• Logo

Allied Publications

Americas
ഫോ​മാ ജൂ​ണി​യേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സ് ക​മ്മിറ്റി സെ​മി​നാ​ര്‍ ന​ട​ത്തി
Share
ന്യൂ​ജ​ഴ്‌​സി: ഫോ​മ​യു​ടെ ജൂ​ണി​യേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "റോ​ഡ് മാ​പ് ടു ​കോ​ള​ജ്' എ​ന്ന പേ​രി​ല്‍ സെ​മി​നാ​ര്‍ ന​ട​ത്തി. കോ​ള​ജി​ല്‍ പോ​കു​മ്പോ​ള്‍ ഏ​തു വി​ഷ​യ​മെ​ടു​ത്ത് പ​ഠി​ക്ക​ണം, ഒ​രു​ക്ക​ങ്ങ​ള്‍ എ​പ്പോ​ള്‍ തു​ട​ങ്ങ​ണം, എ​ങ്ങ​നെ കോ​ള​ജ് അ​പേ​ക്ഷ ത‌​യാ​റാ​ക്ക​ണം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സെ​മി​നാ​റി​ൽ ച​ർ​ച്ചാ​യി.

ന്യൂ​ജ​ഴ്‌​സി​യി​ലെ പ്രി​ന്‍​സ്റ്റ​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഡ​യ​റ​ക്ട​ര്‍ ആ​ഷ ന​മ്പ്യാ​റാ​ണ് സെ​മി​നാ​ര്‍ ന​ട​ത്തി​യ​ത്. ഒ​രു കു​ട്ടി ഹൈ​സ്‌​ക്കൂ​ളി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ മു​ത​ല്‍ കോ​ള​ജി​ലേ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ആ​രം​ഭി​ക്കേ​ണ്ട​താ​ണെ​ന്നും ഓ​രോ ഘ​ട്ട​ത്തി​ലും ഏ​തൊ​ക്കെ കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ് മു​ന്‍​തൂ​ക്കം ന​ല്‍​കേ​ണ്ട​തെ​ന്നും വ​ള​രെ വി​ശ​ദ​മാ​യി ത​ന്നെ ആ​ഷ ന​മ്പ്യാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

കു​ട്ടി​ക​ളു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടേ​യും ചോ​ദ്യ​ങ്ങ​ള്‍​ക്കെ​ല്ലാം അ​വ​ർ കൃ​ത്യ​മാ​യി മ​റു​പ​ടി​ക​ള്‍ ന​ല്‍​കി. ഫോ​മാ ജൂ​ണി​യേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജൂ​ബി വ​ള്ളി​ക്ക​ളം എ​ല്ലാ​വ​രേ​യും സെ​മി​നാ​റി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു.

ടീ​മം​ഗ​ങ്ങ​ളാ​യ വി​ജ​യ് കെ. ​പു​ത്ത​ന്‍​വീ​ട്ടി​ല്‍, നെ​വി​ന്‍ ജോ​സ്, ജാ​സ്മി​ന്‍ പാ​രോ​ള്‍, സി​ജു ഫി​ലി​പ്പ്, പ​ദ്മ​നാ​ഭ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ ഈ ​സെ​മി​നാ​റി​ന്‍റെ ന​ട​ത്തി​പ്പി​നാ​യും വി​ജ​യ​ത്തി​നാ​യും പ്ര​വ​ര്‍​ത്തി​ച്ച ജൂ​ണി​യേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സി​ന്‍റെ അം​ബാ​സി​ഡ​റും ഹൈ​സ്‌​ക്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യു​മാ​യ ക്രി​ഷ പി​ള്ള ചോ​ദ്യോ​ത്ത​ര​വേ​ള​യി​ല്‍ മോ​ഡ​റേ​റ്റാ​യി പ്ര​വ​ര്‍​ത്തി​ച്ചു. ഷൈ​നി അ​ബൂ​ബ​ക്ക​ര്‍ ന​ന്ദി​യ​ര്‍​പ്പി​ച്ചു.

ഫോ​മാ പ്ര​സി​ഡ​ന്‍റ് ഡോ. ​ജേ​ക്ക​ബ് തോ​മ​സ്, സെ​ക്ര​ട്ട​റി ഓ​ജ​സ് ജോ​ണ്‍, ട്ര​ഷ​റ​ര്‍ ബി​ജു തോ​ണി​ക്ക​ട​വി​ല്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി വ​ള്ളി​ക്ക​ളം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജ​യ്‌​മോ​ള്‍ ശ്രീ​ധ​ര്‍, ജോ​യി​ന്‍റ് ട്ര​ഷ​റ​ര്‍ ജ​യിം​സ് ജോ​ര്‍​ജ് എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള​ര്‍​പ്പി​ച്ച് സം​സാ​രി​ച്ചു.

അ​ഞ്ചാം ക്ലാ​സു മു​ത​ല്‍ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫോ​മാ ജൂ​ണി​യേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സ് ക​മ്മി​റ്റി ന​ല്ല ഫ​ല​പ്ര​ദ​മാ​യ ഒ​രു സെ​മി​നാ​റാ​ണ് ന​ട​ത്തി​യ​തെ​ന്ന് എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ര​വ​ധി മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ളും വി​ജ്ഞാ​ന​പ്ര​ദ​മാ​യ ഈ ​സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്തു.

ഈ ​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ള്‍​ക്കാ​യി പ​ല പ്രൊ​ജ​ക്ടു​ക​ള്‍ ന​ട​ത്തു​ന്ന​തി​നാ​യി പ്ലാ​ന്‍ ചെ​യ്യു​ന്നു​ണ്ട്. ഗ്രേ​ഡ് അ​ടി​സ്ഥാ​ന​ത്തി​ല്‍ മൂ​ന്ന് ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ന​ട​ത്തു​ന്ന ഡി​ബേ​റ്റ് മ​ത്സ​രം അ​തി​ലൊ​ന്നാ​ണ്. അ​തി​നു​വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്ന് ജൂ​ണി​യേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സ് ക​മ്മി​റ്റി അ​റി​യി​ച്ചു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍