• Logo

Allied Publications

Europe
ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സംഘടിപ്പിക്കുന്ന വെ​​ബിനാർ 20ന്
Share
കേം​ബ്രി​ഡ്ജ്: എ​ൻഎംസി മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ചു​ള്ള "പെ​രു​മാ​റ്റ​ച്ച​ട്ടം, അ​ച്ച​ട​ക്ക നി​യ​മ​ങ്ങ​ൾ, നഴ്സിംഗ് പ്ര​ഫ​ഷ​ണ​ലി​സം’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ യു​കെ​യി​ലെ നഴ്സിംഗ്, മി​ഡ്വൈ​ഫ​റി പ്രഫ​ഷ​നു​ക​ൾ​ക്ക് ഏ​റെ വി​ജ്ഞാ​ന​പ്ര​ദ​മാ​യ ഓ​ൺ​ലൈ​ൻ ച​ർ​ച്ച​ക​ളും, സെ​മി​നാ​റും "സൂം’ ​വെ​ബിനാ​റി​ലൂ​ടെ ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. യുകെയി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ ജോ​ലി​സ്ഥ​ല​ത്തും, ഹൗ​സിംഗ് മേ​ഖ​ല​യി​ലും നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ സൗ​ജ​ന്യ നി​യ​മ സ​ഹാ​യ​വും, ഗൈ​ഡ​ൻ​സും ന​ൽ​കു​വാ​ൻ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​യാ​ണ് ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ.

യു ​കെ​യി​ലെ നഴ്സിംഗ്, മി​ഡ്വൈ​ഫ​റി പ്രഫ​ഷ​ണനലു​ക​ളു​ടെ റെ​ഗു​ലേ​റ്റ​റി ബോ​ഡി​യാ​യ നഴ്സിംഗ് ആ​ൻ​ഡ് മി​ഡ്വൈ​ഫ​റി കൗ​ൺ​സി​ൽ (എ​ൻ​എം​സി), വി​ദ്യാ​ഭ്യാ​സം, പ​രി​ശീ​ല​നം, പെ​രു​മാ​റ്റം,പ​രി​ച​ര​ണം എ​ന്നി​വ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​വ​രു​ടെ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ പ്രാ​പ്യ​മാ​ക്കു​ന്ന​തി​നാ​യി പ്ര​ഫ​ഷ​ണ​ൽ രൂ​പ​രേ​ഖ ന​ൽ​കു​ക​യും, ഈ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ, അ​ന്വേ​ഷി​ക്കാ​നും അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​ധി​കാ​ര​മു​ള്ള ഓ​ർ​ഗ​നൈ​സേ​ഷ​നാ​ണ്.

ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ന്‍റെ ലീ​ഗ​ൽ ടീ​മാ​യ കൗ​ൺ​സി​ല​ർ ബൈ​ജു തി​ട്ടാ​ല, ഷി​ന്‍റെ പൗ​ലോ​സ്, ജി​യോ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പാ​ന​ൽ, അ​നു​ബ​ന്ധ​മാ​യ വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ൽ​കു​വാ​നും, പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കു​വാ​നും, സ​മാ​ന​മാ​യ മേ​ഖ​ല​ക​ളി​ൽ നേ​ടി​യ ത​ങ്ങ​ളു​ടെ അ​നു​ഭ​വ സ​മ്പ​ത്തും, നി​യ​മ പാ​ണ്ഡി​ത്യ​വും, അ​ച്ച​ട​ക്ക നി​യ​മ​ങ്ങ​ളു​ടെ​യും, മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ഗ്രാ​ഹ്യ​വും അ​മൂ​ല്യ​മാ​യ മാ​ർ​ഗനി​ർ​ദ്ദേ​ശം ന​ൽ​കാ​നു​ത​കും.

ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള നി​യ​മ വി​ദ​ഗ്ധ​രെ​യും പ്രാ​ക്ടീ​ഷ​ണ​ർ​മാ​രെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന​തി​ലൂ​ടെ, ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ​ഠ​ന പ​രി​ശീ​ല​ന കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നു​മു​ള്ള ഒ​രു പ്ലാ​റ്റ് ഫോം ​സൃ​ഷ്ടി​ക്കു​വാ​ൻ വെ​ബി​നാ​ർ ല​ക്ഷ്യ​മി​ടു​ന്നു. യുകെയി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ന്ത്യ​ക്കാ​ർ ജോ​ലി​ചെ​യ്യു​ന്ന മേ​ഖ​ല​യാ​യ നഴ്സിംഗ്, മി​ഡ്വൈ​ഫ​റി ജോ​ലി​ക്കാ​ർ​ക്കും, അ​തി​ലൂ​ടെ അ​വ​ർ സേ​വി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കും ഈ ​ക്ലാ​സ്‌​സു​ക​ളി​ലൂ​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും.

യു​കെ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ന​ഴ്സു​മാ​ർ​ക്കാ​യി 2024 ഫെ​ബ്രു​വ​രി 20ന് ​ചൊ​വാ​ഴ്ച ന​ട​ത്തു​ന്ന വെ​ബിനാ​ർ വൈ​കു​ന്നേ​രം എ​ട്ടു മ​ണി​ക്ക് ആ​രം​ഭി​ക്കും. യുകെയി​ൽ ന​ഴ്സിം​ഗ് മേ​ഖ​ല​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഏ​വ​രെ​യും സ​സ്നേ​ഹം ക്ഷ​ണി​ക്കു​ന്നു.

ചോ​ദ്യ​ങ്ങ​ളും സം​ശ​യ​ങ്ങ​ളും മു​ൻ​കൂ​ട്ടി +447398968487 എ​ന്ന വാ​ട്സാ​പ്പ് ന​മ്പ​റി​ൽ അ​യ​ച്ചു കൊ​ടു​ക്കു​ന്ന​ത് കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്ര​ദ​മാ​കും.

Zoom Meeting ID: 834 9877 5945
Pass Code: 944847

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.