• Logo

Allied Publications

Europe
ഫി​സ്‌​ബോ​റോ സ്‌​നേ​ഹ​കൂ​ട്ടാ​യ്മ ന​ൽ​കു​ന്ന വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം ഞാ​യ​റാ​ഴ​ച
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ഫി​സ്‌​ബോ​റോ സ്‌​നേ​ഹ​കൂ​ട്ടാ​യ്മ നി​ർ​മി​ച്ച് ന​ൽ​കു​ന്ന മൂ​ന്നാ​മ​തെ വീ​ടി​ന്‍റെ വെ​ഞ്ചി​രി​പ്പും താ​ക്കോ​ൽ ദാ​ന​വും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് കോ​ത​മം​ഗ​ലം വ​ടാ​ട്ടു​പാ​റ​യി​ൽ ന​ട​ക്കും.

ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ്, കോ​ത​മം​ഗ​ലം എം​എ​ൽ​എ ആ​ന്‍റ​ണി ജോ​ൺ എ​ന്നി​വ​ർ വി​ശി​ഷ്ട​തി​ഥി​ക​ളാ​യി​രി​ക്കും. വ​ടാ​ട്ടു​പാ​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി റ​വ. ഫാ. ​ജേ​ക്ക​ബ് വ​ട​ക്കും​പ​റ​മ്പി​ൽ വെ​ഞ്ചി​രി​പ്പി​ന് നേ​ത്ര​ത്വം ന​ൽ​കും.

സാ​മൂ​ഹി​ക, രാ​ഷ്‌​ടീ​യ, സാം​സ്‌​കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. ഫി​സ്ബ​റോ സ്നേ​ഹ​കൂ​ട്ടാ​യ്‍​മ​യെ പ്ര​ധി​നി​ധീ​ക​രി​ച്ചു കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ൾ സ​ന്നി​ഹി​ത​രാ​യി​രി​ക്കും.

എ​റ​ണാ​കു​ളം കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ വ​ടാ​ട്ടു​പാ​റ​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രു കു​ടും​ബ​ത്തി​നാ​ണ് സ്നേ​ഹ​കൂ​ട്ട​യ്മ ഭ​വ​നം ഒ​രു​ക്കു​ന്ന​ത്. സ്ട്രോ​ക്ക് വ​ന്ന് കി​ട​പ്പി​ലാ​യ കു​ടും​ബ​നാ​ഥ​ന്‍റെ ദൈ​ന്യം ദി​ന കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​തി​ന് ഒ​രാ​ളു​ടെ സ​ഹാ​യം വേ​ണ്ട​തി​നാ​ൽ ഭാ​ര്യ​യ്ക്കും ജോ​ലി​ക്ക്‌ പോ​കു​വാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

പ്ല​സ് വ​ണ്ണി​നും ആ​റാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന ര​ണ്ട് കു​ട്ടി​ക​ൾ ഉ​ണ്ട്. ചി​കി​ത്സ​യ്ക്കും കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തി​നും ബു​ദ്ധി​മു​ട്ടു​ന്ന കു​ടും​ബം നാ​ട്ടു​കാ​രു​ടെ ന​ല്ല മ​ന​സു​കൊ​ണ്ടാ​ണ് ജീ​വി​ക്കു​ന്ന​ത്.

അ​യ​ർ​ല​ൻ​ഡി​ലെ ഫി​ബ്സ്ബോ​റോ സ്‌​നേ​ഹ​കൂ​ട്ടാ​യ്മ 2020ൽ ​ഇ​ടു​ക്കി ഉ​പ്പു​തോ​ട്ടി​ലും 2022ൽ ​എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ള​പ്പു​റ​ത്തും വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു. കോ​വി​ഡ്, പ്ര​ള​യം, ചി​ക​ത്സാ​സ​ഹാ​യം എ​ന്നി​വ​യ്ക്കാ​യി 10 ല​ക്ഷ​ത്തോ​ളം രൂ​പ​യും ന​ൽ​കി.

അ​യ​ർ​ൻ​ഡി​ലെ കേ​ര​ള ഹൌ​സ് കാ​ർ​ണി​വ​ൽ, മൈ​ൻ​ഡ് മെ​ഗാ മേ​ള ന​ട​ത്തി​യ ഫു​ഡ് സ്റ്റാ​ളു​ക​ളി​ൽ നി​ന്നും ല​ഭി​ച്ച തു​ക, വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ ന​ൽ​കി​യ സ​ഹാ​യം തു​ട​ങ്ങി​യ​വ കൊ​ണ്ടാ​ണ് ഇ​ത്ത​രം ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന​ത്.

2005 മു​ത​ൽ ഡ​ബ്ലി​നി​ലെ ഫി​സ്‌​ബോ​റോ പ്ര​ദേ​ശ​ത്തു താ​മ​സി​ച്ചി​രു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഫി​സ്‌​ബോ​റോ സ്‌​നേ​ഹ​കൂ​ട്ടാ​യ്മ. ഈ ​സ്‌​നേ​ഹ​കൂ​ട്ടാ​യ്മ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​പ്രി​യ​പ്പെ​ട്ട​വ​ക്കും ഫി​സ്‌​ബോ​റോ സ്‌​നേ​ഹ​കൂ​ട്ടാ​യ്മ ന​ന്ദി അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.