• Logo

Allied Publications

Americas
ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാനത്തേക്ക് സ്ഥാ​നാ​ർഥിത്വം​ പ്ര​ഖ്യാ​പി​ച്ചു സാ​മു​വ​ൽ മ​ത്താ​യി
Share
ഡാ​ള​സ്: ഡാ​ള​സ് മ​ല​യാ​ളീ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റും ദീ​ർ​ഘ​കാ​ല​മാ​യി ഫോ​മാ നേ​താ​വു​മാ​യ സാ​മു​വ​ൽ മ​ത്താ​യി 202426 കാ​ല​ഘ​ട്ട​ത്തി​ലേ​ക്കു​ള്ള ഫോ​മാ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർഥിത്വം​ പ്ര​ഖ്യാ​പി​ച്ചു.

202022 ൽ ​ഫോ​മാ​യു​ടെ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗ​മാ​യി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണ് അ​ദ്ദേ​ഹം കാ​ഴ്ച​വ​ച്ച​ത്. ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ സം​ഘ​ട​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​നം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

ക​ലാ​ല​യ ജീ​വി​ത​ത്തി​ൽ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി പ്ര​വ​ർ​ത്തി​ച്ചു ത​ന്‍റെ നേ​തൃ​പാ​ട​വം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. കോ​ളേ​ജ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​ണി​വേ​ഴ്സി​റ്റി യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ, കോ​ളേ​ജ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി, അ​ത്ല​റ്റി​ക് സെ​ക്ര​ട്ട​റി, തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ത​ന്നെ ​ര​ഥം​ ത്രൈ​മാ​സി​ക​യു​ടെ ജ​ന​റ​ൽ എ​ഡി​റ്റ​റാ​യി സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്നു.

ജ​ന്മ​നാ​ട് കേ​ന്ദ്രീ​ക​രി​ച്ചു നി​ര​വ​ധി ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചെ​യ്തു​വ​രു​ന്നു. നാ​ഷ​ണ​ൽ ക​മ്മി​റ്റി​യം​ഗ​വും വി​മെ​ൻ​സ് ഫോ​റം വൈ​സ് ചെ​യ​റു​മാ​യ മേ​ഴ്സി സാ​മു​വേ​ലാ​ണ് സ​ഹ​ധ​ർ​മ്മി​ണി. മ​ക​ൻ ആ​രോ​ൺ .

അ​മേ​രി​ക്ക​യി​ലെ​ത്തി അ​ധി​കം വൈ​കാ​തെ ത​ന്നെ സ്വ​ന്തം ബി​സി​നസ്‌​ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. ആ​ദ്ദേ​ഹം ആ​രം​ഭി​ച്ച ബി​സിന​സു​ക​ളെ​ല്ലാം ലാ​ഭ​ക​ര​മാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്നു. 2010 മു​ത​ലു​ള്ള എ​ല്ലാ ഫോ​മാ ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്.

സാ​മു​വ​ൽ മ​ത്താ​യി​യു​ടെ നേ​തൃ​ത്വം ഫോ​മാ​യു​ടെ വ​ള​ർ​ച്ച​ക്കു മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്നു പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന തോ​മ​സ് റ്റി ​ഉ​മ്മ​ൻ പ​റ​ഞ്ഞു. നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഫോ​മാ പ്ര​വ​ർ​ത്ത​ക​ർ​ക്കു അ​ഭി​മാ​ന​ത്തി​ന്റെ സു​ദി​ന​മാ​ണി​ന്ന് തോ​മ​സ് റ്റി ​ഉ​മ്മ​ൻ വ്യ​ക്ത​മാ​ക്കി.

തോ​മ​സ് റ്റി ​ഉ​മ്മ​നോ​ടൊ​പ്പം ഫോ​മാ ടീം 202426 ​ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി ബി​നൂ​ബ് ശ്രീ​ധ​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് സ്ഥാ​നാ​ർ​ത്ഥി സ​ണ്ണി ക​ല്ലൂ​പ്പാ​റ, ജോ​യി​ന്റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ത്ഥി ഡോ . ​പ്രി​ൻ​സ് നെ​ച്ചി​ക്കാ​ട്, ജോ​യി​ന്റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ത്ഥി അ​മ്പി​ളി സ​ജി​മോ​ൻ എ​ന്നി​വ​ർ ടീ​മി​ലെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ത്ഥി സാ​മു​വ​ൽ മ​ത്താ​യി​യെ ഹാ​ർ​ദ്ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്തു.

ഫോ​മാ ടീം

​തോ​മ​സ് റ്റി ​ഉ​മ്മ​ൻ (പ്ര​സി​ഡ​ന്‍റ്), സാ​മു​വ​ൽ മ​ത്താ​യി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​നൂ​ബ് ശ്രീ​ധ​ര​ൻ (ട്ര​ഷ​റ​ർ), സ​ണ്ണി ക​ല്ലൂ​പ്പാ​റ (വൈ​സ് പ്ര​സി​ഡ​ന്‍റ്),ഡോ . ​പ്രി​ൻ​സ് നെ​ച്ചി​ക്കാ​ട് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി, അ​മ്പി​ളി സ​ജി​മോ​ൻ ( ജോ​യി​ന്റ് ട്ര​ഷ​റ​ർ.)

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ