• Logo

Allied Publications

Americas
ലാ​ജി തോ​മ​സ് ഫൊ​ക്കാ​ന ന്യൂ​യോ​ർ​ക്ക് മെ​ട്രോ ആ​ർ​വി​പി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​തും ഏ​റ്റ​വും വ​ലി​യ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ 202426 ഭ​ര​ണ സ​മി​തി​യി​ലേ​ക്ക് ന്യൂ​യോ​ർ​ക്കി​ലെ ലോം​ഗ് ഐ​ല​ൻ​ഡി​ൽ താ​മ​സി​ക്കു​ന്ന ലാ​ജി തോ​മ​സ് മ​ത്സ​രി​ക്കു​ന്നു.

സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​വു​മാ​യ ലാ​ജി തോ​മ​സ് ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് (ആ​ർ​വി​പി) സ്ഥാ​ന​ത്തേ​ക്കാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സം 28ന് ​ന​ട​ന്ന ന്യൂ​യോ​ർ​ക്ക് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (നൈ​മ) വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ ലാ​ജി തോ​മ​സി​നെ സം​ഘ​ട​ന​യി​ൽ നി​ന്ന് ആ​ർ​വി​പി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ക​യും പൂ​ർ​ണ​പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ പ്ര​ധാ​നി കൂ​ടി​യാ​ണ് ലാ​ജി. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ലാ​ജി തോ​മ​സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്, ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ, ക​മ്മി​റ്റി അം​ഗം തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

202426 വ​ർ​ഷ​ത്തെ ബോ​ർ​ഡ്‌ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്. ഫൊ​ക്കാ​ന​യു​ടെ 202224 വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യ ലാ​ജി തോ​മ​സ് നി​ല​വി​ൽ ഫൊ​ക്കാ​ന​യു​ടെ ന്യൂ​സ്‌ ലെ​റ്റ​റാ​യ ഫൊ​ക്കാ​ന ടു​ഡേ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​വു​മാ​ണ്.

2022ൽ ​ഫ്ലോ​റി​ഡാ​യി​ൽ വ​ച്ചു ന​ട​ന്ന ക​ൺ​വ​ൻ​ഷ​ന്‍റെ വി​വി​ധ സെ​ഷ​നു​ക​ളി​ലെ അ​ധ്യ​ക്ഷ​ന്മാ​രി​ൽ ഒ​രാ​ളും സു​വ​നീ​ർ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡ് അം​ഗ​വു​മാ​യി​രു​ന്നു. കൂ​ടാ​തെ ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഫൊ​ക്കാ​ന​യു​ടെ മെ​ട്രോ റീ​ജി​യ​ണ​ൽ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​വാ​നും അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ച്ചി​ട്ടു​ണ്ട്.

ന്യൂ​യോ​ർ​ക്കി​ലെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന എ​ക്യൂ​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​മാ​യ സെ​ന്‍റ് തോ​മ​സ് എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, ജൂ​ബി​ലി ക​ൺ​വീ​ന​ർ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ, ക്വ​യ​ർ കോ​ർ​ഡി​നേ​റ്റ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ൽ വി​വി​ധ കാ​ല​യ​ള​വി​ൽ നേ​തൃ​ത്വം അ​ദ്ദേ​ഹം ന​ൽ​കി.

മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​മാ​യും സ​ഭ​യു​ടെ യു​വ​ജ​ന പ്ര​സ്ഥാ​ന​മാ​യ യു​വ​ജ​ന സ​ഖ്യ​ത്തി​ന്‍റെ ശാ​ഖ, സെ​ന്‍റ​ർ, റീ​ജി​യ​ൺ, ഭ​ദ്രാ​സ​ന ത​ല​ങ്ങ​ളി​ൽ സെ​ക്ര​ട്ട​റി, ട്ര​ഷ​റ​ർ, വൈ​സ്. പ്ര​സി​ഡ​ന്‍റ്, അ​സം​ബ്ലി അം​ഗം തു​ട​ങ്ങി​യ വി​വി​ധ നി​ല​ക​ളി​ലും അ​ദ്ദേ​ഹം ചു​മ​ത​ല​ക​ൾ വ​ഹി​ച്ചു.



നി​ല​വി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക ഭ​ദ്രാ​സ​ന എ​ക്യൂ​മെ​നി​ക്ക​ൽ റി​ലേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​മാ​ണ്. മി​ക​ച്ച ഗാ​യ​ക​ൻ കൂ​ടി​യാ​യ ലാ​ജി തോ​മ​സ് ക​ഴി​ഞ്ഞ ഇ​രു​പ​ത്തി​യ​ഞ്ചി​ൽ പ​രം വ​ർ​ഷ​മാ​യി ഡി​വൈ​ൻ മ്യൂ​സി​ക് എ​ന്ന പേ​രി​ൽ ഒ​രു മ്യൂ​സി​ക് ഗ്രൂ​പ്പ്‌ ന്യൂ​യോ​ർ​ക്ക് കേ​ന്ദ്ര​മാ​ക്കി ന​ട​ത്തു​ന്നു.

കൂ​ടാ​തെ അ​നേ​ക സി​ഡി​ക​ളും മ്യൂ​സി​ക് ആ​ൽ​ബ​ങ്ങ​ളും നി​ർ​മി​ക്കു​ക​യും അ​ന​വ​ധി സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​പ്പോ​ൾ പ്ര​വാ​സി ചാ​ന​ലി​ന്‍റെ ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ആ​ൻ​ഡ് ബി​സി​ന​സ്‌ ഡെ​വ​ല​പ്പ്മെ​ന്‍റ് മാ​നേ​ജ​ർ കൂ​ടി ആ​ണ്.

ഫൊ​ക്കാ​ന​യു​ടെ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി മ​ത്സ​രി​ക്കു​ന്ന സ​ജി​മോ​ൻ ആ​ന്‍റ​ണി, ലീ​ലാ മാ​രേ​ട്ട്, ഡോ. ​ക​ലാ ഷാ​ഗി എ​ന്നി​വ​രു​ടെ​യും ന്യൂ​യോ​ർ​ക്ക് റീ​ജി​യ​ണ​ലി​ലു​ള്ള പ​ല അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​യും പി​ന്തു​ണ ലാ​ജി തോ​മ​സി​ന് പ്ര​ഖ്യാ​പി​ച്ച​താ​യി അ​റി​യി​ച്ചു.

മി​ക​ച്ച നേ​തൃ​പാ​ട​വ​വും സം​ഘാ​ട​ക മി​ക​വും പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും കൈ​മു​ത​ലാ​യു​ള്ള ലാ​ജി തോ​മ​സ് ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി (ആ​ർ​വി​പി) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത് ഫൊ​ക്കാ​ന​യ്ക്ക്‌ മു​ത​ൽ​ക്കു​ട്ടാ​കും എ​ന്ന് വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ട് വി​വി​ധ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍