• Logo

Allied Publications

Middle East & Gulf
വി​ദേ​ശ​ത്ത് നീ​റ്റ് പ​രീ​ക്ഷ സെ​ന്‍റ​റു​ക​ൾ അ​നു​വ​ദി​ക്ക​ണം; പ്ര​വാ​സി മി​ത്ര മാ​സ് പെ​റ്റീ​ഷ​ൻ അ​യ​യ്ക്കും
Share
മ​നാ​മ: ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ഉ​ള്‍​പ്പെ​ടെ ഇ​ന്ത്യ​ക്ക് പു​റ​ത്തു​ള്ള വി​ദേ​ശ രാ​ഷ്ട്ര​ങ്ങ​ളി​ൽ നീ​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ തീ​രു​മാ​നം പി​ൻ​വ​ലി​ച്ച് സെ​ന്‍റ​റു​ക​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് പ്ര​വാ​സി മി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​സ് പെ​റ്റീ​ഷ​ൻ അ​യ​യ്ക്കു​ന്നു.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള നീ​റ്റ് സെ​ന്‍റ​റു​ക​ൾ നി​ർ​ത്ത​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നാ​യി ത​നി​യെ യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​തും വ​ലി​യ തോ​തി​ലു​ള്ള വി​മാ​ന ടി​ക്ക​റ്റ് നി​ര​ക്കും പ്ര​വാ​സി ര​ക്ഷി​താ​ക്ക​ൾ​ക്ക് പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് സൃ​ഷ്‌​ടി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന് പ്ര​വാ​സി മി​ത്ര പ്ര​സി​ഡ​ന്‍റ് വ​ഫ ഷാ​ഹു​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യി​ലും വ​ള​ർ​ച്ച​യി​ലും പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ങ്ക് നി​ഷേ​ധി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ് നീ​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്തി​യ​തി​ലൂ​ടെ സം​ജാ​ത​മാ​യി​രി​ക്കു​ന്ന​ത് എ​ന്നും അ​വ​ർ പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക പു​രോ​ഗ​തി​യി​ൽ ന​ല്ലൊ​രു പ​ങ്കു​വ​ഹി​ക്കു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ പു​തു ത​ല​മു​റ​യ്ക്ക് വി​ദേ​ശ സെ​ന്‍റ​റു​ക​ൾ വി​ല​ക്കു​ന്ന​ത് തി​ക​ച്ചും അ​പ​ല​പ​നീ​യ​വും സാ​മൂ​ഹി​ക നീ​തി​ക്ക് നി​ര​ക്കാ​ത്ത​തു​മാ​ണ് എ​ന്ന് പ്ര​വാ​സി മി​ത്ര വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ഖി​ത ല​ക്ഷ്മ​ൺ പ​റ​ഞ്ഞു.

കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് പ്ര​വാ​സി മി​ത്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മാ​സ് പെ​റ്റീ​ഷ​ൻ ഇ​മെ​യി​ൽ അ​യ​ച്ച് ഇ​ന്ദു​ലേ​ഖ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വാ​സി മി​ത്ര പ്ര​സി​ഡ​ന്‍റ് വ​ഫ ഷാ​ഹു​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​ഖി​ത ല​ക്ഷ്മ​ൺ, സെ​ക്ര​ട്ട​റി​മാ​രാ​യ സ​ബീ​ന ഖാ​ദ​ർ, ഷി​ജി​ന ആ​ഷി​ക്, ആ​ബി​ദ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​