• Logo

Allied Publications

Europe
സെ​വ​ൻ ബീ​റ്റ്‌​സ് സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഗീ​തോ​ത്സ​വം: വേ​ദി​യി​ൽ ബി​ഹൈ​ൻ​ഡ് മൂ​വി​യു​ടെ ടീ​സ​ർ റി​ലീ​സ് ചെ​യ്യും
Share
സ്റ്റീ​വ​നേ​ജ്: ശ​നി​യാ​ഴ്ച സെ​വ​ൻ ബീ​റ്റ്‌​സ് സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഗീ​തോ​ത്സ​വ വേ​ദി​യി​ൽ ബി​ഹൈ​ൻ​ഡ് മൂ​വി​യു​ടെ ഫ​സ്റ്റ് ടീ​സ​ർ റി​ലീ​സ് ചെ​യ്യും. സ്കോ​ട്ട്ല​ൻ​ഡി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ൻ ജി​ൻ​സ​ൺ ഇ​രി​ട്ടി ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച സി​നി​മ​യാ​ണ് ബി​ഹൈ​ൻ​ഡ്.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ൽ ആ​ദ്യ​മാ​യി സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത് ആ​ല​പി​ച്ച ഗാ​ന​വും ര​ശ്മി പ്ര​കാ​ശും ബീ​നാ റോ​യി​യും ര​ച​ന​ക​ൾ നി​ർ​വ​ഹി​ക്കു​ക​യും ഇം​ഗ്ലീ​ഷ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ആ​ൻ​ഡ്രൂ ഹ​ബ്ബാ​ർ​ഡ് സം​ഗീ​ത സം​വി​ധാ​നം ചെ​യ്യു​ക​യും ചെ​യ്ത ഗാ​ന​ങ്ങ​ളും ചേ​ർ​ന്ന് സം​ഗീ​ത സാ​ന്ദ്ര​ത​മാ​യ സി​നി​മ​യാ​ണ് ബി​ഹൈ​ൻ​ഡ്.

ബെ​ഡ്ഫോ​ർ​ഡി​ൽ നി​ന്നു​ള്ള യു​വ ഗാ​യി​ക ഡെ​ന്ന ജോ​മോ​ൻ ബി​ഹൈ​ൻ​ഡി​നാ​യി ഗാ​നം ആ​ല​പി​ച്ചി‌‌‌​ട്ടു​ണ്ട്. ഡെ​ന്ന​യു​ടെ പി​താ​വും സെ​വ​ൻ ബീ​റ്റ്സി​ന്‍റെ അ​മ​ര​ക്കാ​നു​മാ​യ ജോ​മോ​ൻ മാ​മ്മൂ​ട്ടി​ൽ അ​ഭി​നേ​താ​വാ​യും ചി​ത്ര​ത്തി​ൽ മു​ഖം കാ​ണി​ക്കു​ന്നു​ണ്ട്.

സെ​വ​ൻ ബീ​റ്റ്‌​സ്​സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​യു​ക്ത ക​ലാ​നി​ശ അ​തി​സ​മ്പ​ന്ന​മാ​യ ദൃ​ശ്യ​ശ്ര​വ​ണ ക​ലാ​വി​രു​ന്നാ​വും ആ​സ്വാ​ദ​ക​ർ​ക്കാ​യി ഒ​രു​ക്കു​ക. യു​കെ​യി​ലു​ള്ള ഏ​റ്റ​വും പ്ര​ഗ​ത്ഭ​രാ​യ സം​ഗീ​ത നൃ​ത്ത താ​ര​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക പ്ര​തി​ഭ​യു​ടെ ആ​വ​നാ​ഴി​യി​ലെ​ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ വേ​ദി​യി​ൽ പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ ഉ​ള്ളു നി​റ​യെ ആ​ന​ന്ദി​ക്കു​വാ​നും ആ​സ്വ​ദി​ക്കു​വാ​നു​മു​ള്ള ഒ​രു മെ​ഗാ​ക​ലാ​വ​സ​ന്ത​മാ​വും സ്റ്റീ​വ​നേ​ജ് വെ​ൽ​വി​നി​ൽ വി​രി​യു​ക.

സം​ഗീ​ത വി​രു​ന്നും സം​ഘാ​ട​ക മി​ക​വും ഒ​പ്പം ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും കൊ​ണ്ട് യു​കെ മ​ല​യാ​ളി​ക​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ എ​ല്ലാ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സ​ണ്ണി​മോ​ൻ മ​ത്താ​യി: 077279 93229, ഡോ. ​ശി​വ​കു​മാ​ർ: 074742 6997, ജോ​മോ​ൻ മ​മ്മൂ​ട്ടി: 079304 31445, മ​നോ​ജ് തോ​മ​സ്: 07846475589, അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ: 07737 956977.

വേ​ദി​യു​ടെ വി​ലാ​സം: CIVIC CENTRE ,WELWYN , STEVENAGE, AL6 9ER.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.