• Logo

Allied Publications

Americas
ലെ​വി​ടൗ​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ടക്കമായി
Share
ലെ​വി​ടൗ​ൺ (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ലെ​വി​ടൗ​ൺ സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​മാ​യി.

ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പ്ലാ​നിം​ഗ് ക​മ്മി​റ്റി​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫെ​ബ്രു​വ​രി 11 ന് ​ഒ​രു സം​ഘം ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. ചെ​റി​യാ​ൻ പെ​രു​മാ​ൾ (കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി), ഷോ​ൺ എ​ബ്ര​ഹാം (ജോ​യി​ൻ്റ് ട്ര​ഷ​റ​ർ), ഷി​ബു ത​ര​ക​ൻ (ജോ​യി​ൻ്റ് സെ​ക്ര​ട്ട​റി), പ്രേം​സി ജോ​ൺ & റെ​ജി വ​ർ​ഗീ​സ് (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ച​ത്. സ​ന്ധ്യ തോ​മ​സ് (ഇ​ട​വ​ക സെ​ക്ര​ട്ട​റി), സി​നു ജേ​ക്ക​ബ് (ഇ​ട​വ​ക ട്ര​ഷ​റ​ർ) എ​ന്നി​വ​ർ വേ​ദി​യി​ൽ പ​ങ്കു​ചേ​ർ​ന്നു. ഫാ. ​എ​ബി ജോ​ർ​ജ്ജ് (വി​കാ​രി) കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, തീം, ​പ്രാ​സം​ഗി​ക​ർ, വേ​ദി, വേ​ദി​ക്ക് സ​മീ​പ​മു​ള്ള ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ചെ​റി​യാ​ൻ പെ​രു​മാ​ൾ സം​സാ​രി​ച്ചു. കോ​ൺ​ഫ​റ​ൻ​സി​നു​വേ​ണ്ടി ഇ​ട​വ​ക​യു​ടെ മു​ൻ വി​കാ​രി വെ​രി റ​വ. ഡോ. ​യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പോ​സി​ൻ​റെ സം​ഭാ​വ​ന​ക​ളും
ഓ​ർ​മ​ക​ളും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു.

ഷി​ബു ത​ര​ക​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ​വ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്തു. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള റാ​ഫി​ളി​നെ​ക്കു​റി​ച് പ്രേം​സി ജോ​ൺ സം​സാ​രി​ച്ചു. സു​വ​നീ​റി​ലേ​ക്ക് സാ​ഹി​ത്യ സൃ​ഷ്ടി​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ റെ​ജി വ​ർ​ഗീ​സ് എ​ല്ലാ​വ​രോ​ടും അ​ഭ്യ​ർ​ഥിച്ചു. കൂ​ടാ​തെ ബി​സി​ന​സ്‌​സ് പ​ര​സ്യ​ങ്ങ​ളും വ്യ​ക്തി​ഗ​ത ആ​ശം​സ​ക​ളും ചേ​ർ​ക്കു​വാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടെ​ന്നും ഓ​ർ​മ്മി​പ്പി​ച്ചു. ഷോ​ൺ എ​ബ്ര​ഹാം ത​ൻ്റെ മു​ൻ​കാ​ല കോ​ൺ​ഫ​റ​ൻ​സു​ക​ളി​ലെ അ​നു​ഭ​വ​ങ്ങ​ളും നേ​തൃ​ത്വ ടീ​മി​ൻ്റെ ഭാ​ഗ​മാ​കാ​ൻ സാ​ധി​ച്ച​തി​ലു​ള്ള ചാ​രി​താ​ർ​ഥ്യ​വും പ​ങ്കു​വച്ചു.

ഒ​രു ആ​ത്മീ​യ ന​വോ​ത്ഥാ​ന​ത്തി​നാ​യി കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഫാ. ​ഏ​ബി ജോ​ർ​ജ് എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സ്പോ​ൺ​സ​ർ​ഷി​പ്പ് സം​ഭാ​വ​ന ന​ൽ​കു​ക​യും ചെ​യ്തു.

അ​ജി​ത് തോ​മ​സ്, സ്റ്റീ​ഫ​ൻ & സ​ന്ധ്യ തോ​മ​സ്, അ​ല​ക്സ് എ​ബ്ര​ഹാം, മാ​ത്യു സാ​മു​വ​ൽ (സാം ​സി കൊ​ടു​മ​ൺ), ചാ​ക്കോ കോ​യി​ക്ക​ലേ​ത്ത്, എ​ൽ​സി യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ തു​ട​ങ്ങി നി​ര​വ​ധി അം​ഗ​ങ്ങ​ൾ സ്പോ​ൺ​സ​ർ​ഷി​പ്പ്, സു​വ​നീ​ർ, റാ​ഫി​ൾ ടി​ക്ക​റ്റ് എ​ന്നി​വ​യി​ലൂ​ടെ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സി​ന് ഊ​ഷ്മ​ള​മാ​യ പി​ന്തു​ണ ന​ൽ​കി​യ ഇ​ട​വ​ക വി​കാ​രി, ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ചെ​റി​യാ​ൻ പെ​രു​മാ​ൾ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. 2024 ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ന്ധ​ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്, ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595) / ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ.
516.439.9087) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.