• Logo

Allied Publications

Americas
കീ​നി​ന്‍റെ പു​തി​യ ഭ​ര​ണസ​മി​തി അ​ധി​കാ​ര​മേ​റ്റു
Share
ന്യൂ‌യോർക്ക്: 15 വ​ർ​ഷ​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി എ​ഞ്ചി​നി​യേ​ഴ്സി​ന്‍റെ ഇ​ട​യി​ൽ സ്ത്യു​ത്യ​ർ​ഹ​മാ​യ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന കേ​ര​ളാ എ​ഞ്ചി​നീ​യ​റിം​ഗ് ഗ്രാ​ജു​വേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ(​കീ​ൻ) പു​തി​യ ഭ​ര​ണസ​മി​തി അ​ധി​കാ​ര​മേ​റ്റു.

ഓ​റ​ഞ്ച് ബെ​ർ​ഗി​ലെ സി​താ​ർ​പാ​ല​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ച്ചാ​ണ് ഭ​ര​ണസ​മി​തി അ​ധി​കാ​ര​മേ​റ്റ​ത്. പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​റ്റ സോ​ജി​മോ​ൻ ജെ​യിം​സ്, കീ​നി​ന്‍റെ മ​റ്റ് പ്ര​ധാ​ന ചു​മ​ത​ല​ക​ൾ പ​ല വ​ർ​ഷ​ങ്ങ​ളാ​യി നി​ർ​വ​ഹി​ച്ച ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റ​ത്.

മ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി നീ​ന സു​ധി​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജേ​ക്ക​ബ് ജോ​സ​ഫ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ലി​ന്‍റോ മാ​ത്യു (ട്ര​ഷ​റ​ർ), വി​നോ​ദ് ദാ​മോ​ദ​ര​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), പ്രേ​മ ആ​ന്ദ്ര​പ്പ​ള്ളി​യി​ൽ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ഷി​ജി​മോ​ൻ മാ​ത്യു (എ​ക്സ് ഒ​ഫീ​ഷ്യോ), പ്രീ​ത ന​മ്പ്യാ​ർ (ചാ​രി​റ്റി& സ്കോ​ള​ർ​ഷി​പ്),

സി​ന്ധു സു​രേ​ഷ് (പ്ര​ഫ​ഷ​ണ​ൽ അ​ഫെ​യേ​ഴ്സ്), മ​നേ​ഷ് നാ​യ​ർ (സ്റ്റു​ഡ​ന്‍റ് ഔ​ട്ട്റീ​ച്ച്), റെ​ജി മോ​ൻ എ​ബ്ര​ഹാം (സോ​ഷ്യ​ൽ & ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്‌​സ്), ബി​ജു ജോ​ൺ (ന്യൂ​സ് ലെ​റ്റ​ർ & പ​ബ്ലി​ക്കേ​ഷ​ൻ), അ​ജി​ത് ചെ​റ​യി​ൽ (ജ​ന​റ​ൽ അ​ഫ​യേ​ഴ്‌​സ്), ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് (പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്) എ​ന്നി​വ​രും

റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യി ജേ​ക്ക​ബ് ഫി​ലി​പ്പ് (അ​പ്സ്റ്റേ​റ്റ്, ന്യൂ​യോ​ർ​ക്ക്), ജെ​യ്സ​ൺ അ​ല​ക്സ് (ന്യൂ​ജ​ഴ്‌​സി), ബി​ജു പു​തു​ശേ​രി (ന്യൂ​യോ​ർ​ക്ക് സി​റ്റി, ലോം​ഗ് ഐ​ല​ൻ​ഡ്, ക്യു​ൻ​സ്) എ​ന്നി​വ​രും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. 2023ലെ ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​ജെ. ഗ്രി​ഗ​റി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു .

പു​തു​താ​യി ഒ​ഴി​വ് വ​ന്ന ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷാ​ജി കു​രി​യാ​ക്കോ​സ് (2023 പ്ര​സി​ഡ​ന്‍റ്) ഉ​ൾ​പ്പെ​ടെ ലി​സി ഫി​ലി​പ്പ് (ബോ​ർ​ഡ് ചെ​യ​ർ പേ​ഴ്സ​ൺ), കെ. ​ജെ. ഗ്രി​ഗ​റി, ബെ​ന്നി കു​രി​യ​ൻ, എ​ൽ​ദോ പോ​ൾ, മെ​റി ജേ​ക്ക​ബ്, മ​നോ​ജ് ജോ​ൺ എ​ന്നീ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു.

അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന് ശേ​ഷം ന​ട​ന്ന മീ​റ്റിം​ഗി​ൽ കീ​ൻ ന​ട​ത്തി​വ​രു​ന്ന സ്കോ​ള​ർ​ഷി​പ് പ​ദ്ധ​തി, മെ​ന്‍റ​റിം​ഗ്, സ്റ്റു​ഡ​ന്‍റ് ഔ​ട്ട്റീ​ച്ച്, പ്ര​ഫ​ഷ​ണ​ൽ സെ​മി​നാ​റു​ക​ൾ എ​ന്നി​വ​യോ​ടൊ​പ്പം ത​ന്നെ എ​ഞ്ചി​നീ​യ​റിം​ഗ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് അ​വ​സ​ര​ങ്ങ​ൾ, ഇ​ന്‍റേ​ൺ​ഷി​പ്, കോ​ള​ജ് പ്രി​പ​റേ​ഷ​ൻ വെ​ബി​നാ​ർ​സ്, നാ​ഷ​ണ​ൽ എ​ഞ്ചി​നീ​യേ​ഴ്സ് വീ​ക്ക് തു​ട​ങ്ങി​യ നൂ​ത​ന പ​ദ്ധ​തി​ക​ളും 2024ൽ ​ന​ട​പ്പാ​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​സി​ഡ​ന്‍റ് സോ​ജി​മോ​ൻ ജെ​യിം​സ് ത​ന്‍റെ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ കീ​നി​ന്‍റെ ഇ​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും സം​ഘ​ട​ന​യു​ടെ യ​ശ​സ്‌ വാ​നോ​ളം ഉ​യ​ർ​ത്തു​ന്ന​തി​ൽ ത​ന്നാ​ൽ ക​ഴി​യു​ന്ന​തെ​ല്ലാം ചെ​യ്യു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​ന സു​ധി​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ജോ​സ​ഫ്, ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ ലി​സി ഫി​ലി​പ്പ്, മു​ൻ ചെ​യ​ർ​മാ​ൻ കെ.​എ​സ്. ഗ്രി​ഗ​റി (ട്ര​ഷ​റ​ർ), ലി​ന്‍റോ മാ​ത്യു, മ​നേ​ഷ് നാ​യ​ർ, സി​ന്ധു സു​രേ​ഷ്, സ​ജി​ദ, റെ​ജി​മോ​ൻ ജേ​ക്ക​ബ്, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, കോ​ശി പ്ര​കാ​ശ്, പ്രീ​ത ന​മ്പ്യാ​ർ, മെ​റി ജേ​ക്ക​ബ്, ഷാ​ജി കു​രി​യാ​ക്കോ​സ്, ഷി​ജി​മോ​ൻ മാ​ത്യു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

15 വ​ർ​ഷ​മാ​യി 125ഓ​ളം കു​ട്ടി​ക​ൾ​ക്ക് എ​ഞ്ചി​നീ​യ​റിം​ഗ് പ​ഠി​ക്കു​ന്ന​തി​നു വേ​ണ്ടി കീ​ൻ അ​വ​സ​രം ഒ​രു​ക്കി എ​ന്നു​ള്ള​ത് ത​ന്നെ​യാ​ണ് കീ​നി​ന്‍റെ ഏ​റ്റ​വും വ​ലി​യ നേ​ട്ടം. കൂ​ടാ​തെ ജോ​ബ് പ്ലേ​സ്മെ​ന്‍റ്, മെ​ന്‍റ​റിം​ഗ് എ​ന്നീ മേ​ഖ​ല​ക​ളി​ലും കീ​ൻ മാ​തൃ​കാ​പ​ര​മാ​യ സേ​വ​നം ആ​ണ് ന​ൽ​കി​വ​രു​ന്ന​ത്.

റ​ട്ട്ജ​ഴ്സ് യൂ​ണി​വേ​ഴ്സി​റ്റി​യു​മാ​യി ചേ​ർ​ന്ന് 2023ൽ ​കീ​ൻ ന​ട​ത്തി​യ "എ​ഞ്ചി​നീ​യ​റിം​ഗ് പ​ഠ​നം എ​ന്തു​കൊ​ണ്ട് തz​ര​ഞ്ഞെ​ടു​ക്ക​ണം' എ​ന്ന സെ​മി​നാ​റി​ൽ നി​ന്നും ല​ഭി​ച്ച പ്ര​തി​ക​ര​ണ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ തു​ട​ർ​ന്നും കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന സെ​മി​നാ​റു​ക​ൾ ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

കീ​നി​ന്‍റെ ഭാ​ഗ​മാ​കു​വാ​ൻ താ​ത്പ​ര്യ​മു​ള്ള എ​ല്ലാ കേ​ര​ള എ​ഞ്ചി​നീ​യേ​സി​നെ​യും ഹാ​ർ​ദ​വ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി നേ​തൃ​ത്വം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സോ​ജി​മോ​ൻ ജെ​യിം​സ് 732 939 0909, ജേ​ക്ക​ബ് ജോ​സ​ഫ് 973 747 9591, ലി​ന്‍റോ മാ​ത്യു 516 286 4633, നീ​നാ സു​ധീ​ർ 732 789 8262, ലി​സി ഫി​ലി​പ്പ് 845 642 6206.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ