കുവൈറ്റ് സിറ്റി: സാരഥി കുവൈറ്റ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അഹമ്മദി ഏരിയാ സമിതിയുടെ നേതൃത്വത്തിൽ പുനഹാ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു .
ബിഇസി മാർക്കറ്റിംഗ് വിഭാഗം മാനേജർ രാംദാസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ജ്യോതി രാജ് ടൂർണമെന്റിന് നേതൃത്വം നൽകി. സ്മാഷ് അക്കാദമി ഇൻഡോർ കോർട്ടിൽ നടന്ന ടൂർണമെന്റ്, അണ്ടർ 14 കാറ്റഗറി കേരള ചാമ്പ്യൻ മാസ്റ്റർ വരുൺ ശിവ സജിത്തുമായി നടന്ന പ്രദർശന മത്സരത്തോടെയാണ് ആരംഭിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നും മൂന്ന് വ്യത്യസ്ത വിഭാഗങ്ങളിൽ ആയി 250 ൽ പ്പരം താരങ്ങൾ പങ്കെടുത്തു. ടൂർണമെന്റ് ഓപ്പൺ വിഭാഗം ലോവർ ഇന്റർമീഡിയറ്റിൽ റൂഫസ് & അയൂബ് സഖ്യവും, ഹയർ ഇന്റർമീഡിയറ്റിൽ സുനീർ & ഉല്ലാസ് സഖ്യവും, എബോവ് 85 വിഭാഗത്തിൽ സുബിൻ & ബിനോയ് സഖ്യവും ചാംപ്യന്മാരായി.
സാരഥി ഇൻട്രാ വിഭാഗം ടൂർണമെന്റിൽ 50 പോയിന്റ് കരസ്ഥമാക്കി ഫഹാഹീൽ യൂണിറ്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 40 പോയിന്റോടു കൂടി ഹസാവി ഈസ്റ്റ് യൂണിറ്റ് രണ്ടാം സ്ഥാനത്തും, 12.5 പോയിന്റോടുകൂടി മംഗഫ് ഈസ്റ്റ് യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.
സാരഥി ഇൻട്രാ അണ്ടർ17 വിഭാഗത്തിൽ സ്വാമിനാഥൻ അരുൺ & സുഹിത് കരയിൽ സുഹാസ് സഖ്യവും, ഇൻട്രാ വനിതവിഭാഗത്തിൽ ശിൽപ കാട്ടുങ്ങൽ & സന്ധ്യ ഷിജിത് സഖ്യവും, ഇൻട്രാ പുരുഷവിഭാഗത്തിൽ വരുൺ ശിവ & പ്രശാന്ത് ചിദംബരൻ സഖ്യവും ചാമ്പ്യൻമാരായി.
മനു കെ. മോഹനന്റെ അധ്യക്ഷതയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സാരഥി പ്രസിഡന്റ് കെ. ആർ അജി, ട്രഷറർ ശ്രീ ദിനു കമൽ, ജോയിന്റ് സെക്രട്ടറി റിനു ഗോപി, ജോയിന്റ് ട്രഷറർ അരുൺ സത്യൻ, അഹമ്മദി യൂണിറ്റ് കൺവീനർ ഉണ്ണികൃഷ്ണൻ , യൂണിറ്റ് സെക്രട്ടറി സജി പെരുമ്പാവൂർ, യൂണിറ്റ് ട്രഷറർ അജിത് കുമാർ, യൂണിറ്റ് വനിതാ വേദി കൺവീനർ കനക അനിൽകുമാർ, സെക്രട്ടറി പ്രജില ബിൻസി, സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ, ട്രസ്റ്റ് സെക്രട്ടറി ജിതിൻ ദാസ്, ജോയിൻറ് സെക്രട്ടറി മജ്ഞു സുരേഷ്, മുൻ അഡ്വസ്സറി ബോർഡ് അംഗം സി.എസ് ബാബു, ജിതേഷ് എം പി , എന്നിവർ സമ്മാന വിതരണം നിർവഹിച്ചു.
|