സ്റ്റീവനേജ്: കഴിഞ്ഞ ആറു വർഷങ്ങളായി സംഗീതനൃത്ത സദസുകളൊരുക്കി യുകെയിലെ മലയാളി കലാഹൃദയങ്ങളിൽ ഇടംപിടിക്കുകയും, ചാരിറ്റി ഈവന്റ് എന്നനിലയിൽ നിരവധി കുടുംബങ്ങൾക്ക് കൈത്താങ്ങുകയും ചെയ്ത സെവൻ ബീറ്റ്സ് സംഗീതോത്സവ വേദിക്കു ’ഹെൽത്ത് ആൻഡ് സേഫ്റ്റി’ സാങ്കേതികത്വ കാരണങ്ങളാൽ മാറ്റം വരുത്തി.
സ്റ്റീവനേജിനടുത്ത വിശാലമായ ഓഡിറ്റോറിയവും, മറ്റു സവിശേഷതകളും, പാർക്കിംഗ് സൗകര്യവുമുള്ള വെൽവിൻ സിവിക്ക് സെന്ററിലേക്കാണ് വേദി മാറ്റിയിരിക്കുന്നത്. സൗജന്യപ്രവേശനം നൽകുന്ന സെവൻ ബീറ്റ്സിന്റെ ഏഴാം സീസണിന് മുൻ നിശ്ചയപ്രകാരം ഫെബ്രുവരി 24നു ശനിയാഴ്ച തന്നെ അരങ്ങേറും.
സെവൻ ബീറ്റ്സിന്റെ സംഗീതനൃത്ത അരങ്ങുകൾ കലാസ്വാദകർക്കിടയിൽ നേടിയ സ്വീകാര്യതയിൽ ഏഴാം വർഷത്തിലേക്കുള്ള ജൈത്ര യാത്രയിൽ ഇത്തവണ പങ്കാളിളാവുക പ്രമുഖ സാസ്കാരികസാമൂഹിക മലയാളി കൂട്ടായ്മയായ സർഗം സ്റ്റീവനേജ് ആണ്.
മലയാള ഭാഷയ്ക്കു നിരവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച അന്തരിച്ച പത്മഭൂഷൺ ഒഎൻവി കുറുപ്പ് മാഷിന്റെ അനുസ്മരണവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ നിരവധി ഗാനങ്ങൾ കോർത്തിണക്കി പാവന സ്മരണയും സംഗീതാദദരവും തദവസരത്തിൽ അർപ്പിക്കും.
യുകെയിലെ നിരവധി സ്റ്റേജ് പ്രോഗ്രാമുകളിൽ ആംഗറിംഗിൽ താരശോഭ ചാർത്തിയിട്ടുള്ള കലാകാരായ സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ, ലൂട്ടനിൽ നിന്നുള്ള വിന്യാ രാജ്, വെയിൽസിൽ നിന്നുള്ള അരുൺ കോശി, ലണ്ടനിൽ നിന്നുള്ള ജിഷ്മാ മെറി എന്നിവർ സദസ്സിനെ തങ്ങളുടെ സരസവും ആകർഷകവുമായ വാക്തോരണിയിലൂടെ കൈയിലെടുക്കും.
സദസിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്തനൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന ചുവടുകളും, ഭാവപകർച്ചകളും, മുദ്രകളും, ഒപ്പം സദസിനെ അത്ഭുതസ്തബ്ധരാക്കുന്ന ആകർഷകങ്ങളായ വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുള്ള സുവർണാവസരമാവും വേദി സമ്മാനിക്കുക.
സെവൻ ബീറ്റ്സ്സർഗം സംയുക്ത കലാനിശ
അതിസമ്പന്നമായ ദൃശ്യശ്രവണ കലാവിരുന്നാവും ആസ്വാദകർക്കായി ഒരുക്കുക. യുകെയിലുള്ള ഏറ്റവും പ്രഗത്ഭരായ സംഗീത നൃത്ത താരങ്ങളുടെ സർഗാൽമക പ്രതിഭയുടെ ആവനാഴിയിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുമ്പോൾ ഉള്ളു നിറയെ ആനന്ദിക്കുവാനും ആസ്വദിക്കുവാനുമുള്ള ഒരു മെഗാ കലാ വിരുന്നാവും സ്റ്റീവനേജ് വെൽവിനിൽ ഒരുങ്ങുക.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്സ് സംഗീതോത്സവത്തിന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സണ്ണിമോൻ മത്തായി: 07727 993229, ഡോ ശിവകുമാർ:0747426997, ജോമാൻ മാമ്മൂട്ടിൽ: 07930431445, മനോജ് തോമസ്: 07846 475589
വേദിയുടെ വിലാസം: CIVIC CENTRE ,WELWYN , STEVENAGE, AL6 9ER
|