• Logo

Allied Publications

Americas
ക​വി​താ​പു​ര​സ്കാ​ര​ത്തി​ന് സൃ​ഷ്‌​ടി​ക​ൾ ക്ഷ​ണി​ക്കു​ന്നു
Share
ഡാ​ള​സ്: കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സ് ര​ണ്ടാ​മ​ത്‌ മ​ന​യി​ൽ ജേ​ക്ക​ബ് സ്മാ​ര​ക ക​വി​താ​പു​ര​സ്കാ​ര​ത്തി​ന് സൃ​ഷ്ടി​ക​ൾ ക്ഷ​ണി​ക്കു​ന്നു. ഡാ​ള​സി​ലെ മ​ല​യാ​ളി എ​ഴു​ത്തു​കാ​രു​ടെ​യും സാ​ഹി​ത്യാ​സ്വാ​ദ​ക​രു​ടെ​യും സം​ഘ​ട​ന​യാ​യ കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സ് 2022 മു​ത​ലാ​ണ് ക​വി​താ​അ​വാ​ർ​ഡ് ന​ൽ​കി തു​ട​ങ്ങി​യ​ത്.

30 വ​ർ​ഷ​മാ​യി ഡാ​ള​സ് കേ​ന്ദീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള ലി​റ്റ​റ​റി സൊ​സൈ​റ്റി ഡാ​ള​സി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റും പ്ര​വാ​സി മ​ല​യാ​ള​ക​വി​യു​മാ​യ മ​ന​യി​ൽ ജേ​ക്ക​ബി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ഈ ​വാ​ർ​ഷി​ക അ​വാ​ർ​ഡ്‌ ന​ൽ​ക​പ്പെ​ടു​ന്ന​ത്‌.

വി​ജ​യി​ക്ക് 250 യു​എ​സ്‌ ഡോ​ള​റും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും മാ​ർ​ച്ച്‌ ഏ​പ്രി​ൽ മ​സ​ങ്ങ​ളി​ൽ ഡാ​ള​സി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ വ​ച്ചു ന​ൽ​ക​പ്പെ​ടും. 2022ലെ ​പു​ര​സ്കാ​രം ല​ഭി​ച്ച​ത് ഡോ. ​മാ​ത്യു ജോ​യ്സി​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ "മാ​നി​ന്‍റെ മാ​തൃ​രോ​ദ​നം' എ​ന്ന ചെ​റു​ക​വി​ത​യാ​ണ്‌ അ​ഞ്ചം​ഗ ജ​ഡ്ജിം​ഗ്‌ പാ​ന​ൽ തെ​ര​ഞ്ഞെ​ടു​ത്ത​ത്‌.

ര​ച​ന​ക​ൾ മ​ത​സ്പ​ര്‍​ധ വ​ള​ർ​ത്തു​ന്ന​തോ ക​ക്ഷി രാ​ഷ്ട്രീ​യ​പ​ര​മാ​യ​തോ വ്യ​ക്തി​ഹ​ത്യ ന​ട​ത്തു​ന്ന ത​ര​ത്തി​ലോ ആ​ക​രു​തെ​ന്ന് പൊ​തു​നി​ബ​ന്ധ​ന​ക​ളു​ണ്ട്. മ​ല​യാ​ള​പ​ദ്യ ഗ​ദ്യ​ക​വി​ത​ക​ൾ ആ​ണു പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്‌.

അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും വ​സി​ക്കു​ന്ന മ​ല​യാ​ള ക​വി​ക​ൾ​ക്ക് ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. ഒ​രു വ​ർ​ഷം അ​യ​ച്ചു​ത​ന്ന കൃ​തി മ​റ്റൊ​രു വ​ർ​ഷം സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ക​ഴി​ഞ്ഞ​കാ​ല മ​ന​യി​ൽ പു​ര​സ്കാ​ര ജേ​താ​ക്ക​ൾ​ക്കോ കെ​എ​ൽ​എ​സ് 202425 പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കോ മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​നു​വ​ദ​നീ​യ​മ​ല്ല.

അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം കെ​എ​ൽ​എ​സ് ഫേ​സ്ബു​ക്ക്‌ പേ​ജി​ലും വെ​ബ്സൈ​റ്റി​ലും ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും. ഒ​രാ​ളി​ൽ നി​ന്നു ഒ​രു ക​വി​ത മാ​ത്ര​മേ മ​ത്സ​ര​ത്തി​നാ​യി സ്വീ​ക​രി​ക്കും.

അ​വ​സാ​ന തീ​യ​തി: ഫെ​ബ്രു​വ​രി 29. കൃ​തി​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം: klsdallas90@gmail.com

കൂടുതൽ വിവരങ്ങൾക്ക്: ഷാജു ജോൺ(കെഎൽഎസ് പ്രസിഡന്‍റ് 469 274 6501, ഹരിദാസ് തങ്കപ്പൻ കെഎൽഎസ് സെക്രട്ടറി 214 763 3079).

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍