• Logo

Allied Publications

Americas
കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ന് ജ​ന​മി​ത്രാ പു​ര​സ്കാ​രം
Share
തിരുവനന്തപുരം: സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​ച്ച സം​ഭാ​വ​ന​യ്ക്കും ഐ​ടി രം​ഗ​ത്തെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​നും മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ഇ​ലെ​ക്ട് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ന് ജ​ന​മി​ത്രാ പു​ര​സ്കാ​രം ല​ഭി​ച്ചു.

എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം സ്റ്റ​ഡി സെ​ന്‍റ​ർ ഏ​ർ​പ്പെ​ടു​ത്തി​യ ജ​ന​മി​ത്രാ പു​ര​സ്കാ​ര​ങ്ങ​ൾ തി​രു​വ​ന​ന്ത​പു​ര​ത്ത് ഫോ​ർ​ട്ട്‌ മാ​ന​ർ ഹോ​ട്ട​ലി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ജി.​ആ​ർ.​ അ​നി​ൽ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എ​ന്നി​വ​ർ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി. സ്റ്റ​ഡി സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ പൂ​വ​ച്ച​ൽ സു​ധീ​ർ അ​ദ്ധ്യ​ക്ഷ​നാ​യി.

മി​ക​ച്ച നി​യ​മ​സ​ഭാ സാ​മാ​ജി​ക​നു​ള്ള ജ​ന​മി​ത്രാ പു​ര​സ്കാ​രം പി.​വി.​അ​ൻ​വ​ർ ഏ​റ്റു​വാ​ങ്ങി. ന​വാ​ഗ​ത നി​യ​മ​സ​ഭാ സാ​മാ​ജി​ക​നു​ള്ള പു​ര​സ്കാ​രം പ്ര​മോ​ദ് നാ​രാ​യ​ണ​നും മി​ക​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു​ള്ള പു​ര​സ്കാ​രം ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യും ഏ​റ്റു​വാ​ങ്ങി.

കൃ​ഷ്ണ​രാ​ജി​നെ പോ​ലു​ള്ള​വ​രു​ടെ സാ​ന്നി​ധ്യം മ​ന്ത്ര​യ്ക്ക് മു​ത​ൽ​കൂ​ട്ടാ​ണെ​ന്നും​അ​ദ്ദേ​ഹ​ത്തി​ന് കി​ട്ടി​യ അം​ഗീ​കാ​ര​ത്തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്നും പ്ര​സി​ഡ​ന്‍റ് ശ്യാം ​ശ​ങ്ക​ർ അ​റി​യി​ച്ചു.

പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലും പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്തും ഒ​രു​പോ​ലെ മി​ക​വു പു​ല​ർ​ത്തു​ന്ന അ​പൂ​ർ​വ പ്ര​തി​ഭ​യാ​ണ് കൃ​ഷ്ണ​രാ​ജ് മോ​ഹ​ന​ൻ എ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു ദി​വാ​ക​ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍