• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന വൈ​ദി​ക യോ​ഗം വ്യാ​ഴാഴ്ച മുതൽ
Share
ന്യൂ​യോ​ർ​ക്ക് അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന വൈ​ദി​ക​യോ​ഗം വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ഭ​ദ്രാ​സ​നാ​ധി​പ​ൻ, അ​ഭി​വ​ന്ദ്യ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പോ​ലീ​ത്താ​യു​ടെ മ​ഹ​നീ​യ അ​ധ്യ​ക്ഷ​ത​യി​ൽ സാ​ൻ​ഫ്രാ​സി​സ്കോ സെ​ന്‍റ് മേ​രീ​സ് സി​റി​യ​ക് ഓ​ർ​ത്തോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

വൈ​ദി​ക​രി​ൽ ആ​ത്മീ​യ കൂ​ട്ടാ​യ്മ പ​രി​പോ​ഷി​പ്പി​ക്കു​ക വി​വി​ധ ആ​ത്മീ​യ വി​ഷ​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​യ്ക്കും തു​ട​ർ പ​ഠ​ന​ത്തി​നും അ​വ​സ​ര​മൊ​രു​ക്കു​ക ഇ​ട​വ​ക​ക​ളു​ടെ ആ​ത്മീ​യ ഉ​ണ​ർ​വി​നും ഭ​ദ്രാ​സ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു​മാ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കു​ക, വൈ​ദി​ക ക്ഷേ​മ​ത്തി​നും, വൈ​ദി​ക​രു​ടെ ഈ​ടു​റ്റ സേ​വ​ന​ത്തി​നും അ​നു​യോ​ജ്യ​മാ​യ അ​ഭ​പ്രാ​യം സ്വ​രൂ​പീ​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള വി​വി​ധ ല​ക്ഷ്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി, ഭ​ദ്രാ​സ​നാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​വൈ​ദി​ക കോ​ൺ​ഫ​റ​ൻ​സി​ൽ അ​മേ​രി​ക്ക​യി​ലേ​യും കാ​ന​ഡ​യി​ലേ​യും വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ലെ വൈ​ദി​ക​ർ പ​ങ്കു​ചേ​രും.

ഫെ​ബ്രു​വ​രി 22 വ്യാഴാഴ്ച വൈ​കി​ട്ട് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യോ​ടെ യോ​ഗ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കും. 7ന് ​ആ​രം​ഭി​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് റ​വ. ഫാ. ​തോ​മ​സ് കോ​ര(​ക്ല​ർ​ജി സെ​ക്ര​ട്ട​റി) സ്വാ​ഗ​ത​മാ​ശം​സി​ക്കും. അ​ഭി​വ​ന്ദ്യ ഇ​ട​വ​ക മെ​ത്രാ​പോ​ലീ​ത്ത തി​രു​മ​ന​സു​കൊ​ണ്ട് അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തും. മെ​ന്‍റ​ൽ ഹെ​ൽ​ത്ത് ഇ​ഷ്യൂ​സ് ആ​ൻ​ഡ് പാ​സ്റ്റ​റ​ൽ കെ​യ​ർ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി റ​വ. ഫാ. ​ഡോ. ര​ഞ്ച​ൻ മാ​ത്യു ക്ലാ​സെ​ടു​ക്കും.

ഫെ​ബ്രു​വ​രി 23 വെ​ള്ളി​യാ​ഴ്ച പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. അ​ഭി​വ​ന്ദ്യ​മെ​ത്രാ​പോ​ലീ​ത്താ​യു​ടെ ആ​മു​ഖ പ്ര​സം​ഗ​ത്തി​നു​ശേ​ഷം വി​ഷ​യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി റ​വ. ഫാ. ​ഷി​ബു ചെ​റി​യാ​ൻ കു​ളി​യാ​ട്ട്(​തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി വെ​ട്ടി​ക്ക​ൽ) ക്ലാ​സെ​ടു​ക്കും. ഉ​ച്ച​യ്ക്ക്ശേ​ഷം ബി​സി​ന​സ് മീ​റ്റിം​ഗും ആ​ത്മീ​യ ഗീ​ത പ​രി​ശീ​ല​ന​വും ന​ട​ക്കും. ഈ​വ​നിം​ഗ് പ്ര​യ​റി​നു​ശേ​ഷം റ​വ. ഫാ. ​ഷെ​റി ഐ​സ​ക് ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തും. വി​ശു​ദ്ധ കു​ന്പ​സാ​ര​ത്തി​നു​ശേ​ഷം ഡി​ന്ന​റോ​ടു​കൂ​ടി അ​ന്ന​ത്തെ പ​രി​പാ​ടി അ​വ​സാ​നി​ക്കും.

ഫെ​ബ്രു​വ​രി 24 ശ​നി​യാ​ഴ്ച പ്ര​ഭാ​ത​പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം അ​ഭി​വ​ന്ദ്യ മെ​ത്രാ​പോ​ലീ​ത്താ​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന വി​ശു​ദ്ധ ബ​ലി അ​ർ​പ്പ​ണ​വും തു​ട​ർ​ന്ന് സ​മാ​പ​ന​ച​ട​ങ്ങു​ക​ളും ന​ട​ക്കും. അ​ഭി​വ​ന്ദ്യ മെ​ത്രാ​പോ​ലീ​ത്താ​യോ​ടൊ​പ്പം ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, റ​വ. ഫാ. ​തോ​മ​സ് കോ​ര(​ക്ല​ർ​ജി സെ​ക്ര​ട്ട​റി), റ​വ. ഗീ​വ​ർ​ഗീ​സ് സി. ​തോ​മ​സ്, കോ​ർ​എ​പ്പി​സ്കോ​പ്പ, റ​വ. ഫാ. ​രാ​ജ​ൻ പീ​റ്റ​ർ, റ​വ. ഫാ. ​ജെ​യിം​സ് മു​ള​ൻ​ന്താ​നം, റ​വ. ഫാ. ​ഷി​റി​ൾ മ​ത്താ​യി, സെ​ന്‍റ് മേ​രീ​സ് പ​ള്ളി ഭ​ര​ണ​സ​മി​തി ഭ​ക്ത​സം​ഘ​ട​നാ അം​ഗ​ങ്ങ​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ സം​യു​ക്ക നേ​തൃ​ത്വ​ത്തി​ൽ ഈ ​ആ​ത്മീ​യ സം​ഗ​മം വ​ൻ വി​ജ​യ​മാ​ക്കി​യ തീ​ർ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.