• Logo

Allied Publications

Americas
മൗ​ണ്ട് ഒ​ലി​വ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം
Share
ന്യൂ​ജ​ഴ്‌​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ര​ജി​സ്‌​ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ഞാ​യ​റാ​ഴ്ച മൗ​ണ്ട് ഒ​ലി​വ് സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി​യി​ൽ ന​ട​ന്നു.

ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഒ​രു സം​ഘം ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. ഫാ. ​ഷി​ബു ഡാ​നി​യേ​ൽ (വി​കാ​രി) ടീ​മി​നെ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ഇ​ട​വ​ക​യു​ടെ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

ഷാ​ജി വ​ർ​ഗീ​സ് (മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം) ത​ന്‍റെ ആ​മു​ഖ​ത്തി​ൽ സ​മ​ർ​പ്പ​ണ​വും പ​ങ്കാ​ളി​ത്ത​വും കൊ​ണ്ട് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ യു​വ നേ​തൃ​ത്വം പു​തി​യ ഉ​ണ​ർ​വോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ആ​ശാ​വ​ഹ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം) കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. ദീ​പ്തി മാ​ത്യു (സു​വ​നീ​ർ എ​ഡി​റ്റ​ർ), ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), ജോ​ഷി​ൻ എ​ബ്ര​ഹാം, ബി​പി​ൻ മാ​ത്യു (ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​യി​രു​ന്നു സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.



ജോ​ർ​ജ് തു​മ്പ​യി​ൽ (മു​ൻ കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി/ സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം), ബി​ന്ദു റി​നു (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗം), നി​തി​ൻ എ​ബ്ര​ഹാം (ഇ​ട​വ​ക സെ​ക്ര​ട്ട​റി), റി​നു ചെ​റി​യാ​ൻ (ഇ​ട​വ​ക ട്ര​സ്റ്റി) എ​ന്നി​വ​രും വേ​ദി​യി​ൽ ചേ​ർ​ന്നു.

കോ​ൺ​ഫ​ൻ​സി​ന്‍റെ വേ​ദി, തീ​യ​തി, പ്രാ​സം​ഗി​ക​ർ, മു​ഖ്യ​ചി​ന്താ​വി​ഷ​യം, വേ​ദി​ക്ക് സ​മീ​പ​മു​ള്ള ആ​ക​ർ​ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ പൊ​തു​വി​വ​ര​ങ്ങ​ൾ ഉ​മ്മ​ൻ കാ​പ്പി​ൽ ന​ൽ​കി.

കു​ട്ടി​ക​ളു​ടെ ആ​ത്മീ​യ പോ​ഷ​ണ​ത്തി​നും ഉ​ന്ന​മ​ന​ത്തി​നും ഈ ​അ​നു​ഭ​വം മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന​തി​നാ​ൽ സ​മ്മേ​ള​ന​ത്തി​ൽ കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ജോ​ർ​ജ് തു​മ്പ​യി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ മ​ഹ​ത്താ​യ ഓ​ർ​മ​ക​ൾ അ​നു​സ്മ​രി​ച്ചു. ബൈ​ബി​ളി​ൽ നി​ന്നു​ള്ള അ​ത്ഭു​ത​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന ക​ലാ​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച് കാ​ണി​ക​ളു​ടെ പ്ര​ശം​സ നേ​ടി​യ മു​ൻ​കാ​ല സ്മ​ര​ണ​ക​ൾ പു​തു​ക്കാ​ൻ വീ​ണ്ടും ഒ​രു​മി​ച്ചു​ചേ​രാ​ൻ അ​ദ്ദേ​ഹം ഇ​ട​വ​കാം​ഗ​ങ്ങ​ളെ ആ​ഹ്വാ​നം ചെ​യ്തു.



ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് ബി​പി​ൻ മാ​ത്യു അ​ഭ്യ​ർ​ഥി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ലേ​ക്ക് വി​ശ്വാ​സം, കോ​ൺ​ഫ​റ​ൻ​സ് ചി​ന്താ​വി​ഷ​യം എ​ന്നി​വ​യെ​പ്പ​റ്റി​യു​ള്ള ര​ച​ന​ക​ളും പ​ര​സ്യ​ങ്ങ​ളും ആ​ശം​സ​ക​ളും ന​ൽ​കി പ​ങ്കാ​ളി​ക​ളാ​കാ​ൻ ദീ​പ്തി മാ​ത്യു ആ​ഹ്വാ​നം ചെ​യ്തു.

ഷാ​ജി വ​ർ​ഗീ​സ് സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ൾ, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ വി​ശ​ദീ​ക​രി​ക്കു​ക​യും വി​ശ്വാ​സി​ക​ളു​ടെ പി​ന്തു​ണ അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. ജോ​ഷി​ൻ എ​ബ്ര​ഹാം സ്‌​പോ​ർ​ട്‌​സ് & എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് പ​രി​പാ​ടി​ക​ളെ​പ്പ​റ്റി സം​സാ​രി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​വാ​നും ന​ല്ല സ്മ​ര​ണ​ക​ൾ സൃ​ഷ്ടി​ക്കു​വാ​നു​മു​ള്ള മ​ഹ​നീ​യ അ​വ​സ​ര​മാ​ണ് ഇ​തെ​ന്ന് ജോ​ഷി​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.



ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച്, അ​തി​ന്‍റെ മ​ഹ​ത്താ​യ പാ​ര​മ്പ​ര്യ​ത്തി​ന് അ​നു​സൃ​ത​മാ​യി ശ്ര​ദ്ധേ​യ​മാ​യ ക​ലാ​സൃ​ഷ്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​ൻ ഇ​ട​വ​ക​യി​ൽ നി​ന്ന് ഒ​രു ടീ​മി​നെ ന​യി​ക്കാ​ൻ ഇ​ത്ത​വ​ണ പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി ബി​ന്ദു റി​നു അ​റി​യി​ച്ചു.

ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഫാ. ​ഷി​ബു ഡാ​നി​യേ​ൽ ഗ്രാ​ൻ​ഡ് ലെ​വ​ൽ സ്പോ​ൺ​സ​ർ എ​ന്ന നി​ല​യി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്യു​ക​യും കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് ചെ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു.

കോ​ൺ​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ര​ജി​സ്റ്റ​ർ ചെ​യ്തും സു​വ​നീ​റി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ന​ൽ​കി​യും റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി​യും പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത അം​ഗ​ങ്ങ​ൾ​ക്ക് ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ ന​ന്ദി പ​റ​ഞ്ഞു.

ഫാ. ​ഷി​ബു ഡാ​നി​യേ​ൽ, നി​തി​ൻ എ​ബ്ര​ഹാം, ഷാ​ജി വ​ർ​ഗീ​സ്, ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ, ജോ​ർ​ജ് തു​മ്പ​യി​ൽ, തോ​മ​സ് കു​ട്ടി ഡാ​നി​യേ​ൽ, സു​നോ​ജ് ത​മ്പി, സ​രോ​ഷ് ജേ​ക്ക​ബ്, ഷി​നു ഡേ​വി​ഡ്, മാ​ത്യു സി. ​മാ​ത്യു, ഫി​ലി​പ്പ് ജോ​സ​ഫ്, ജോ​ൺ തോ​മ​സ്, ഗ്രേ​സ് ജോ​സ​ഫ്, ബെ​നോ ജോ​ഷ്വ, റോ​ഷി​ൻ ജോ​ർ​ജ്, ത​റ​യി​ൽ എ​ബ്ര​ഹാം, ജി​ബി​ൻ സി ​മാ​ത്യു, മ​നോ​ജ് കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​രാ​ണ് പി​ന്തു​ണ അ​റി​യി​ച്ച​ത്.

വി​കാ​രി, ഭാ​ര​വാ​ഹി​ക​ൾ, ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ന​ൽ​കി​യ ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും ആ​ത്മാ​ർ​ഥ​മാ​യ പ്രാ​ർ​ഥ​ന​യ്ക്കും പി​ന്തു​ണ​ക്കും ഉ​മ്മ​ൻ കാ​പ്പി​ൽ ന​ന്ദി പ​റ​ഞ്ഞു. ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്.



സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് (മീ​ന​ടം) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക” (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ : 914 806 4595/ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി: 516 439 9087.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.