• Logo

Allied Publications

Americas
പി.​ടി. തോ​മ​സ് ഫോ​മാ എം​പ​യ​ർ റീ​ജിയൺ ആ​ർവിപി സ്ഥാനത്തേക്ക് മ​ത്സ​രി​ക്കു​ന്നു
Share
ന്യുയോ​ർ​ക്ക്: ഫോ​മാ​യു​ടെ ഓ​ഡി​റ്റ​ർ അ​ട​ക്കം വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ൽ സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മ​നു​ഷ്ഠി​ച്ച പി.​ടി. തോ​മ​സ് എം​പ​യ​ർ റീ​ജിയൺ ആ​ർവിപി സ്ഥാനത്തേക്ക് മ​ത്സ​രി​ക്കു​ന്നു.

ഫോ​മാ​യു​ടെ പ്ര​ധാ​ന​പ്പെ​ട്ട റീ​ജണുക​ളി​ലൊ​ന്നാ​യ എം​പ​യ​ർ റീ​ജണി​ൽ പു​തി​യ ക​ർ​മപ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് പി.​ടി. തോ​മ​സ് പ​റ​ഞ്ഞു. ഒ​ട്ടേ​റെ ന​ല്ല കാ​ര്യ​ങ്ങ​ൾ ഫോ​മാ ചെ​യ്യു​ന്നു. ചാ​രി​റ്റി രം​ഗ​ത്തും മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്നു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കീ​ക്കൊ​ഴൂ​ർ സ്വ​ദേ​ശി​യാ​യ പി​ടി. തോ​മ​സ് മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യ​ത്തി​ലും അ​ഖി​ല കേ​ര​ള ബാ​ല​ജ​ന​സ​ഖ്യ​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. മീ​റ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ലും പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സി​ലും മാ​സ്റ്റേ​ഴ്സ് ബി​രു​ദം നേ​ടി.

പ​തി​നേ​ഴാം വ​യ​സി​ൽ ഇ​ന്ത്യ​ൻ എ​യ​ർ ഫോ​ഴ്സി​ൽ ചേ​ർ​ന്നു, ഒ​മ്പ​തു​വ​ർ​ഷം അ​വി​ടെ ജോ​ലി ചെ​യ്തു. പി​ന്നീ​ടാ​ണ് അ​മേ​രി​ക്ക​യി​ലേ​ക്കു​ള്ള യാ​ത്ര. ഡ​ൽ​ഹി​യി​ൽ മാ​ർ​ത്തോ​മ സ​ഭ​യു​ടെ ബോം​ബെ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ നോ​ർ​ത്തേ​ൺ സോ​ൺ ട്ര​ഷ​റ​റ​യും പ്ര​വ​ർ​ത്തി​ച്ചു.

1983 ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തി​യ​ശേ​ഷ​വും പ​ഠ​നം തു​ട​ർ​ന്നു. ഡ്രൂ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഡി​വി​നി​റ്റി​യി​ലും ഫോ​ർ​ഡാം യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് സോ​ഷ്യ​ൽ​വ​ർ​ക്കി​ലും ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നേ​ടി. പി​ന്നീ​ട് ഡൊ​മി​നി​ക്ക​ൻ കോ​ളേ​ജി​ൽ നി​ന്ന് അ​ക്കൗ​ണ്ടിം​ഗി​ലും അ​മേ​രി​ക്ക​ൻ പ​സ​ഫി​ക് യൂ​ണി​വേ​ഴ്സി​റ്റി​ൽ നി​ന്ന് ന്യൂ​റോ ലിം​ഗ്വി​സ്റ്റി​ക് പ്രോ​ഗ്രാ​മും പ​ഠി​ച്ചു.

ന്യൂ​യോ​ർ​ക്ക് സ്റ്റേ​റ്റി​ൽ തെ​റാ​പ്പി അ​സി​സ്റ്റ​ന്‍റാ​യി ജോ​ലി ചെ​യ്ത​ശേ​ഷം റോ​ക്ക്ലാ​ൻ​ഡ് കൗ​ണ്ടി​യി​ൽ ഡി​പ്പോ​ർ​ട്ട്മെ​ന്റ് ഓ​ഫ് സോ​ഷ്യ​ൽ സ​ർ​വീ​സി​ൽ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ടീ​വ് സ​ർ​വീ​സ​സി​ൽ ചേ​ർ​ന്നു. ഇ​പ്പോ​ൾ ടാ​ക്സ് പ്രാ​ക്ടീ​ഷ​ണ​ർ എ​ന്ന നി​ല​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ത് ഒ​ട്ടേ​റെ പേ​രു​ടെ സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​നു വ​ഴി​യൊ​രു​ക്കി. ടാ​ക്സ് സം​ബ​ന്ധി​ച്ചും മ​റ്റു​മു​ള്ള സെ​മി​നാ​റു​ക​ളി​ൽ പ്ര​ഭാ​ഷ​ക​നാ​ണ്.

ന്യൂ​യോ​ർ​ക്കി​ലെ ഏ​റ്റ​വും വ​ലി​യ തൊ​ഴി​ലാ​ളി സം​ഘ​ട​ന​യാ​യ സി​വി​ൽ സ​ർ​വീ​സ് എം​പ്ലോ​യീ​സ അ​സോ​സി​യേ​ഷ​ന്‍റെ സിഎ​സ്​ഇഎ റോ​ക് ലാ​ൻ​ഡ് കൗ​ണ്ടി ട്ര​ഷ​റ​റായും പ്ര​സി​ഡ​ന്‍റായും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. കൗ​ണ്ടി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ സാ​ധി​ച്ച​താ​ണ് ഇ​ന്നും നി​റ​വോ​ടെ ഓ​ർ​ക്കു​ന്ന​ത്.

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി