• Logo

Allied Publications

Middle East & Gulf
അബുദാബിയിൽ കേരളഫെസ്റ്റ് വെള്ളിയാഴ്ച മുതൽ
Share
അ​ബു​ദാ​ബി: കെ​എം​സി​സി സം​ഘ​ടി​ക്കു​ന്ന ദ് ​കേ​ര​ള ഫെ​സ്റ്റ് ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ൽ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ൽ ന​ട​ക്കും. കേ​ര​ള​ത്തി​ലെ 14 ജി​ല്ല​ക​ളു​ടെ​യും ക​ല​യും സം​സ്കാ​ര​വും കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വി​നോ​ദ, വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​നു കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ലാ​രൂ​പ​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ഘോ​ഷ​യാ​ത്ര. 6.30ന് ​ഉ​ദ്ഘാ​ട​നം. ഡി​ജെ ഫ്യൂ​ഷ​ൻ, ചെ​ണ്ട മി​ക്സ് എ​ന്നി​വ​യ്ക്കു ശേ​ഷം രാ​ത്രി എ​ട്ടി​ന് സൂ​ഫി സം​ഗീ​ത നി​ശ​യും ആ​ദ്യ ദി​ന​ത്തി​ൽ ന​ട​ക്കും.

കാ​സ​ർ​കോ​ട് മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള ത​നി നാ​ട​ൻ രു​ചി​ക്കൂ​ട്ടു​ക​ൾ അ​ണി​നി​ര​ക്കു​ന്ന ഫു​ഡ് സ്ട്രീ​റ്റ്. വീ​ടെ​ന്ന സ്വ​പ്ന​ത്തി​ലേ​ക്കു പ്ര​വാ​സി​ക​ളെ അ​ടു​പ്പി​ക്കു​ന്ന പ്രോ​പ്പ​ർ​ട്ടി എ​ക്സ്പോ, മീ​ഡി​യ ടോ​ക് ഷോ, ​കി​ഡ്സ് കാ​ർ​ണി​വ​ൽ തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ മൂ​ന്നാം ദി​വ​സ​മാ​ണ്. വ്യാ​പാ​രം, ടൂ​റി​സം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ 25 സ്റ്റാ​ളു​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

വി​വി​ധ ചാ​ന​ലു​ക​ളി​ലെ പ്ര​ധാ​ന അ​വ​താ​ര​ക​രാ​യ ഷാ​നി പ്ര​ഭാ​ക​ർ, പ്ര​മോ​ദ് രാ​മ​ൻ, പി.​ജി.​സു​രേ​ഷ്കു​മാ​ർ, ഹാ​ഷ്മി താ​ജ് ഇ​ബ്രാ​ഹിം, മാ​തു സ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന മീ​ഡി​യ ടോ​ക്ക് ഷോ​യി​ൽ പ്രേ​ക്ഷ​ക​ർ​ക്ക് ചോ​ദ്യം ചോ​ദി​ക്കാം.

രാ​ത്രി ടീം ​മ​റി​മാ​യം അ​വ​ത​രി​ക്കു​ന്ന കോ​മ​ഡി ഷോ​യും അ​ര​ങ്ങേ​റും. പ​തി​നാ​യി​ര​ത്തോ​ളം പേ​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​വേ​ശ​ന കൂ​പ്പ​ൺ ന​റു​ക്കെ​ടു​പ്പും സ​മ്മാ​ന​ദാ​ന​വും ഉ​ണ്ടാ​കും .കാ​ർ ആ​ണ് മെ​ഗാ സ​മ്മാ​നം.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​ബു​ദാ​ബി കെ​എം​സി​സി പ്ര​സി​ഡ​ന്‍റ് ഷു​ക്കൂ​റ​ലി ക​ല്ലു​ങ്ങ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ​ച്ച്.​യൂ​സ​ഫ്, അ​ൻ​വ​ർ ചു​ള്ളി​മു​ണ്ട, ഷാ​ന​വാ​സ് പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.