• Logo

Allied Publications

Americas
കെ.​ജെ.​യേ​ശു​ദാ​സി​നെ ഡാ​ള​സി​ലെ വ​സ​തി​യി​ൽ സ​ന്ദ​ർ​ശി​ച്ച് മോ​ഹ​ൻ​ലാ​ൽ
Share
ഡാ​ള​സ് : ഗാ​ന​ഗ​ന്ധ​ർ​വ​ൻ കെ.​ജെ. യേ​ശു​ദാ​സി​നെ ഡാ​ള​സി​ലെ വ​സ​തി​യി​ൽ സന്ദർശിച്ച് നടൻ മോ​ഹ​ൻ​ലാ​ൽ.​ ഈ​യി​ടെ​യാ​ണ് ഡാ​ള​സി​ലെ വ​സ​തി​യി​ൽ ഗാ​ന​ഗ​ന്ധ​വ​ൻ യേ​ശു​ദാ​സി​ന്‍റെ 84 മ​ത് ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ച​ത്.

യേ​ശു​ദാ​സി​നെ കാ​ണാ​ൻ മോ​ഹ​ൻ​ലാ​ൽ എ​ത്തി​യ​ത്​ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​മാ​യ ര​ണ്ട് അ​തു​ല്യ പ്ര​തി​ഭ​ക​ളെ ഒ​രേ ഫ്രെ​യി​മി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​ർ.​ ഗാ​ന​ഗ​ന്ധ​ർ​വ​ന്‍റെ വ​സ​തി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കു ഒ​പ്പ​മാ​ണ്. പ്രി​യ​പ്പെ​ട്ട ദാ​സേ​ട്ട​നെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ ചെ​ന്ന് കാ​ണാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ൽ എ​ന്ന കു​റി​പ്പോ​ടെ മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു.

സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്ര​മാ​യ ബ​റോ​സി​ന്‍റെ ഭാ​ഗ​മാ​യി അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു മോ​ഹ​ൻ​ലാ​ൽ.​ മാ​ർ​ച്ച് 28ന് ​റി​ലീ​സ് ചെ​യ്യു​ന്ന ബ​റോ​സ് ത്രീ​ഡി​യി​ലാ​ണ് ഒ​രു​ങ്ങു​ന്ന​ത്.​ ര​ണ്ട് ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. വാ​സ്കോ​ഡ ഗാ​മ​യു​ടെ നി​ധി സൂ​ക്ഷി​പ്പു​കാ​ര​നാ​യ ഭൂ​ത​മാ​ണ് ബ​റോ​സ്.​ നാ​നൂ​റു വ​ർ​ഷ​മാ​യി നി​ധി​ക്ക് കാ​വ​ലി​രി​ക്കു​ന്ന ബ​റോ​സ് അ​തി​ന്‍റെ യ​ഥാ​ർഥ അ​വ​കാ​ശി​യെ​യാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. നി​ധി തേ​ടി ഒ​രു കു​ട്ടി ബ​റോ​സി​ന് മു​ന്നി​ലെ​ത്തു​ന്ന​താ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.