• Logo

Allied Publications

Americas
നൈ​ന പ്ര​സി​ഡ​ന്‍റ് സു​ജാ തോ​മ​സ് സി​ജി​എ​ഫ്എ​ൻ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലേ​ക്ക്
Share
ന്യൂ‌​യോ​ർ​ക്ക്: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ​ഠി​ച്ച ന​ഴ്സു​മാ​രു​ടെ വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത നി​ർ​ണ​യി​ക്കു​ന്ന ക​മ്മീ​ഷ​ൻ ഓ​ൺ ഗ്രാ​ജു​വേ​റ്റ്സ് ഓ​ഫ് ഫോ​റി​ൻ ന​ഴ്സിം​ഗ് സ്‌​കൂ​ൾ​സി​ന്‍റെ(​സി​ജി​എ​ഫ്എ​ൻ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ) അ​ല​യ​ൻ​സ് ഫോ​ർ എ​ത്തി​ക്ക​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രാ​ക്ടീ​സ് ബോ​ർ​ഡ് ഓ​ഫ് ഗ​വ​ർ​ണേ​ഴ്സി​ലേ​ക്ക് മ​ല​യാ​ളി​യാ​യ സു​ജ തോ​മ​സ് നി​യ​മി​ത​യാ​യി.

ന​ഴ്സിം​ഗ്, ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ഫി​സി​ക്ക​ൽ തെ​റാ​പ്പി പോ​ലു​ള്ള പ​ല പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ യോ​ഗ്യ​താ​നി​ർ​ണ​യം ന​ട​ത്തു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​ണ് സി​ജി​എ​ഫ്എ​ൻ​എ​സ്.

ഈ ​പ്ര​ഫ​ഷ​ണ​ലു​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം അ​മേ​രി​ക്ക​യി​ലെ സ​മാ​ന വി​ദ്യാ​ഭ്യാ​സ​ത്തി​നു തു​ല്യ​മാ​ണോ​യെ​ന്നു പ​രി​ശോ​ധി​ച്ച് അം​ഗീ​കാ​രം ന​ൽ​കു​ക​യും അ​വ​ർ​ക്ക് പ​രീ​ക്ഷ ന​ൽ​കു​ക​യും വി​സ സ്ക്രീ​നിം​ഗ് ന​ട​ത്തു​ക​യും ചെ​യ്യു​ക എ​ന്നി​വ​യാ​ണ് സം​ഘ​ട​ന​യു​ടെ മു​ഖ്യ​പ്ര​വ​ർ​ത്ത​നം.

വി​ദേ​ശ​ത്തു നി​ന്നു​ള്ള ന​ഴ്സു​മാ​രു​ടെ കു​ടി​യേ​റ്റ​ത്തി​നും പ്രാ​ക്ടീ​സി​നും ഏ​റ്റ​വും കാ​ത​ലാ​യ ഒ​രു സ്ഥാ​പ​ന​മാ​യാ​ണ് സി​ജി​എ​ഫ്എ​സി​നെ ക​ണ​ക്കാ​ക്കു​ന്ന​ത്. ബോ​ർ​ഡ് ഓ​ഫ് ഗ​വ​ർ​ണേ​ഴ്‌​സ് അം​ഗ​മെ​ന്ന നി​ല​യി​ൽ സു​ജ അ​മേ​രി​ക്ക​യി​ലെ മ​റ്റു 12 പ്ര​ഫ​ഷ​ന​ലു​ക​ളു​മാ​യി ചേ​ർ​ന്ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ആ​രോ​ഗ്യ രം​ഗ​ത്തേ​ക്ക് സു​താ​ര്യ​മാ​യ റി​ക്രൂ​ട്മെ​ന്‍റ് സ​മ്പ്ര​ദാ​യ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നും ആ​രോ​ഗ്യ​പോ​ഷ​ണ​ത്തി​നു​മു​ള്ള നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ​ങ്കു​വ​ഹി​ക്കും.

യു​എ​സി​ലെ ഇ​ന്ത്യ​ൻ ന​ഴ്സു​മാ​രു​ടെ ദേ​ശീ​യ സ്വ​ര​മാ​യ നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ന​ഴ്സ​സ് ഇ​ൻ അ​മേ​രി​ക്ക​യു​ടെ(​നൈ​ന) ഇ​പ്പോ​ഴ​ത്തെ പ്ര​സി​ഡ​ന്‍റാ​യ സു​ജ തോ​മ​സ് ആ​ൾ​ബ​നി സാ​മു​വ​ൽ സ്ട്രാ​ട്ട​ൻ വി​എ ഹോ​സ്പി​റ്റ​ലി​ൽ ക്ലി​നി​ക്ക​ൽ ലീ​ഡ് നേ​ഴ്സ് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്.

മം​ഗ​ളൂ​രു​വി​ൽ ഫാ​ദ​ർ മു​ള്ളേ​ഴ്‌​സ് കോ​ള​ജ് ഓ​ഫ് ന​ഴ്സിം​ഗി​ൽ നി​ന്ന് ന​ഴ്സിം​ഗി​ൽ ബി​എ​സ്‌​സി​യും ന്യൂ ​യോ​ർ​ക്ക് ട്രോ​യി​ലെ റ​സ​ൽ സേ​ജ് കോ​ള​ജി​ൽ നി​ന്ന് മാ​സ്റ്റ​ർ ഓ​ഫ് സ​യ​ൻ​സ് ഇ​ൻ ന​ഴ്സിം​ഗ് എ​ഡ്യൂ​ക്കേ​ഷ​നും തു​ട​ർ​ന്ന് ജെ​റോ​ന്‍റോ​ളോ​ജി പ്രൈ​മ​റി കെ​യ​ർ ന​ഴ്സ് പ്രാ​ക്ടീ​ഷ​ണ​റാ​യി പോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ഡി​ഗ്രി​യും മി​ന്ന​സോ​ട്ട മെ​ട്രോ​പൊ​ളി​റ്റ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് വൂ​ണ്ട് ഓ​സ്റ്റ​മി ആ​ൻ​ഡ് കോ​ണ്ടി​നെ​ൻ​സി​ൽ സ്പെ​ഷ്യ​ലൈ​സേ​ഷ​നും നേ​ടി​യ വ്യ​ക്തി​യാ​ണ് സു​ജ.

മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.