• Logo

Allied Publications

Delhi
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ വ​ലി​യ പൊ​ങ്കാ​ല 18ന്
Share
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ 25ാമ​ത് വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം ഈ ​മാ​സം 18ന് ​രാ​വി​ലെ 5.30ന് ​ക്ഷേ​ത്ര ത​ന്ത്രി അ​ക്കീ​ര​മ​ൺ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ഹാഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ആ​രം​ഭം കു​റി​ക്കും.

രാ​വി​ലെ 4.30ന് ​നി​ർ​മാ​ല്യ ദ​ർ​ശ​നം, ഏഴ് മു​ത​ൽ ഉ​ഷഃ​പൂ​ജ​യും വി​ശേ​ഷാ​ൽ പൂ​ജ​ക​ളും ഒന്പതിന് ശ്രീ​കോ​വി​ലി​ലെ നെ​യ് വി​ള​ക്കി​ൽ നി​ന്നും പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് ദി​വ്യാ​ഗ്നി പ​ക​രും.

9.30 മു​ത​ൽ വി​കാ​സ്‌​പു​രി ന​ന്ദ​നം ഭ​ജ​ന സ​മി​തി അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന, 11.30ന് ​ഉ​ച്ച​പൂ​ജ, 12.00ന് ​അ​ന്ന​ദാ​നം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ. എ​ല്ലാ വ​ര്‍​ഷ​വും കും​ഭ മാ​സ​ത്തി​ലെ ആ​ദ്യ​ത്തെ ഞാ​യ​റാ​ഴ്ച​യാണ് ക്ഷേ​ത്ര​ത്തി​ല്‍ വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം അ​ര​ങ്ങേ​റു​ക.

ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല ന​ട​ത്തു​ന്ന​തു​കൊ​ണ്ടാ​ണ് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലു​ള്ള പൊ​ങ്കാ​ല, വ​ലി​യ പൊ​ങ്കാ​ല​യാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്. പൊ​ങ്കാ​ല സ​മ​ര്‍​പ്പ​ണ​ത്തി​നു​ള്ള മ​ണ്‍​ക​ലം, അ​രി, ശ​ര്‍​ക്ക​ര, വി​റ​ക് മു​ത​ലാ​യ​വ ക്ഷേ​ത്ര​ത്തി​ലെ കൗ​ണ്ട​റി​ല്‍ ല​ഭ്യ​മാ​ണ്.

ഡ​ല്‍​ഹി​യു​ടെ​യും പ്രാ​ന്തപ്ര​ദേ​ശ​ങ്ങ​ളാ​യ നോ​യി​ഡ, ഗ്രേ​റ്റ​ര്‍ നോ​യി​ഡ, ഗു​ഡു​ഗാ​വ്, ഫ​രി​ദാ​ബാ​ദ്, ഗാ​സി​യാ​ബാ​ദ്, ഇ​ന്ദി​രാ​പു​രം, ഷാ​ലി​മാ​ര്‍ ഗാ​ര്‍​ഡ​ന്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം വ​ലി​യ പൊ​ങ്ക​ല​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ഭ​ക്തജ​ന​ങ്ങ​ൾ എ​ത്തി​ച്ചേ​രും.

പൊ​ങ്കാ​ല കൂ​പ്പ​ണു​ക​ളും മ​റ്റു വ​ഴി​പാ​ടു​ക​ളും ബു​ക്ക്‌ ചെ​യ്യു​വാ​നു​ള്ള ര​സീ​തു​ക​ൾ ഏ​രി​യ കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രി​ലും കൂ​ടാ​തെ അ​ന്നേ ദി​വ​സം ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ പ്ര​ത്യേ​കം സ​ജ​മാ​ക്കു​ന്ന കൗ​ണ്ട​റു​ക​ളി​ലും ല​ഭ്യ​മാ​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 92898 86490, 98689 90552, 88005 52070.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.