• Logo

Allied Publications

Delhi
വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം സ​മാ​പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഭ​ക്ത​മ​ന​സു​ക​ളി​ൽ വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യം പ​ക​ർ​ന്ന് ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ 25ാമ​ത് വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം സ​മാ​പി​ച്ചു. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ വ​ലി​യ പൊ​ങ്കാ​ല അ​ര​ങ്ങേ​റി​യ​ത്.

നി​ർ​മാ​ല്യ ദ​ർ​ശ​ന​ത്തി​നു ശേ​ഷം അ​ഷ്ട​ദ്ര​വ്യ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. പൊ​ങ്കാ​ല​യോ​ട് അ​നു​ബ​ന്ധി​ച്ചു വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

താ​ല​പ്പൊ​ലി​യു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും കൊ​ളു​ത്തി​യ ദി​വ്യാ​ഗ്നി പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് എ​ഴു​ന്നെ​ള്ളി​ച്ച​പ്പോ​ൾ ഭ​ക്ത​ജ​ന​ങ്ങ​ൾ വാ​യ്ക്കു​ര​വ​ക​ളാ​ൽ ശ്രീ​ചോ​റ്റാ​നി​ക്ക​ര​യ​മ്മ​യ്ക്ക് സ്വാ​ഗ​ത​മാ​രു​ളി.

തു​ട​ർ​ന്ന് ഭ​ക്ത​ജ​ന​ങ്ങ​ൾ സ്വ​യം ത​ങ്ങ​ളു​ടെ പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്ന​തോ​ടെ പൊ​ങ്കാ​ല​യ്ക്ക് ആ​രം​ഭ​മാ​യി. പൊ​ങ്കാ​ല അ​ടു​പ്പു​ക​ളി​ൽ നി​ന്നു​യ​ർ​ന്ന ധൂ​മ​പ​ട​ല​ങ്ങ​ളും "അ​മ്മേ നാ​രാ​യ​ണാ ദേ​വീ നാ​രാ​യ​ണാ' എ​ന്ന ദേ​വീ​മ​ന്ത്ര സ്‌​തു​തി​യും ക്ഷേ​ത്രാ​ങ്ക​ണ​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും ഭ​ക്തി സാ​ന്ദ്ര​മാ​ക്കി.



വി​കാ​സ്‌​പു​രി ന​ന്ദ​നം ഭ​ജ​ന സ​മി​തി​യി​ലെ ക​ലാ​കാ​ര​ന്മാ​ർ ആ​ല​പി​ച്ച ഭ​ജ​ന, ഗാ​നാ​മൃ​ത​ങ്ങ​ളെ​ന്ന​പോ​ലെ ഭ​ക്ത​ജ​ന​ങ്ങ​ൾ ഏ​റ്റു​പാ​ടി. തി​ള​ച്ചു തൂ​വി പാ​ക​മാ​യ പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ൽ തി​രു​മേ​നി​മാ​ർ തീ​ർ​ഥം ത​ളി​ച്ച​തോ​ടെ നി​വേ​ദ്യ​മാ​യി മാ​റി​യ പാ​യ​സം ദേ​വി​ക്കു സ​മ​ർ​പ്പി​ച്ചു ഭ​ക്ത​ർ സാ​യൂ​ജ്യ​മ​ട​ഞ്ഞു.

തു​ട​ർ​ന്ന് വ​ർ​ഷം നീ​ണ്ടു​നി​ന്ന വ്ര​ത​ശു​ദ്ധി​യു​ടെ പു​ണ്യ​വു​മാ​യി ഭ​ക്ത​ർ തി​രു​ന​ട​യി​ലെ​ത്തി ദ​ർ​ശ​ന​വും ന​ട​ത്തി കാ​ണി​ക്യ​യു​മ​ർ​പ്പി​ച്ചു. തു​ട​ർ​ന്ന് അ​ന്ന​ദാ​ന​ത്തി​ലും പ​ങ്കെ​ടു​ത്ത് ഭ​ക്ത​സ​ഹ​സ്ര​ങ്ങ​ളു​ടെ മ​ട​ക്ക​യാ​ത്ര ആ​രം​ഭി​ച്ചു.

ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ന​ജ​ഫ്ഗ​ഡ്‌ ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ജി. സു​നി​ൽ, വി.​കെ.​എ​സ് നാ​യ​ർ, സി. ​കൃ​ഷ്‌​ണ​കു​മാ​ർ, അ​നി​ൽ കു​മാ​ർ, മ​ധു​സൂ​ധ​ന​ൻ, സാ​ബു മു​തു​കു​ളം, ഇ.​ഡി. അ​ശോ​ക​ൻ, ശോ​ഭാ പ്ര​കാ​ശ്, ല​ത മു​രു​കേ​ശ​ൻ, ശ്യാ​മ​ള കൃ​ഷ്‌​ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.