• Logo

Allied Publications

Middle East & Gulf
കേളി കലാ സാംസ്കാരിക വേദിയുടെ ഒന്നാംഘട്ടം തകർത്താടി
Share
റിയാദ് : കേളി കലാ സാംസ്കാരിക വേദിയുടെ 23ാം വാർഷികത്തിന്‍റെ ഒന്നാംഘട്ടം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. റിയാദ് ശിഫയിലെ റിമാസ് ഓഡിറ്റോറിയത്തിൽ രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച പരിപാടികൾ രാത്രി ഒരുമണിവരെ നീണ്ടു നിന്നു. രണ്ട് ഓഡിറ്റോറിയങ്ങളിലായി തിങ്ങി നിറഞ്ഞ പ്രവാസി സമൂഹത്തെ സാക്ഷി നിർത്തി കേളി കലാകാരന്മാർ അവതരിപ്പിച്ച വിസ്മയ കാഴ്ച്ചകൾ ഒന്നിനൊന്ന് മികച്ചതായി.

പഴയതും പുതിയതുമായ കേരളീയ കലാരൂപങ്ങളും പുത്തൻ തലമുറകളുടെ അഭിരുചിക്കനുസരിച്ചുള്ള കലകളും കോർത്തിണക്കി കേളിയുടെയും കുടുംബ വേദിയുടെയും അംഗങ്ങൾ അരങ്ങിൽ തകർത്താടി.

കലാ സാംസ്കാരിക ജീവകരുണ്യ മേഖലകളിൽ കഴിഞ്ഞ കാലങ്ങളിൽ കേളി നടത്തിയ പ്രവർത്തനങ്ങൾ വരച്ചു കാട്ടിയ ചിത്ര പ്രദർശനം പ്രധാന വേദിയുടെ കവാടത്തിൽ ഒരുക്കിയത് ശ്രദ്ധേയമായി.

വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം ദേശാഭിമാനി വാരികയുടെ പത്രാധിപരും പ്രമുഖ സാഹിത്യകാരനുമായ ഡോക്ടർ കെ പി മോഹനൻ ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ കൂട്ടായ് ആമുഖ പ്രസംഗം നടത്തി. കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സമിതി അംഗങ്ങളായ ജോസഫ് ഷാജി, ടിആർ സുബ്രഹ്മണ്യൻ, കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, റിയാദ് മീഡിയ ഫോറം പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ, ലോക കേരള സഭാ അംഗം ഇബ്രാഹിം സുബ്ഹാൻ, ജോസഫ് അതിരുങ്കൽ, നവയുഗം സെക്രട്ടറി വിനോദ്, ഐ പി ഉസ്മാൻ കോയ, കേളിദിനം പ്രയോജകരായ ഫ്യൂച്ചർ എജ്യുക്കേഷൻ, സിറ്റി ഫ്ലവർ, ഹനാഡി അൽ ഹാർബി ട്രേഡിംഗ് ആൻഡ് കോൺട്രാക്ടിംഗ് എസ്റ്റാബ്ലിഷ്മെന്റ്, അബ്രീസ് യുണൈറ്റഡ് കോൺട്രാക്ടിംഗ് അദ് വ അൽ സുഗ്ഗ, ക്രിസ്റ്റൽ ഗ്രൂപ്പ്, ഫോക്കസ് ലൈൻ, മിർസാദ് ബിൽഡിംഗ് മെറ്റീരിയൽസ്, സീയെം ഗ്രൂപ്പ്, ഗ്ലോബൽ ട്രാവൽ ആൻഡ് ടൂറിസം കമ്പനി, ലുലു, ലുഹ ഗ്രൂപ്പ്, ബാബ് അൽ മുകബ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘാടക സമിതി കൺവീനർ മധു ബാലുശ്ശേരി നന്ദിയും പറഞ്ഞു.

സംഘാടക സമിതിയുടെ സ്വാഗതഗാനത്തോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. മലാസ്, ന്യൂ സനയ്യ, സനയ 40 ഏരിയ കമ്മിറ്റികൾ അവതരിപ്പിച്ച നാടകങ്ങൾ, നിരവധി ക്ലാസിക്കൽ സെമി ക്ലാസിക്കൽ നൃത്തരൂപങ്ങൾ, സിനിമാറ്റിക് ഡാൻസ്, മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങൾ ഉൾപ്പെട്ട മ്യൂസിക് ചെയിൻ പ്രോഗ്രാം, മനോഹരങ്ങളായ നാടൻ പാട്ടുകൾ, കുടുംബവേദിയിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ നൃത്ത കലാരൂപങ്ങൾ, നസീം ഏരിയ കമ്മറ്റി അവതരിപ്പിച്ച വില്ലുവണ്ടി ആവിഷ്കാരം, ബത്ത ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറബിക് ഡാൻസ്, ഒപ്പന,സുലൈ ഏരിയ കമ്മിറ്റി അവതരിപ്പിച്ച സൂഫി ഡാൻസ് കൂടാതെ അൽഖർജ്, അസീസിയ, ഉമ്മുൽ ഹമാം, റോദ ഏരിയ കമ്മിറ്റികൾ അവതരിപ്പിച്ച നിരവധി കലാരൂപങ്ങളും, ഇ കെ രാജീവൻ, സീബ കൂവോട്, ബേബി ചന്ദ്രകുമാർ എന്നിവരുടെ നേതൃത്വത്തിൽ ന്യൂ സനയ്യ ഏരിയ അവതരിപ്പിച്ച കേരളീയ കലാരൂപങ്ങളെ കോർത്തിണക്കിയുള്ള കേരളീയം പരിപാടിയും അരങ്ങേറി. തുടർന്ന് റിയാദിലെ കലാകാരന്മാർ ഒരുക്കിയ ഗാനമേള മൂന്ന് മണിക്കൂറോളം നീണ്ടു നിന്നു.

അ​ലൈ​ൻ മ​ല​യാ​ളി സ​മാ​ജ​ത്തി​ന് ന​വ​നേ​തൃ​ത്വം.
അ​ബു​ദാ​ബി: അ​ലൈ​ൻ മ​ല​യാ​ളി സ​മാ​ജ​ത്തി​ന് പു​തി‌‌​യ നേ​തൃ​ത്വം. പ്ര​സി​ഡ​ന്‍റാ​യി ഡോ. ​സു​നീ​ഷ് കൈ​മ​ല തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
വി​മാ​ന​യാ​ത്രി​ക​ർ​ക്കാ​യി ബ​സ് സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും: കെ.​ബി. ഗ​ണേ​ഷ്‌​കു​മാ​ർ.
അ​ബു​ദാ​ബി: വി​മാ​ന​സ​മ​യ​മ​നു​സ​രി​ച്ച് ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കി പ്ര​വാ​സി​ക​ൾ​ക്കാ​യി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് പു​തി​യ ബ​സ് സ​ർ​വീ​സു​ക​ൾ ആ
അ​ണ​ങ്കൂ​ർ പ്രീ​മി​യ​ർ ലീ​ഗ്: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
ദു​ബാ​യി: അ​ണ​ങ്കൂ​ർ മേ​ഖ​ല​യി​ൽ നി​ന്നും യു​എ​ഇ​യി​ൽ താ​മ​സ​മാ​ക്കി​യ താ​ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഈ ​മാ​സം 22, 23 തീ​യ​തി​ക​ളി​ൽ ദു​ബാ​യി​യി​ൽ വ​ച്ച
അ​ഹ്‌​ല​ൻ റം​സാ​ൻ പ്ര​ഭാ​ഷ​ണം വെ​ള്ളി​യാ​ഴ്ച.
ദോ​ഹ: ബി​ൻ സൈ​ദ് ഇ​സ്‌​ലാ​മി​ക് ക​ൾ​ച​റ​ൽ സെ​ന്‍റ​ർ മ​ല​യാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഹ്‌​ല​ൻ റം​സാ​ൻ പ്ര​ഭാ​ഷ​ണം വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ
സൗ​ദി​യി​ൽ കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച് ഭി​ക്ഷാ​ട​നം; 14 പേ​ർ പി​ടി​യി​ൽ.
റി​യാ​ദ്: സൗ​ദി​യി​ലെ റോ​ഡു​ക​ളി​ലും പൊ​തു​ഇ​ട​ങ്ങ​ളി​ലും ഭി​ക്ഷാ​ട​ന​ത്തി​നാ​യി കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച 14 പേ​രെ റി​യാ​ദി​ൽ അ​റ​സ്റ്റ് ചെ​യ്തു.