• Logo

Allied Publications

Americas
ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ: സി​ജു വി ​ജോ​ർ​ജ്, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ ട്ര​സ്റ്റീ ബോ​ർ​ഡി​ലേ​ക്ക്
Share
ഡാ​ള​സ് : കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫെ​ബ്രു​വ​രി മൂന്നിന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. ​

സെ​ക്ര​ട്ട​റി അ​ന​ശ്വ​ർ മാ​മ്പി​ള്ളി വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ വാ​ർ​ഷീ​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​ക​ൾ​ക്കു ശേ​ഷം അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച തി​രു​ത്ത​ലു​ക​ളോ​ടെ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വാ​ർ​ഷീ​ക ക​ണ​ക്കും പൊ​തു​യോ​ഗം അം​ഗീ​ക​രി​ച്ചു.

തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന ര​ണ്ട് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​ക​ളാ​യി മു​ൻ പ്ര​സി​ഡ​ന്‍റു സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​നും ക​ലാ​കാ​ര​നു​മാ​യ ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ മു​ൻ എ​ഡി​റ്റ​ർ, സെ​ക്ര​ട്ട​റി എ​ന്നീ​നി​ല​ക​ളി​ലും കേ​ര​ളം ലി​റ്റ​റ​റി സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സസ് പ്ര​സി​ഡ​ന്‍റുമാ​യ സ്തു​ത്യ​ർ​ഹ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന സി​ജു ജോ​ർ​ജ് എ​ന്നി​വ​രെ പൊ​തു​യോ​ഗ​ത്തി​ൽ ഹാ​ജ​രാ​യ അം​ഗ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്തു .തു​ട​ർ​ന്ന് പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി ചു​മ​ത​ല​യേ​റ്റു.



2024ലെ ​വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള ക​ല​ണ്ട​ർ, 2024ലെ ​ബ​ജ​റ്റ് നി​ർ​ദ്ദേ​ശം എ​ന്നി​വ പൊ​തു​യോ​ഗ​ത്തി​ൽ അ​വ​ത​രി​ച്ചു് ച​ർ​ച്ച​ചെ​യ്തു .ഈ ​സു​പ്ര​ധാ​ന മീ​റ്റിം​ഗി​ൽ വ്യ​ക്തി​പ​ര​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നു കെഎ​ഡി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി സെ​ക്ര​ട്ട​റി അ​ന​ശ്വ​ർ മാ​മ്പി​ള്ളി അ​റി​യി​ച്ചു.



ര​ണ്ട​ര പ​തീ​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം ബാ​ല​റ്റി​ലൂ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പു​തി​യ ഭ​ര​ണ​സ​മി​തി കേ​ര​ള അ​സോ​സി​യേ​ഷ​ന്‍റെ നാ​ളി​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന രീ​തി​ക​ളി​ൽ സ​മൂ​ല​മാ​റ്റം പു​തി​യ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ വാഗ്ദാ​നം ചെ​യ്തു.

ര​ണ്ടാ​യി​ര​ത്തി​ൽ പ​രം അം​ഗ​ങ്ങ​ളു​ള്ള അ​മേ​രി​ക്ക​യി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ പൂ​ർ​ണ​മാ​യും വ്യ​ക്തി താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കു ഉ​പ​രി​യാ​യി അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​നി​ച്ചും വി​ധേ​യ​മാ​യി​ട്ടു​മാ​യി​രി​ക്കും തീ​രു​മാ​ന​ങ്ങ​ൾ കൈ​കൊ​ള്ളു​ക​യെ​ന്നു പ്ര​സി​ഡ​ന്‍റ് കൂ​ട്ടി​ച്ചേ​ർ​ത്തു.​

ഡാള​സ്ഫോ​ർ​ത്ത​വ​ർ​ത്ത് മെ​ട്രോ​പ്ലെ​ക്സി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ തു​ട​ർ​ന്ന് എ​ല്ലാ​വ​ർക്കും ന​ന്ദി രേ​ഖ​പെ​ടു​ത്തി​യ​തോ​ടെ യോ​ഗ ന​ട​പ​ടി​ക​ൾ സ​മാ​പി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍