• Logo

Allied Publications

Middle East & Gulf
ത​നി​മ കു​വൈ​റ്റ് "പേ​ൾ ഓ​ഫ്‌ ദി ​സ്കൂ​ൾ' അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ലെ പേ​ൾ ഓ​ഫ്‌ ദി ​സ്കൂ​ൾ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. കു​വൈ​റ്റി​ലെ 25 ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ൽ നി​ന്നും ക​ലാ കാ​യി​ക, സാം​സ്കാ​രി​ക, പ​ഠ​ന പ​ഠ​നേ​ത​ര മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വച്ച 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽകിയത്.

അ​വാ​ർ​ഡ് ദാ​ന​ച്ച​ട​ങ്ങി​ൽ ഓ​ണ​ത്ത​നി​മ‌ പ്രൊ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഷ​റ​ഫ്‌ ചൂ​രോ​ട്ട്‌ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പി​ഒ​എ​സ്‌ ക​ൺ​വീ​ന​ർ ഡി.​കെ. ദി​ലീ​പ്‌ സ്വാ​ഗ​തം ആ​ശം​സി​ച്ചു. പ്രൊ​ഗ്രാം ക​ൺ​വി​ന​ർ ബാ​ബു​ജി ബ​ത്തേ​രി ആ​മു​ഖ​പ്ര​സം​ഗ​വും കു​വൈ​റ്റ് അ​ന്താ​രാ​ഷ്ട്ര വോ​ളി​ബോ​ൾ മു​ൻ താ​രം ഖാ​ലി​ദ്‌ അ​ൽ മു​ത്തൈ​രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​വും ന​ട​ത്തി.

ഇ​നൊ​വേ​ഷ​ൻ & ക്രി​യേ​റ്റി​വി​റ്റി എ​ന്ന വി​ഷ​യ​ത്തി​ൽ സി​റ്റി ഗ്രൂ​പ്പ്‌ ക​മ്പ​നി സി​ഇ​ഒ ധീ​ര​ജ്‌ ഭ​ര​ദ്വാ​ജ്‌ ‌മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​ത്യേ​കം ത​യാ​ർ ചെ​യ്ത മെ​മെ​ന്‍റോ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക് ന​ൽ​കിയത്.



ക​ഴി​ഞ്ഞ​വ​ർ​ഷം അ​ക്കാ​ഡ​മി​ക്ക്‌ പ​ഠ​നേ​ത​ര വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​ച്ച ത​നി​മ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും യു​ണൈ​റ്റ​ഡ്‌ ഇ​ന്ത്യ​ൻ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്‌ ഉ​ന്ന​ത വി​ജ​യി​ക്കു​ള്ള ബി​നി ആ​ന്‍റ​ണി മെ​മോ​റി​യ​ൽ അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.

സെ​രാ​ഫി​ൻ ഫ്രെ​ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കു​ട്ടി​ത്ത​നി​മ അം​ഗ​ങ്ങ​ളു​ടെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ക​നേ​ഡി​യ​ൻ അ​ന്താ​രാ​ഷ്ട്ര കാ​യി​ക​താ​രം എ​മ്മാ റെ​പ്പി അ​നു​മോ​ദ​ന​ങ്ങ​ൾ അ​ർ​പ്പി​ച്ചു. പ്ര​ശ​സ്ത മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ മാ​ണി പോ​ൾ സ​ന്ദേ​ശം കൈ​മാ​റി. ‌ ‌

ത​നി​മ ക​ൺ​വീ​ന​ർ ഷൈ​ജു പ​ള്ളി​പ്പു​റം, മ​ല​ബാ​ർ ഗോ​ൾ​ഡ്‌ ക​ണ്ട്രി ഹെ​ഡ്‌ അ​ഫ്സ​ൽ ഖാ​ൻ, മെ​ട്രോ മെ​ഡി​ക​ൽ ഗ്രൂ​പ്പ്‌ സി​ഇ​ഒ ഹം​സ പ​യ്യ​ന്നൂ​ർ, ത​നി​മ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ വി​ജേ​ഷ്‌ വേ​ലാ​യു​ധ​ൻ ‌എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

പെ​ൺ​ത​നി​മ അം​ഗ​ങ്ങ​ൾ പ്രൊ​ഗ്രാം ഏ​കോ​പി​പ്പി​ച്ചു. പെ​ൺ​ത​നി​മ ക​ൺ​വി​ന​ർ ഉ​ഷ ദി​ലീ​പ്‌ സ​ദ​സി​ന് ന​ന്ദി അ​റി​യി​ച്ചു.

ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.
ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ