• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റ് പ​ത്താം വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച
Share
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​റ്റി​ന്‍റെ പ​ത്താം വാ​ർ​ഷി​ക സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ന​വം​ബ​ർ 22ന് ​സം​ഘ​ട​ന രൂ​പീ​ക​രി​ച്ച​തി​ന് ശേ​ഷം നി​ര​വ​ധി ജ​ന​സേ​വ​ന, ജീ​വ​കാ​രു​ണ്യ, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കാ​ൻ സാ​ധി​ച്ച​താ​യും സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മി​ക​വു​മാ​യാ​ണ് പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ് കാ​ല​ത്ത് സൗ​ജ​ന്യ ചാ​ർ​ട്ട​ർ വി​മാ​നം ഒ​രു​ക്കി അ​യ​ച്ച​ത​ട​ക്കം വ്യ​വ​സ്ഥാ​പി​ത​മാ​യ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി​യ​ത് നി​ര​വ​ധി പേ​ർ​ക്ക് സ​ഹാ​യ​ക​മാ​യി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളാ​ൽ നാ​ട്ടി​ൽ കു​ടു​ങ്ങി​യ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ നാ​ലു ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ളും സം​ഘ​ട​ന സ​ജ്ജ​മാ​ക്കി​യി​രു​ന്നു.

മ​രു​ഭൂ​മി​യി​ൽ ആ​ടു​ക​ളോ​ടും ഓ​ട്ട​ക​ങ്ങ​ളോ​ടു​മൊ​പ്പം ക​ഴി​യു​ന്ന ആ​ട്ടി​ട​യ​ന്മാ​ർ​ക്ക് ആ​ശ്വാ​സ​മേ​കി മൊ​ബൈ​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, വി​ന്‍റ​ർ കി​റ്റ് വി​ത​ര​ണം എ​ന്നീ വേ​റി​ട്ട സേ​വ​ന മേ​ഖ​ല​ക​ളി​ലൂ​ടെ മു​ന്നേ​റു​ന്ന ടീം ​വെ​ൽ​ഫെ​യ​ർ പ്ര​വാ​സ ലോ​ക​ത്ത് വേ​റി​ട്ട അ​നു​ഭ​വ​മാ​ണ്.

പ്ര​വാ​സി​ക​ൾ​ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​വാ​സി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കു​ന്ന​തി​നും പ​ദ്ധ​തി​ക​ളി​ൽ അം​ഗ​മാ​ക്കു​ന്ന​തി​നും വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി വ​രു​ന്നു​ണ്ട്. ഇ​തി​നാ​യി നാ​ലു മേ​ഖ​ല​ക​ളി​ലാ​യി പ്ര​ത്യേ​ക ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ ര​ക്ത​ദാ​ന ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ച സ​ഘ​ട​ന​യ്ക്കു​ള്ള കു​വൈ​റ്റ് ബ്ല​ഡ് ബാ​ങ്കി​ന്‍റെ പ്ര​ത്യേ​ക അ​വാ​ർ​ഡ്, കോ​വി‍​ഡ് കാ​ല സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള മീ​ഡി​യ വ​ൺ ചാ​ന​ലി​ന്‍റെ ബ്രേ​വ് ഹേ​ർ​ട്ട് അ​വാ​ർ​ഡ് എ​ന്നി​വ പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന് ല​ഭി​ച്ചി​രു​ന്നു.

ജ​ന​പ്രി​യ ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​യാ​യ മ​റി​മാ​യം ക​ലാ​കാ​ര​ൻ​മാ​രു​ടെ സ്റ്റേ​ജ് ഷോ ​ആ​യി​രി​ക്കും പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ മു​ഖ്യാ​ക​ർ​ഷ​ണം. കൂ​ടാ​തെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കു​വൈ​റ്റി​ലെ ക​ലാ സാം​സ്കാ​രി​ക സാ​മൂ​ഹി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ സം​ബ​ന്ധി​ക്കും.

റ​സ്റ്റോ​റ​ന്‍റ് ക​ഫ്റ്റീ​രി​യ മേ​ഖ​ല​ക​ളി​ൽ 35 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ മ​ല​യാ​ളി ജീ​വ​ന​ക്കാ​രെ സ​മ്മേ​ള​ന​ത്തി​ൽ ആ​ദ​രി​ക്കും. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ​യും ന​ഴ്സു​മാ​രെ​യും ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ​യും ആ​ദ​രി​ച്ചി​രു​ന്നു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ന്‍റ് ലാ​യി​ക് അ​ഹ്‌​മ​ദ്‌, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ഫ്‌​വാ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജേ​ഷ് മാ​ത്യു, റ​സീ​ന മു​ഹ് യി​ദ്ദീ​ൻ, റ​ഫീ​ഖ് ബാ​ബു പൊ​ൻ​മു​ണ്ടം, അ​നി​യ​ൻ കു​ഞ്ഞ് പാ​പ്പ​ച്ച​ൻ, ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി, വി​ഷ്ണു ന​ടേ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.