾ മാഞ്ഞില്ലാതെയാവുകയായിരുന്നു.

2024 ജൂലൈ 18 മുതല്‍ 20 വരെ റോക്ക് വിൽ.ബെഥസ്ഡ നോര്‍ത്ത് മാരിയറ്റ് ഹോട്ടല്‍ & കണ്‍വെന്‍ഷന്‍ സെന്റരിൽ നടക്കുന്ന രാജ്യാന്തര കോൺവൻഷനിൽ 1500 ലധികം ഡെലിഗേറ്റുകളെ പ്രതീക്ഷിക്കുന്നു.

പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫന്‍, ട്രഷറർ ബിജു ജോണ്‍, എക്സ്. വൈസ് പ്രസിഡന്‍റ് ഷാജി വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ സജി പോത്തന്‍, വൈസ് പ്രസിഡന്‍റ് ചക്കോ കുര്യന്‍, ജോയിന്റ് സെക്രട്ടറി ജോയി ചാക്കപ്പാന്‍, അഡിഷണല്‍ ജോയിന്‍റ് സെക്രട്ടറി സോണി അമ്പൂക്കന്‍, ജോയിന്‍റ് ട്രഷര്‍ ഡോ. മാത്യു വര്‍ഗീസ്, ജോയിന്‍റ് അഡീഷണല്‍ ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, വിമെന്‍സ് ഫോറം ചെയര്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ് , കൺവെൻഷൻ ചെയർ ജോൺസൺ തങ്കച്ചൻ, കൺവെൻഷൻ പ്രസിഡന്റ് വിപിൻ രാജ്, കൺവൻഷൻ ഫിനാൻസ് ഡയറക്ടർ നോബിൾ ജോസഫ്, കൺവെൻഷൻ കൺവീനർ ജെയിംസ് ജോസഫ് , കൺവൻഷൻ കോർഡിനേറ്റർ കുര്യൻ പ്രക്കാണം, കൺവെന്‍ഷന്‍ ചെയർ വിജോയ് പട്ടമാടി, ജിജോ ആലപ്പാട്ട്, ലീല മാരേട്ട്, ഡോ ഷൈനി രാജു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കുന്ന കൺവൻഷനിൽ ഇനിയും വിഭവങ്ങൾ ബാക്കിയാണ്. വരും ദിവസങ്ങളിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ വിവരങ്ങൾ പുറത്തു വിടുമെന്ന് പ്രതീക്ഷിക്കാം.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ