ന്യൂയോർക്ക്: 15 വർഷമായി നോർത്ത് അമേരിക്കയിലെ മലയാളി എഞ്ചിനിയേഴ്സിന്റെ ഇടയിൽ സ്ത്യുത്യർഹമായ സേവനം അനുഷ്ഠിക്കുന്ന കേരളാ എഞ്ചിനീയറിംഗ് ഗ്രാജുവേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ(കീൻ) പുതിയ ഭരണസമിതി അധികാരമേറ്റു.
ഓറഞ്ച് ബെർഗിലെ സിതാർപാലസിൽ നടന്ന ചടങ്ങിൽ വച്ചാണ് ഭരണസമിതി അധികാരമേറ്റത്. പ്രസിഡന്റായി ചുമതലയേറ്റ സോജിമോൻ ജെയിംസ്, കീനിന്റെ മറ്റ് പ്രധാന ചുമതലകൾ പല വർഷങ്ങളായി നിർവഹിച്ച ശേഷമാണ് ഇപ്പോൾ പ്രസിഡന്റായി സ്ഥാനമേറ്റത്.
മറ്റ് ഭാരവാഹികളായി നീന സുധിർ (വൈസ് പ്രസിഡന്റ്), ജേക്കബ് ജോസഫ് (ജനറൽ സെക്രട്ടറി), ലിന്റോ മാത്യു (ട്രഷറർ), വിനോദ് ദാമോദരൻ (ജോയിന്റ് സെക്രട്ടറി), പ്രേമ ആന്ദ്രപ്പള്ളിയിൽ (ജോയിന്റ് ട്രഷറർ), ഷിജിമോൻ മാത്യു (എക്സ് ഒഫീഷ്യോ), പ്രീത നമ്പ്യാർ (ചാരിറ്റി& സ്കോളർഷിപ്),
സിന്ധു സുരേഷ് (പ്രഫഷണൽ അഫെയേഴ്സ്), മനേഷ് നായർ (സ്റ്റുഡന്റ് ഔട്ട്റീച്ച്), റെജി മോൻ എബ്രഹാം (സോഷ്യൽ & കൾച്ചറൽ അഫയേഴ്സ്), ബിജു ജോൺ (ന്യൂസ് ലെറ്റർ & പബ്ലിക്കേഷൻ), അജിത് ചെറയിൽ (ജനറൽ അഫയേഴ്സ്), ഫിലിപ്പോസ് ഫിലിപ്പ് (പബ്ലിക് റിലേഷൻസ്) എന്നിവരും
റീജിയണൽ വൈസ് പ്രസിഡന്റുമാരായി ജേക്കബ് ഫിലിപ്പ് (അപ്സ്റ്റേറ്റ്, ന്യൂയോർക്ക്), ജെയ്സൺ അലക്സ് (ന്യൂജഴ്സി), ബിജു പുതുശേരി (ന്യൂയോർക്ക് സിറ്റി, ലോംഗ് ഐലൻഡ്, ക്യുൻസ്) എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2023ലെ ബോർഡ് ചെയർമാൻ കെ.ജെ. ഗ്രിഗറി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു .
പുതുതായി ഒഴിവ് വന്ന ബോർഡ് ഓഫ് ട്രസ്റ്റി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഷാജി കുരിയാക്കോസ് (2023 പ്രസിഡന്റ്) ഉൾപ്പെടെ ലിസി ഫിലിപ്പ് (ബോർഡ് ചെയർ പേഴ്സൺ), കെ. ജെ. ഗ്രിഗറി, ബെന്നി കുരിയൻ, എൽദോ പോൾ, മെറി ജേക്കബ്, മനോജ് ജോൺ എന്നീ ബോർഡ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
അധികാര കൈമാറ്റത്തിന് ശേഷം നടന്ന മീറ്റിംഗിൽ കീൻ നടത്തിവരുന്ന സ്കോളർഷിപ് പദ്ധതി, മെന്ററിംഗ്, സ്റ്റുഡന്റ് ഔട്ട്റീച്ച്, പ്രഫഷണൽ സെമിനാറുകൾ എന്നിവയോടൊപ്പം തന്നെ എഞ്ചിനീയറിംഗ് കരിയർ ഗൈഡൻസ് അവസരങ്ങൾ, ഇന്റേൺഷിപ്, കോളജ് പ്രിപറേഷൻ വെബിനാർസ്, നാഷണൽ എഞ്ചിനീയേഴ്സ് വീക്ക് തുടങ്ങിയ നൂതന പദ്ധതികളും 2024ൽ നടപ്പാക്കുവാൻ തീരുമാനിച്ചു.
പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സോജിമോൻ ജെയിംസ് തന്റെ അധ്യക്ഷപ്രസംഗത്തിൽ കീനിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെയും പ്രവർത്തകരെയും അഭിനന്ദിക്കുകയും സംഘടനയുടെ യശസ് വാനോളം ഉയർത്തുന്നതിൽ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും പ്രഖ്യാപിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ വൈസ് പ്രസിഡന്റ് നീന സുധിർ, ജനറൽ സെക്രട്ടറി ജേക്കബ് ജോസഫ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർ ലിസി ഫിലിപ്പ്, മുൻ ചെയർമാൻ കെ.എസ്. ഗ്രിഗറി (ട്രഷറർ), ലിന്റോ മാത്യു, മനേഷ് നായർ, സിന്ധു സുരേഷ്, സജിദ, റെജിമോൻ ജേക്കബ്, മുൻ പ്രസിഡന്റുമാരായ ഫിലിപ്പോസ് ഫിലിപ്പ്, കോശി പ്രകാശ്, പ്രീത നമ്പ്യാർ, മെറി ജേക്കബ്, ഷാജി കുരിയാക്കോസ്, ഷിജിമോൻ മാത്യു എന്നിവർ പങ്കെടുത്തു.
15 വർഷമായി 125ഓളം കുട്ടികൾക്ക് എഞ്ചിനീയറിംഗ് പഠിക്കുന്നതിനു വേണ്ടി കീൻ അവസരം ഒരുക്കി എന്നുള്ളത് തന്നെയാണ് കീനിന്റെ ഏറ്റവും വലിയ നേട്ടം. കൂടാതെ ജോബ് പ്ലേസ്മെന്റ്, മെന്ററിംഗ് എന്നീ മേഖലകളിലും കീൻ മാതൃകാപരമായ സേവനം ആണ് നൽകിവരുന്നത്.
റട്ട്ജഴ്സ് യൂണിവേഴ്സിറ്റിയുമായി ചേർന്ന് 2023ൽ കീൻ നടത്തിയ "എഞ്ചിനീയറിംഗ് പഠനം എന്തുകൊണ്ട് തzരഞ്ഞെടുക്കണം' എന്ന സെമിനാറിൽ നിന്നും ലഭിച്ച പ്രതികരണത്തിന്റെ വെളിച്ചത്തിൽ തുടർന്നും കുട്ടികൾക്കും മാതാപിതാക്കൾക്കും പ്രയോജനപ്പെടുന്ന സെമിനാറുകൾ നടത്തുന്നതിനും തീരുമാനിച്ചു.
കീനിന്റെ ഭാഗമാകുവാൻ താത്പര്യമുള്ള എല്ലാ കേരള എഞ്ചിനീയേസിനെയും ഹാർദവമായി സ്വാഗതം ചെയ്യുന്നതായി നേതൃത്വം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: സോജിമോൻ ജെയിംസ് 732 939 0909, ജേക്കബ് ജോസഫ് 973 747 9591, ലിന്റോ മാത്യു 516 286 4633, നീനാ സുധീർ 732 789 8262, ലിസി ഫിലിപ്പ് 845 642 6206.
|