• Logo

Allied Publications

Europe
സമീക്ഷ യുകെ ദേശീയ ബാഡ്മിന്‍റൺ ടൂർണമെന്‍റിന് കെറ്ററിംഗിൽ തുടക്കമായി
Share
ലണ്ടൻ: യുകെയിലെ പുരോഗമന കലാസാംസ്കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ദേശീയ ഡബിൾസ് ബാഡ്മിന്‍റൺ ടൂർണമെന്‍റിന് കെറ്ററിംഗിൽ തുടക്കമായി. വിവിധയിടങ്ങളിൽ നിന്നുമെത്തിയ പതിനാലോളം ടീമുകൾ പങ്കെടുത്ത റീജണൽ മത്സരം കെറ്ററിംഗ് മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡന്‍റ് ബെന്നി മത്തായി, സെക്രട്ടറി അരുൺ സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. യുകെയുടെ പൊതുമണ്ഡലത്തിൽ സമീക്ഷ നടത്തുന്ന കലാസാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകയാണെന്ന് കെഎംഡബ്ല്യുഎ പ്രസിഡന്‍റ് ബെന്നി മത്തായി അഭിപ്രായപ്പെട്ടു.


മാർലോയിൽ നിന്നെത്തിയ സുദീപ്, രോഹിത് സഖ്യം ടൂർണമെന്‍റിൽ വിജയികളായി. ജോബി, സന്തോഷ് രണ്ടും, ബർമിംഗ്ഹാമിൽ നിന്നെത്തിയ ജെർമി കുരിയൻ, ബെൻസൺ ബെന്നി കൂട്ടുകെട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് കൗൺസിലർ അനൂപ് പാണ്ഡെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാർക്ക് ഗുഡീസ് സ്പോൺസർ ചെയ്ത 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തിയവർക്ക് സ്കൈ ഷോപ്പേഴ്സ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് ബ്രദേഴ്സ് ഗ്രോസറി സ്പോൺസർ ചെയ്ത 51 പൗണ്ടും സമ്മാനമായി ലഭിച്ചു. കൂടാതെ റീജണൽ മത്സരവിജയികൾക്ക് കോവൻട്രിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

18 റീജണുകളിലായി നടക്കുന്ന മത്സരങ്ങളിൽ മുന്നൂറോളം ടീമുകൾ ഏറ്റുമുട്ടും. മാർച്ച് 24ന് കൊവൻട്രിയിലാണ് ഗ്രാൻഡ് ഫിനാലെ. ഒന്നാം സമ്മാനം 1001 യൂറോയും സമീക്ഷ യുകെ എവറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനം 501 യൂറോയും ഗ്രോഫിയും, മൂന്നും നാലും സ്ഥാനകാർക്ക് യഥാക്രമം 201 യൂറോയും ട്രോഫിയും 101 യൂറോയും ട്രോഫിയും ലഭിക്കും. കഴിഞ്ഞ വർഷം 12 റീജണിലുകളിലായി 210 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുത്തത്. വ്യക്തമായ ആസൂത്രണവും വിപുലമായ തയ്യാറെടുപ്പുകപ്പകളുമായി ടൂർണ്ണമെൻറിന്‍റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുകയാണെന്ന് സംഘാടകർ അറിയിച്ചു.

ക്രി​സ്മ​സ് ആ​ല്‍​ബം "അ​തി​പൂ​ജി​ത​മാം ക്രി​സ്മ​സ്' റി​ലീ​സ് ഞാ​യ​റാ​ഴ്ച.
ല​ണ്ട​ൻ: ക​ഴി​ഞ്ഞ 36 വ​ർ​ഷ​മാ​യി ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന മേ​ഖ​ല​യി​ല്‍ ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച കു​മ്പി​ള്‍ ക്രി​യേ​ഷ​ന്‍​സ് ഇ​ത്ത​വ​ണ​യ
ജോ​സ് കു​മ്പി​ളു​വേ​ലി​യെ കു​ള​ത്തൂ​ര്‍ ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ഇ​ട​വ​ക ആ​ദ​രി​ച്ചു.
കോ​ട്ട​യം: യൂ​റോ​പ്പി​ലെ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭ​യി​ല്‍ ജ​ര്‍​മ​നി​യി​ല്‍ നി​ന്നു​ള്ള അം​ഗ​വും ഗാ​ന​ര​ച​യി​താ​വു​മാ​യ ജോ​സ് ക
ബൈ​ബി​ൾ സി​നി​മ​യു​ടെ ​പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ്ര​കാ​ശ​നം ചെ​യ്തു.
റോം: ​ലോ​ക​സി​നി​മ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​മാ​യി ത്രി ​ഡി​യി​ൽ ഒ​രു​ങ്ങു​ന്ന ബൈ​ബി​ൾ സി​നി​മ​യു​ടെ ത്രി ​ഡി ടൈ​റ്റി​ൽ പോ​സ്റ്റ​ർ വ​ത്തി​ക്കാ​നി​ൽ ഫ്രാ​
നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നു തു​റ​ക്കും.
പാ​രീ​സ്: തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്നു പു​ന​ർ​നി​ർ​മി​ച്ച പാ​രീ​സി​ലെ നോത്ര്‌ദാം ക​ത്തീ​ഡ്ര​ൽ ഇ​ന്നും നാ​ളെ​യും ന​ട​ക്കു​ന്ന ച​ട​ങ്ങു​ക​ളി​ൽ വി​ശ്വാ​
ഭാരതസഭയ്ക്കാകെ അഭിമാന നിമിഷം: മാർ തോമസ് തറയിൽ.
വ​ത്തി​ക്കാ​ൻ സി​റ്റി: മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട്ടി​ന്‍റെ ക​ർ​ദി​നാ​ൾ സ്ഥാ​ന​ല​ബ്‌​ധി ഭാ​ര​ത​സ​ഭ​യ്ക്കും പ്രത്യേകിച്ച്‌ സീ​റോ​മ​ല​ബാ​ർ സ​ഭ​യ്ക്കും അ​ഭ