• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ​ക്കു​റി​ച്ച് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച് ഇ​ന്ത്യ​ൻ എം​ബ​സി
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ എം​ബ​സി നേ​രി​ട്ട് സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പു​രോ​ഗ​തി​യും ഭാ​വി സാ​ധ്യ​ത​ക​ളും വ​ര​ച്ചു കാ​ട്ടു​ന്ന സെ​മി​നാ​ർ ശ്ര​ദ്ധേ​യ​മാ​യി.

അ​ൽ റ​യാ​ൻ ഹോ​ൾ​ഡിം​ഗ് ക​മ്പ​നി സി​ഇ​ഒ ലാ​ന ഒ​ത്മാ​ൻ അ​ൽ അ​യാ​ർ മു​ഖ്യാ​തി​ഥി​യും കു​വൈ​റ്റ് യൂ​ണി​യ​ൻ ഓ​ഫ് പ്രൈ​വ​റ്റ് സ്‌​കൂ​ൾ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൺ നൗ​റ അ​ൽ ഗാ​നിം വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, "ഇ​ന്ത്യാ​സ് നോ​ള​ജ് സു​പ്രി​മ​സി: ദി ​ന്യൂ ഡോ​ൺ' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ക​ർ​ത്താ​വ് ഡോ. ​അ​ശ്വി​ൻ ഫെ​ർ​ണാ​ണ്ട​സ്, പൂ​നെ​യി​ലെ സിം​ബ​യോ​സി​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​രാ​മ​കൃ​ഷ്ണ രാ​മ​ൻ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ വി​ഷ​യാ​വ​ത​ര​ണ​ങ്ങ​ൾ ന​ട​ത്തി.



2020ൽ ​നി​ല​വി​ൽ വ​ന്ന ഇ​ന്ത്യ​യു​ടെ പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യം വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സ​മൂ​ല​മാ​യ മാ​റ്റം വ​രു​ത്തു​മെ​ന്ന് സെ​മി​നാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​മീ​പ​ഭാ​വി​യി​ൽ ഇ​ന്ത്യ ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​രു പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​മാ​യി മാ​റും. 117 ബി​ല്യ​ൺ ഡോ​ള​ർ മൂ​ല്യ​മു​ള്ള ഇ​ന്ത്യ​യി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല 2030 ഓ​ടെ 313 ബി​ല്യ​ൺ ഡോ​ള​റി​ലെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

45,000ഡി​ഗ്രി കോ​ള​ജു​ക​ൾ, 1000ല​ധി​കം സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, 1500ഓ​ളം ഉ​ന്ന​ത സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യോ​ടെ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ളു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ.

ലോ​ക​ത്തി​ന്‍റെ എ​ഡ് ടെ​ക് ത​ല​സ്ഥാ​ന​മാ​യി ഇ​ന്ത്യ മാ​റു​ക​യാ​ണ്. 36 എ​ഡ്​ടെ​ക് യൂ​ണി കോ​ൺ ക​മ്പ​നി​ക​ളി​ൽ ഏ​ഴ് എ​ണ്ണ​വും ഇ​ന്ത്യ​യി​ൽ നി​ന്നാ​ണ്. 2000 ഏ​പ്രി​ൽ മു​ത​ൽ 2023 സെ​പ്തം​ബ​ർ വ​രെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ 9.3 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ നി​ക്ഷേ​പ​മാ​ണ് ഉ​ണ്ടാ​യ​ത്.



ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (അ​ബു​ദാ​ബി, ടാ​ൻ​സാ​നി​യ), ബി​ർ​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി, പി​ലാ​നി യൂ​ണി​വേ​ഴ്സി​റ്റി, അ​മി​റ്റി യൂ​ണി​വേ​ഴ്സി​റ്റി (ദു​ബാ​യി), ശാ​ര​ദ, സം​ബ്രൂം സ​ർ​വ​ക​ലാ​ശാ​ല​ക​ൾ (ഉ​സ്ബ​ക്കി​സ്ഥാ​ൻ) തു​ട​ങ്ങി​യ പ്ര​മു​ഖ ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ വി​ദേ​ശ​ത്ത് കാ​മ്പ​സു​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തു​ന്നു​ണ്ട്.

കു​വൈ​റ്റി​ൽ ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കാ​മ്പ​സു​ക​ൾ സ്ഥാ​പി​ക്ക​ൽ, ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ കു​വൈ​റ്റ് വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ൻ​റോ​ൾ​മെ​ന്‍റ്, കു​വൈ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ൻ​റോ​ൾ​മെ​ന്‍റ്, റി​ക്രൂ​ട്ട്മെ​ന്‍റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​നു​ള്ള അ​വ​സ​ര​ങ്ങ​ൾ തു​റ​ന്നു കാ​ട്ടു​ന്ന​താ​യി​രു​ന്നു സെ​മി​നാ​ർ.



കു​വൈ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി, കു​വൈ​റ്റ് കോ​ള​ജ് ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി, എ​യു​എം, എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ, ഇ​ന്ത്യ​ൻ, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്‌​കൂ​ളു​ക​ളി​ലെ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി 350ഓ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.