• Logo

Allied Publications

Europe
സെ​വ​ൻ ബീ​റ്റ്‌​സ് സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഗീ​തോ​ത്സ​വം 24ന്
Share
സ്റ്റീ​വ​നേ​ജ്: യു​കെ​യി​ലെ മ​ല​യാ​ളി ക​ലാ​ഹൃ​ദ​യ​ങ്ങ​ളി​ൽ ചി​ര​പ്ര​തി​ഷ്‌​ഠ നേ​ടു​ക​യും സം​ഗീ​താ​സ്വാ​ദ​ക​ർ ആ​വേ​ശ​പൂ​ർ​വം കാ​ത്തി​രി​ക്കു​ക​യും ചെ​യ്യു​ന്ന സെ​വ​ൻ ബീ​റ്റ്‌​സ് സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​ഗീ​തോ​ത്സ​വ​ത്തി​നു ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം.

‘ടീം ​ല​ണ്ട​ന്‍റെ’ ബാ​ന​റി​ൽ സ​ജി ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 14 അം​ഗ​ങ്ങ​ൾ ചേ​ർ​ന്നൊ​രു​ക്കു​ന്ന ഒ​എ​ൻ​വി മെ​ഡ്‌​ലി, സ്റ്റീ​വ​നേ​ജ് ‘സ​ർ​ഗ​താ​ളം’ ട്രൂ​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന 21 അം​ഗ ശി​ങ്കാ​രി മേ​ളം, യു ​കെ​യി​ലെ പ്ര​ഗ​ത്ഭ​രാ​യ 20ൽ ​പ​രം യു​വ ഗാ​യ​ക​ർ ആ​ല​പി​ക്കു​ന്ന ഒ​എ​ൻ​വി ഗാ​നാ​മൃ​തം ഒ​പ്പം അ​തി​സ​മ്പ​ന്ന​മാ​യ നൃ​ത്ത​സം​ഗീ​ത​ദൃ​ശ്യ​വി​രു​ന്നും ചേ​രു​മ്പോ​ൾ സെ​വ​ൻ ബീ​റ്റ്സ് സം​ഗീ​തോ​ത്സ​വം സ്റ്റീ​വ​നേ​ജി​ൽ ന​വ​ച​രി​ത്രം കു​റി​ക്കും.

സെ​വ​ൻ ബീ​റ്റ്സിന്‍റെ ഏ​ഴാ​മ​ത് വാ​ർ​ഷി​ക സം​ഗീ​ത​നൃ​ത്തോ​ത്സ​വ വേ​ദി​യാ​യ വെ​ൽ​വി​ൻ സി​വി​ക്ക് സെ​ന്‍റ​റി​ൽ ഈ മാസം 24ന് ഒരുങ്ങുന്ന ​ക​ലാ​മാ​മാ​ങ്ക​ത്തി​ൽ ഒ​എ​ൻ​വി​ക്ക് യുകെ ക​ണ്ട ഏ​റ്റ​വും വ​ലി​യ പാ​വ​ന സ്മ​ര​ണ​യും സം​ഗീ​താ​ദ​ര​വു​മാ​വും മ​ഹാ​ക​വി​യു​ടെ ആ​രാ​ധ​ക​വൃ​ന്ദ​ത്തോ​ടൊ​പ്പം വെ​ൽ​വി​നി​ൽ സ​മ​ർ​പ്പി​ക്കും.

തി​ക​ച്ചും സൗ​ജ​ന്യ​മാ​യി പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന സെ​വ​ൻ ബീ​റ്റ്സ് സം​ഗീ​തോ​ത്സ​വ​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ സ്റ്റീ​വ​നേ​ജി​ൽ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

യു​കെ​യി​ലെ നി​ര​വ​ധി സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളി​ൽ മാ​സ്റ്റ​ർ ഓ​ഫ് സെ​റി​മ​ണി​യാ​യി തി​ല​കം ചാ​ർ​ത്തി​യി​ട്ടു​ള്ള പ്ര​ശ​സ്ത ക​ലാ​കാ​രാ​യ സാ​ലി​സ്ബ​റി​യി​ൽ നി​ന്നു​ള്ള പ​പ്പ​ൻ, ലൂ​ട്ട​നി​ൽ നി​ന്നു​ള്ള വി​ന്യാ രാ​ജ്, വെ​യി​ൽ​സി​ൽ നി​ന്നു​ള്ള അ​രു​ൺ കോ​ശി, ല​ണ്ട​നി​ൽ നി​ന്നു​ള്ള ജി​ഷ്മാ മെ​റി എ​ന്നി​വ​ർ ഒ​ന്നി​ച്ച് അ​ണി​നി​ര​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും പരിപാടിക്ക് ഉണ്ട്.

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ങ്ങും ത​ണ​ലു​മാ​യി മാ​റി​യ സെ​വ​ൻ ബീ​റ്റ്‌​സ്, ജീ​വകാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യാ​ണ് സം​ഗീ​തോ​ത്സ​വ വ​രു​മാ​നം വി​നി​യോ​ഗി​ക്കു​ക.

സെ​വ​ൻ ബീ​റ്റ്‌​സ്​സ​ർ​ഗം സ്റ്റീ​വ​നേ​ജ് സം​യു​ക്ത ക​ലാ​നി​ശ അ​തി​സ​മ്പ​ന്ന​മാ​യ ദൃ​ശ്യ​ശ്ര​വ​ണ ക​ലാ​വി​രു​ന്നാ​വും ആ​സ്വാ​ദ​ക​ർ​ക്കാ​യി ഒ​രു​ക്കു​ക. യുകെയി​ലു​ള്ള ഏ​റ്റ​വും പ്ര​ഗ​ത്ഭ​രാ​യ സം​ഗീ​ത നൃ​ത്ത താ​ര​ങ്ങ​ളു​ടെ സ​ർ​ഗാത്മക പ്ര​തി​ഭ​യു​ടെ ആ​വ​നാ​ഴി​യി​ലെ​ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ൾ വേ​ദി​യി​ൽ പു​റ​ത്തെ​ടു​ക്കു​മ്പോ​ൾ ഉ​ള്ളു നി​റ​യെ ആ​ന​ന്ദി​ക്കു​വാ​നും ആ​സ്വ​ദി​ക്കു​വാ​നു​മു​ള്ള ഒ​രു മെ​ഗാക​ലാവ​സ​ന്ത​മാ​വും സ്റ്റീ​വ​നേ​ജ് വെ​ൽ​വി​നി​ൽ വി​രി​യു​ക.

സം​ഗീ​ത വി​രു​ന്നും സം​ഘാ​ട​ക മി​ക​വും ഒ​പ്പം ജീ​വ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​വും കൊ​ണ്ട് യു​കെ മ​ല​യാ​ളി​ക​ൾ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​തോ​ത്സ​വത്തിന്‍റെ ​ഭാ​ഗ​മാ​കു​വാ​ൻ എല്ലാവ​രെ​യും ക്ഷ​ണിക്കുന്നതായി സംഘാടകർ അറിയിച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സണ്ണിമോൻ മത്തായി: 077279 93229, ഡോ. ശിവകുമാർ: 074742 6997, ജോമോൻ മമ്മൂട്ടി: 079304 31445, മനോജ് തോമസ്: 07846475589, അപ്പച്ചൻ കണ്ണഞ്ചിറ: 07737 956977.

വേ​ദി​യു​ടെ വി​ലാ​സം: CIVIC CENTRE ,WELWYN , STEVENAGE, AL6 9ER.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.