• Logo

Allied Publications

Europe
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ സ​മ്മേ​ള​ന​വും സെ​മി​നാ​റും 24ന്
Share
ലണ്ടൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൻ ന​ട​ത്തു​ന്ന ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​നൊ​ന്നാം സ​മ്മേ​ള​ന​ത്തി​ൽ യൂ​റോ​പ്പ് റീ​ജി​യ​ണി​ന്‍റെ​യും യൂ​റോ​പ്പ് റീ​ജി​യ​ണി​ന്‍റെ കീ​ഴി​ലു​ള്ള എ​ല്ലാ പ്രൊ​വി​ൻ​സു​ക​ളു​ടെ​യും പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഭാ​ര​വാ​ഹി​ക​ളു​ടെ സ​ത്യ​പ്ര തി​ജ്ഞാ ച​ട​ങ്ങും പ്ര​വാ​സി​ക​ൾ ഭാ​ര​ത​ത്തി​ന്‍റെ അം​ബാ​സി​ഡ​ർ​മാ​ർ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളും ന​ട​ക്കും.

മോ​ട്ടി​വേ​ഷ​ണ​ൽ സ്പീ​ക്ക​റും സൈ​ക്കോ​ള​ജി​സ്റ്റും അ​ബ്സൊ​ലൂ​ട്ടു ഐ​എ​എ​സ് അ​ക്കാ​ദ​മി ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ജോ​ബി​ൻ എ​സ്. കൊ​ട്ടാ​ര​മാ​ണ് പ്ര​വാ​സി​ക​ൾ ഭാ​ര​ത​ത്തി​ന്‍റെ അം​ബാ​സി​ഡ​ർ​മാ​ർ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ ന​യി​ക്കു​ന്ന​ത്.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി എ​ല്ലാ മാ​സ​ത്തി​ന്‍റെ​യും അ​വ​സാ​ന​ത്തെ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഈ ​ക​ലാ സാം​സ്കാ​രി​ക വേ​ദി​യി​ൽ എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും അ​വ​ർ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ത​ന്നെ പ​ങ്കെ​ടു​ക്കു​വാ​നും അ​വ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നും ആ​ശ​യ​വി​നി​മ​യ​ങ്ങ​ൾ ന​ട​ത്തു​വാ​നും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ഈ ​മാ​സം 24ന് ​ഇ​ന്ത്യ​ൻ സ​മ‌​യം രാ​ത്രി 8.30ന് (​യു​കെ സ​മ​യം ഉ​ച്ച​ക്ക​ഴി​ഞ്ഞ് മൂ​ന്നി​ന്) വെ​ർ​ച്ച​ൽ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ന്ന​ത്. എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ളേ​യും ഈ ​ക​ലാ സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.