• Logo

Allied Publications

Americas
എ​ൽ​മോ​ണ്ട് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ത്മീ​യ സ​മ്മേ​ള​ന​മാ​യ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് എ​ൽ​മോ​ണ്ട് സെ​ന്‍റ് ബ​സേ​ലി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ത്തി.

നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യും ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ നാ​ല് ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഈ ​കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കും. ഈ ​മാ​സം 11ന് ​ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​രു സം​ഘം ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു.

ജോ​ൺ താ​മ​ര​വേ​ലി​ൽ (ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ഫൈ​നാ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ), ഷോ​ൺ എ​ബ്ര​ഹാം (കോ​ൺ​ഫ​റ​ൻ​സ് ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഷി​ബു ത​ര​ക​ൻ (കോ​ൺ​ഫ​റ​ൻ​സ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പ്രേം​സി ജോ​ൺ (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗം) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ച​ത്.

ജോ​സ് ജേ​ക്ക​ബ് (ഇ​ട​വ​ക സെ​ക്ര​ട്ട​റി), പോ​ൾ പു​ന്നൂ​സ് (ട്ര​ഷ​റ​ർ), ഗീ​വ​ർ​ഗീ​സ് ജോ​സ​ഫ് (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി), സി​ബു ജേ​ക്ക​ബ് (ഭ​ദ്രാ​സ​ന അ​സം​ബ്ലി പ്ര​തി​നി​ധി) എ​ന്നി​വ​രും വേ​ദി​യി​ൽ ചേ​ർ​ന്നു.

റ​വ. ഡോ. ​വ​ർ​ഗീ​സ് പ്ലാം​തോ​ട്ട​ത്തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പോ​സ് (വി​കാ​രി) കോ​ൺ​ഫ​റ​ൻ​സ് പ്ര​തി​നി​ധി​ക​ളെ സ്വാ​ഗ​തം ചെ​യ്തു. കോ​ൺ​ഫ​റ​ൻ​സ് തീ​യ​തി, തീം, ​പ്ര​സം​ഗ​ക​ർ, വേ​ദി, വേ​ദി​ക്ക് സ​മീ​പ​മു​ള്ള ആ​ക​ർ​ഷ​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഷി​ബു ത​ര​ക​ൻ സം​സാ​രി​ക്കു​ക​യും എ​ല്ലാ​വ​രു​ടെ​യും പ​ങ്കാ​ളി​ത്ത​വും പി​ന്തു​ണ​യും അ​ഭ്യ​ർ​ഥിക്കു​ക​യും ചെ​യ്തു.

ഷോ​ൺ എ​ബ്ര​ഹാം റ​ജി​സ്ട്രേ​ഷ​ൻ പ്ര​ക്രി​യ, സു​വ​നീ​റി​ന്‍റെ പ്ലാ​ൻ, പ​ങ്കെ​ടു​ക്കാ​നും പി​ന്തു​ണ​യ്ക്കാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ച്ചു. ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന റാ​ഫി​ളി​നെ​ക്കു​റി​ച്ച് പ്രേം​സി ജോ​ൺ സം​സാ​രി​ച്ചു. ജോ​ൺ താ​മ​ര​വേ​ലി​ൽ സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും അ​റി​യി​ച്ചു.

ഈ​പ്പ​ൻ സാ​മു​വ​ലും ഡോ. ​റെ​നി ജേ​ക്ക​ബും സ്പോ​ൺ​സ​ർ​മാ​രാ​യി പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു. സു​വ​നീ​റി​ൽ ആ​ശം​സ​ക​ൾ വാ​ഗ്‌​ദാ​നം ന​ൽ​കി​യും റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യും നി​ര​വ​ധി അം​ഗ​ങ്ങ​ൾ പി​ന്തു​ണ അ​റി​യി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന് ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​ത്മാ​ർ​ഥ​മാ​യ പ്രാ​ർ​ത്ഥ​ന​യ്ക്കും പി​ന്തു​ണ​യ്ക്കും വി​കാ​രി, ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് വേ​ണ്ടി ജോ​ൺ താ​മ​ര​വേ​ലി​ൽ ന​ന്ദി പ​റ​ഞ്ഞു.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ‘ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി “ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ഭാ​ഗ​മാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ 914 806 4595, ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി 516 439 9087.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി